Cinema
പദ്മ കുമാറിന്റെ വെള്ളപൂശലിനുള്ള മറുപടിയുമായി ആലപ്പി അഷ്റഫ്
ആറാം തമ്പുരാന്റെ സെറ്റില്‍ വച്ച് ഒടുവില്‍ ഉണ്ണികൃഷ്ണനെ സംവിധായകന് രഞ്ജിത് കരണത്തടിച്ചുവെന്ന വാദം തള്ളിയ സംവിധായകന് എം പത്മകുമാറിന് മറുപടിയുമായി ആലപ്പി അഷ്റഫ്. 50 വര്‍ഷത്തിലേറേയായി ഈ രംഗത്തുള്ള വ്യക്തിയാണ് താനെന്നും അനാവശ്യമായി അപവാദങ്ങള്‍ പ്രചരിപ്പിക്കുക എന്നത് തന്റെ ശീലമല്ലെന്നും ആലപ്പി അഷ്റഫ് ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. ‘ആറാം തമ്പുരാന്റെ സെറ്റില്‍ ഒടുവില്‍ ഉണ്ണികൃഷ്ണനും രഞ്ജിത്തും തമ്മില്‍ നിര്‍ദോഷമായ ഒരു തമാശയുടെ പേരില്‍ കയ്യാങ്കളിയുടെ വക്കോളാം എത്തി എന്ന് സ്വയപ്രഖ്യാപിത ശിഷ്യന് തന്നെ സമ്മതിക്കുന്നു. ആ സെറ്റില്‍ അങ്ങനെ ഒരു പ്രശ്നം സംഭവിച്ചു എന്ന് പരോക്ഷമായി സമ്മതിക്കുന്ന പദ്മകുമാറിന്റെ ഗതികേടില്‍ തികഞ്ഞ സഹതാപം മാത്രം. സ്വന്തം ഗുരുവിനെ വെള്ളപൂശാന്‍ ലോഡ് കണക്കിന് വൈറ്റ് സിമന്റ് വേണ്ടി വരുമെന്ന് ഓര്‍മപ്പെടുത്തുന്നു.’- ആലപ്പി അഷ്റഫ് പറഞ്ഞു.
ഒടുവിലാനെന്ന വയോധികന്റെ കരണത്തടിച്ച് അദ്ദേഹത്തെ തിരുത്താന്‍ താങ്കളുടെ ഗുരു ആര്…. ഏഴാം തമ്പുരാനോ….? ഒടുവിലാന്‍ സഭ്യതയുടെ ഏത് അതിരുകളാണ് ഭേദിച്ചത്..? അതൊന്നു വ്യക്തമാക്കാമോ…?രഞ്ജിത്തിന്റെ ഔദാര്യം ആവോളം പറ്റിയിട്ടുണ്ട് താങ്കള്‍ എന്നെനിക്കറിയാം ആദ്യമായി സംവിധായക കുപ്പായാമണിഞ്ഞ ‘അമ്മക്കിളിക്കൂട് ‘ തൊട്ടു അങ്ങിനെ പലതും അതിന് അയാള്‍ ചെയ്ത എന്തും ന്യായീകരിക്കുമെന്ന താങ്കളുടെ ഈ വാക്കുകളിലൂടെ സ്വയം അപഹാസ്യനാകുകയാണെന്ന് താങ്കളെന്ന് അറിയുക. ആലപ്പി അഷ്റഫ് ഫെയ്സ് ബുക്കില്‍ കുറിച്ചു.
ആലപ്പി അഷ്റഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
അടികൊണ്ട ഒടുവിലാല്‍ ഇപ്പോഴും കുറ്റക്കാരനോ…?
പത്മകുമാറിന്റെ വെള്ളപൂശലിനുള്ള മറുപടി
അന്‍പതു വര്‍ഷത്തിലേറേയായി ഈ രംഗത്തുള്ള വ്യക്തിയാണ് ഞാന്‍.
അനാവശ്യമായി അപവാദങ്ങള്‍ പ്രചരിപ്പിക്കക എന്നത് എന്റെ ശീലമല്ല.
എന്നെ അറിയുന്ന ആരും അതു വിശ്വസിക്കുകയുമില്ല.
എന്റെ കണ്ണുകളെ ഞാന്‍ വിശ്വസിക്കരുതെന്നാണോ
താങ്കള്‍ പറയുന്നത്.
താങ്കള്‍ എത്ര കല്ലുവെച്ച നുണ വിശ്വാസ്യയോഗ്യമായി അവതരിപ്പിച്ചാലും
സത്യത്തിന്റെ ഒരു കണികയെങ്കിലും അവക്കിടയില്‍ ഒളിച്ചിരിപ്പുണ്ടാവും എന്ന വസ്തുത
ഓര്‍മ്മിക്കുക..
ഒരു തരത്തില്‍ പറഞ്ഞാല്‍ ഞാന്‍ പറഞ്ഞ സംഭവം മറ്റൊരു തരത്തില്‍ ആവര്‍ത്തിക്കുകയാണ് താങ്കള്‍ ചെയ്തിട്ടുള്ളത്.
‘ സൗഹൃദസദസ്സുകളിലൊന്നില്‍ ഉണ്ടായ ക്ഷണികമായ ഒരു കൊമ്പു കോര്‍ക്കല്‍ കൈയ്യാങ്കളിയോളം എത്തി
‘കരണകുറ്റിക്ക്
അടികൊടുക്കല്‍ ‘ ഒഴിവാക്കി വെള്ളപൂശി.
അതിനെ നിസ്സാരവല്‍ക്കരിക്കാന്‍താങ്കള്‍ക്ക് കഴിയുമായിരിക്കും കാരണം
‘ കരണം പുകഞ്ഞത് ‘ താങ്കളുടെതല്ലല്ലോ…?
താങ്കളുടെ വരികള്‍ :
‘ സഭ്യതയുടെ അതിരു കടക്കുന്നു എന്നു തോന്നിയപ്പോള്‍ രഞ്ജിത്ത് അതു തിരുത്തിയതും ഒരു കയ്യാങ്കളിയുടെ വക്കുവരെ എത്തിയതും ‘
ഒടുവിലാനെന്ന വയോധികന്റെ കരണത്തടിച്ച് അദ്ദേഹത്തെ തിരുത്താന്‍ താങ്കളുടെ ഗുരു ആര്…. ഏഴാം തമ്പുരാനോ….?
ഒടുവിലാന്‍ സഭ്യതയുടെ ഏത് അതിരുകളാണ് ഭേദിച്ചത്..? അതൊന്നു വ്യക്തമാക്കാമോ…?
‘എന്റെ ഗുരുവും സുഹൃത്തും സഹോദരനും എല്ലാമാണ് രഞ്ജി. അത് ഏത് ദുരാരോപണങ്ങള്‍ക്ക് അദ്ദേഹം ഇരയായാലും അങ്ങനെ തന്നെയാണ് ‘- ഇതു താങ്കളുടെ വരികളാണ്..
ഒന്നുകൂടി വായിച്ചുനോക്കൂ.. എത്ര മ്ലേച്ഛമാണ് ഈ വരികള്‍ എത്ര അപഹാസ്യമാണ് താങ്കളുടെ വാക്കുകള്‍
‘ ഏത് ദുരാരോപണങ്ങള്‍ക്ക് അദ്ദേഹം ഇരയായാലും ‘ എന്നു വെച്ചാല്‍ ഇനി ഏതറ്റംവരെ അയാള്‍ പോകണം…. ( ? )
രഞ്ജിത്തിന്റെ ഔദാര്യം ആവോളം പറ്റിയിട്ടുണ്ട് താങ്കള്‍ എന്നെനിക്കറിയാം ആദ്യമായി സംവിധായകകുപ്പായാമണിഞ്ഞ
‘ അമ്മക്കിളിക്കൂട് ‘ തൊട്ടു അങ്ങിനെ പലതും അതിന് അയാള്‍ ചെയ്ത എന്തും ന്യായീകരിക്കുമെന്ന താങ്കളുടെ ഈ വാക്കുകളിലൂടെ സ്വയം അപഹാസ്യനാകുകയാണെന്ന് താങ്കളെന്ന് അറിയുക.
‘ സിനിമകള്‍ ഇല്ലാതായി കഴിയുമ്പോള്‍ വാര്‍ത്തകളുടെ ലൈം ലൈറ്റില്‍ തുടരാന്‍ വേണ്ടി ചില സിനിമാ പ്രവര്‍ത്തകര്‍ നടത്തിപ്പോരുന്ന യൂട്യൂബ് ചാനലുകള്‍ ‘ —- ഒരു കാര്യം മനസ്സിലാക്കുക താങ്കളുടെ മാത്രം മ്ളേച്ചമായ ചിത്രകഥകള്‍ മാത്രംമതി ചാനലിന്
റേറ്റ്ക്കൂട്ടന്‍ ‘
സിനിമ ചെയ്യാത്തവര്‍ക്ക് പ്രതികരണശേഷി പാടില്ല എന്ന താങ്കളുടെ കണ്ടെത്തല്‍ അപഹാസ്യമാണ്.
ഏറ്റവും കൗതുകം തോന്നിയത് താങ്കളുടെ ഈ വാക്കുകളാണ്
‘ ഒരു ചെറിയ സംഭവമാണ് സാംസ്കാരിക കേരളത്തെ ഞെട്ടിക്കുന്ന ഒരു സ്ഫോടകാത്മക വാര്‍ത്തയായി ശ്രീ അഷറഫ് അവതരിപ്പിക്കുന്നതെന്ന് ‘
പത്മകുമാര്‍ ഈ ‘സാംസ്കാരിക കേരളം ‘ എന്ന വാക്കൊക്കെ ഉച്ഛരിക്കാന്‍ താങ്കളെ പോലെ ഒരാള്‍ക്ക്, അതും ആണ് പെണ് ഭേദമന്യേ പീഡിപ്പിച്ചു നടക്കുന്നവരുടെ പൃഷ്ടം താങ്ങി നടക്കുന്ന താങ്കളെ പോലെയുള്ളവര്‍ക്ക് എന്ത് യോഗ്യതയാണുള്ളത് എന്ന് ജനം വിലയിരുത്തട്ടെ…
ആറാം തമ്പുരാന്റെ സെറ്റില്‍ ഒടുവില്‍ ഉണ്ണികൃഷ്ണനും രഞ്ജിത്തും തമ്മില്‍ നിര്‍ദോഷമായ ഒരു തമാശയുടെ പേരില്‍ കയ്യാങ്കളിയുടെ വക്കോളാം എത്തി എന്ന് സ്വയപ്രഖ്യാപിത ശിഷ്യന് തന്നെ സമ്മതിക്കുന്നു.
ആ സെറ്റില്‍ അങ്ങനെ ഒരു പ്രശ്നംസംഭവിച്ചു എന്ന് പരോക്ഷമായി സമ്മതിക്കുന്ന പദ്മകുമാറിന്റെ ഗതികേടില്‍ തികഞ്ഞ സഹതാപം മാത്രം.
സ്വന്തം ഗുരുവിനെ വെള്ളപൂശാന്‍ ലോഡ് കണക്കിന് വൈറ്റ് സിമന്റ് വേണ്ടി വരുമെന്ന് ഓര്‍മ്മ പെടുത്തുന്നു.
(ഗുരു മാത്രമല്ല ശിഷ്യനും ഒട്ടും പുറകിലല്ല എന്നെനിക്കറിയാം ആ കഥകളൊന്നും എന്നെക്കൊണ്ടു പറയിപ്പിക്കല്ലേ താങ്കള്‍ )
Cinema
ആയിരം കോടി കടന്ന് അല്ലു അര്‍ജുന്റെ പുഷ്പ 2
അതിവേഗം ആയിരം കോടി എന്ന നമ്പര്‍ മറികടന്നിരിക്കുകയാണ് അല്ലു അര്‍ജുന്റെ പുഷ്പ 2. ഏഴ് ദിവസംകൊണ്ടാണ് ചിത്രം ആയിരം കോടി നേടിയത്. ഡിസംബര്‍ അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
പുഷ്പയെ ഇരുകൈകളും നീട്ടി സ്വീകരിച്ച പ്രേക്ഷകരോട് നന്ദി പറയുകയാണ് അല്ലു അര്ജുന്.പുഷ്പയുടെ വിജയാഘോഷവേളയിലാണ് ജനങ്ങളോട് നന്ദി പറഞ്ഞത്. ആയിരം കോടി എന്നത് സ്നേഹത്തിന്റെ പ്രതിഫലനമാണെന്നും റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടണമെന്നും അല്ലു അര്ജുന് പറഞ്ഞു.
‘സംഖ്യകള്‍ എല്ലാം താല്ക്കാലികമാണ്. എന്നാല്‍ നിങ്ങളുടെ ഹൃദയത്തില്‍ പതിഞ്ഞ സ്നേഹം എന്നും നിലനില്ക്കും.ആ സ്നേഹത്തിന് നന്ദി. റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ വേണ്ടിയുള്ളതാണെന്നാണ് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നത്. ഇന്ന് ഞാന്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്നതില് സന്തോഷമുണ്ട്. എന്നാല്‍ അടുത്ത രണ്ടോ- മൂന്നോ മാസത്തിനുള്ളില്‍ തമിഴോ തെലുങ്കോ ഹിന്ദി ചിത്രമോ ആയിരിക്കും ഈ സ്ഥാനത്ത്.ഈ റെക്കോര്‍ഡുകള്‍ ഉടന്‍ തകര്‍ക്കപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതാണ് പുരോഗതി; അതായത് ഇന്ത്യ ഉയരുകയാണ്. ഈ സംഖ്യകള്‍ എത്രയും വേഗം തകര്‍ക്കപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, കാരണം അത് വളര്‍ച്ചയാണ്, ഞാന്‍ വളര്‍ച്ചയെ സ്നേഹിക്കുന്നു’- അല്ലു അര്ജുന് പറഞ്ഞു.
സുകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടിയിരിക്കുന്നത് ഹിന്ദി പതിപ്പിനാണ്. 2021 പുറത്തിറങ്ങിയ പുഷ്പയുടെ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്.
Cinema
അല്ലു അര്‍ജുന്റെ അറസ്റ്റ്: പൊലീസ് ഉദ്യോഗസ്ഥരുമായി വാക്കേറ്റം
ഹൈദരാബാദ്: പുഷ്പ 2 ന്റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്ക് ചലച്ചിത്ര താരം അല്ലു അര്‍ജുനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകള്‍. ഭാരതീയ ന്യായ സംഹിതയിലെ 105, 118(1) വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്. 5 മുതല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അതേസമയം, ഈ കേസുകളില്‍ മജിസ്ട്രേറ്റിന് ജാമ്യം നല്കാന് കഴിയും.
അറസ്റ്റു ചെയ്ത അല്ലു അര്‍ജുനെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. നമ്പള്ളി മജിസ്ട്രേറ്റിന് മുന്നിലാകും ഹാജരാക്കുക. മെഡിക്കല്‍ പരിശോധന ഓസ്മാനിയ മെഡിക്കല്‍ കോളേജിലും നടക്കും. ജൂബിലി ഹില്‍സിലെ വസതിയില്‍ വച്ചാണ് അല്ലു അര്‍ജുനെ കസ്റ്റഡിയില്‍ എടുത്തത്. പൊലീസ് എത്തിയപ്പോള്‍ അല്ലു അര്ജുന് അതൃപ്തി പ്രകടിപ്പിച്ചെന്നാണ് വിവരം. കിടപ്പ് മുറിയില്‍ നിന്ന് വിളിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നത് എന്തിനെന്ന് അല്ലു അര്ജുന് ചോദിച്ചു. പ്രാതല്‍ കഴിക്കാന്‍ സമയം തരണം എന്ന് ആവശ്യപ്പെട്ടതോടെ പൊലീസ് ഉദ്യോഗസ്ഥരുമായി ചെറിയ വാക്കേറ്റമുണ്ടായി. അച്ഛന് അല്ലു അരവിന്ദും ഭാര്യ സ്നേഹ റെഡ്ഢിയും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലും വാക്കേറ്റമുണ്ടായതിനിടെയാണ് ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ് സംഘം അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്.
അല്ലു നായകനായ പുതിയ ചിത്രം പുഷ്പ 2 ന്റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ചിത്രത്തിന്റെ റിലീസ് ദിന തലേന്ന്, നാലാം തീയതിയാണ് പല തിയറ്ററുകളിലും പെയ്ഡ് പ്രീമിയറുകള്‍ നടന്നത്. ഇതിന്റെ ഭാഗമായി ഹൈദരാബാദിലെ പഴയ തിയറ്റര്‍ കോംപ്ലക്സുകളില്‍ ഒന്നായ സന്ധ്യ തിയറ്ററില്‍ ബുധനാഴ്ച രാത്രി നടന്ന പ്രീമിയര്‍ ഷോയ്ക്ക് അല്ലു അര്‍ജുനും കുടുംബവും ഒപ്പം സിനിമാ സംഘവും എത്തിയിരുന്നു. ഇതോടെയുണ്ടായ തിക്കിലും തിരക്കിലുമാണ് ചിത്രം കാണാനെത്തിയ ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39) മരിച്ചത്. അല്ലുവും സംഘവും തിയറ്ററിലേക്ക് എത്തുന്ന വിവരം ഏറെ വൈകിയാണ് പൊലീസിനെ അറിയിച്ചത് എന്നതിനാല്‍ വേണ്ട സുരക്ഷാക്രമീകരണങ്ങള്‍ അവര്‍ക്ക് ഒരുക്കാനായില്ല. പോരാത്തതിന് അല്ലു അര്‍ജുനൊപ്പമുണ്ടായിരുന്ന സ്വകാര്യ സെക്യൂരിറ്റി സംഘം ആളുകളെ കൈകാര്യം ചെയ്തതായും പൊലീസ് പറഞ്ഞിരുന്നു. തുറന്ന ജീപ്പില്‍ ആരാധകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് അല്ലു സ്ഥലത്തേക്ക് അന്ന് എത്തിയത്.
അല്ലു അര്‍ജുനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, മനപൂര്‍വ്വം ദ്രോഹിക്കാന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഒപ്പം സന്ധ്യ തിയറ്റര്‍ മാനേജ്മെന്റ്, അല്ലുവിന്റെ പ്രൈവറ്റ് സെക്യൂരിറ്റി ചുമതല ഉള്ള ആള്, ആ സമയത്ത് അല്ലുവിന് ഒപ്പമുണ്ടായിരുന്ന സിനിമാ സംഘാംഗങ്ങള്‍ എന്നിവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. അതേസമയം അല്ലു അര്ജുന് ഈ കേസില്‍ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ കോടതി കേസ് ഫയലില്‍ സ്വീകരിച്ചിട്ടേയുള്ളൂ. നടന് മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിക്കുന്നതിന് മുന്‍പാണ് പൊലീസിന്റെ നടപടി.
Cinema
നടന് അല്ലു അര്ജുന് അറസ്റ്റില്‍
പുഷ്പ 2 റിലീസ് തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തെ തുടര്‍ന്നാണ് അറസ്റ്റ്.ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വസതിയിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 day ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News1 day ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login