പാട്ടിന്റെ വരികളിൽ പുരുഷന്മാരെ മോശമായി ചിത്രീകരിച്ചെന്നാരോപണം ; അല്ലുവിന്റെ ‘പുഷ്പ’ ക്കെതിരെ മെൻസ് അസോസിയേഷൻ

അല്ലു അർജ്ജുൻ ചിത്രം പുഷ്പ വിവാദത്തിൽ. ‘പുഷ്പ’യിലെ ഗാനത്തിനെതിരെ പരാതിയുമായി മെൻസ് അസോസിയേഷൻ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനരംഗത്തിൽ പുരുഷന്മാരെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ചാണ്‌ മെൻസ് അസോസിയേഷൻ പരാതിയുമായി എത്തിയിരിക്കുന്നത്.

പാട്ടിന്റെ വരികളിൽ പുരുഷന്മാരെ കാമാസക്തിയുള്ളവരാക്കി ചിത്രീകരിച്ചിരിക്കുന്നുവെന്നും ഗാനം പിൻവലിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. പാട്ട് റിലീസ് ചെയ്ത രണ്ട് ദിവസങ്ങൾ പിന്നിടുമ്പോൾ തെലുങ്ക് വേർഷൻ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതും മലയാളം വേർഷൻ രണ്ടാമതുമുണ്ട്. തെന്നിന്ത്യൻ താരം സാമന്ത ആദ്യമായി ഐറ്റം ഡാൻസുമായി എത്തുകയാണ്. ഈ ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങി എന്നാണ് റിപ്പോർട്ടുകൾ. അഞ്ച് ഭാഷകളിലായി ഇറങ്ങിയ പാട്ടിന്റെ മലയാളം വേർഷൻ ആലപിച്ചിരിക്കുന്നത് രമ്യ നമ്പീശനാണ്. ദേവി ശ്രീ പ്രസാദാണ് സംഗീതം

Related posts

Leave a Comment