യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനോട് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും അവഗണന മാത്രം ; മംഗലാപുരം ലോബിയെ സഹായിക്കാനെന്നും ആരോപണം

ജോയി മാരൂർ


കാഞ്ഞങ്ങാട്: കാസർഗോഡിനായി ഉമ്മൻചാണ്ടി സർക്കാർ ഉക്കിനടുക്കയിൽ അനുവദിച്ച മെഡിക്കൽ കോളേജിനോട് രണ്ടാം പിണറായി സർക്കാരിന്റെ കാലത്തും തികഞ്ഞ അവഗണന മാത്രം. 2013 നവംബർ 30 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നു മെഡിക്കൽ കോളേജിന്റെ ശിലയിട്ടത്. പിന്നീട് വന്ന ഒന്നാം പിണറായി സർക്കാർ മെഡിക്കൽ കോളേജിനെ തീർത്തും കണ്ടില്ലെന്ന് നടിച്ചു. തറക്കല്ലിട്ട് ഒമ്പതാം വർഷത്തിലെത്തുമ്പോഴും ആശുപത്രി ബ്ലോക്കിന്റെ നിർമാണം പോലും ഇനിയും പൂർത്തിയാക്കാനിരിക്കുന്നതേയുള്ളൂ. രാജ്യത്ത് കൊവിഡ് വകഭേദമായ ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തിലും കർണാടക സർക്കാർ യാത്രാ നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിലുമാണ് കർണാടകയുടെ അതിർത്തിയോട് ചേർന്നുള്ള ഉക്കിനടുക്കിയിലെ കാസർഗോഡ് മെഡിക്കൽ കോളേജിനോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണന തുടരുന്നത്. കൊവിഡ് രണ്ടാം തരംഗത്തിലും ഒന്നാം തരംഗത്തിന്റെ ആരംഭത്തിലും മംഗളൂരുവിലേക്ക് രോഗികളെ എത്തിക്കാൻ പ്രയാസം നേരിട്ട് നിരവധി പേരുടെ മരണം സംഭവിച്ചിട്ടും മെഡിക്കൽ കോളേജിന്റെ പ്രവർത്തനം സജീവമാക്കാൻ സർക്കാർ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല. സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിലുള്ള സാധാരാണക്കാർക്ക് മെഡിക്കൽ കോളേജിന്റെ സേവനം ലഭ്യമാകണമെങ്കിൽ ഇനിയുമൊരു യുഡിഎഫ് സർക്കാർ കേരളത്തിൽ അധികാരത്തിൽ വരേണ്ടിയിരിക്കുന്നുവെന്നതാണ് യാഥാർഥ്യം. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും അന്നത്തെ യുഡിഎഫ് സർക്കാർ കാസർഗോഡിനൊപ്പം മെഡിക്കൽ കോളേജനുവദിച്ചിരുന്നു. മഞ്ചേരിയിലെ മലപ്പുറം ജില്ലാ ആശുപത്രിയും ചെറുതോണി പൈനാവിലെ ഇടുക്കി ജില്ലാ ആശുപത്രിയും മെഡിക്കൽ കോളേജുകളായി ഉയർത്തിയപ്പോൾ പത്തനംതിട്ട കോന്നിയിലും കാസർഗോട്ടെ ഉക്കിനടുക്കയിലും പുതുതായി ആശുപത്രിയും മെഡിക്കൽ കോളേജും അനുവദിക്കുകയായിരുന്നു. കാസർഗോഡിനൊപ്പം പ്രഖ്യാപിക്കപ്പെട്ട മറ്റ് മെഡിക്കൽ കോളേജുകളിൽ ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമായി വർഷങ്ങൾ കഴിഞ്ഞിട്ടും ഉക്കിനടുക്കയിൽ പരിമിതമായ തോതിൽപോലും ചികിത്സാ സൗകര്യംങ്ങൾ ലഭ്യമല്ല. ഇവിടു
ത്തെ ആശുപത്രി സമുച്ചയത്തിന് 2018 നവംബർ 25ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടിരുന്നു. 67 ഏക്കർ ഭൂമിയിൽ 500 കിടക്കകളുള്ള ആശുപത്രിയാണ് ലക്ഷ്യം. എന്നാൽ ഇതേവരെയായി അക്കാദമിക് ബ്ലോക്ക് മാത്രമാണ് പൂർത്തിയായത്. പൂർണതോതിലുള്ള ഒപി വിഭാഗംപോലും ഇതുവരെയായി പ്രവർത്തക്ഷമമായിട്ടില്ല. മെഡിക്കൽ കോളേജിന് 270 തസ്തികകൾ അനുവദിച്ചതായി അറിയിപ്പുണ്ടായെങ്കിലും ഇതേവരെയായി പ്രിൻസിപ്പലും സൂപ്രണ്ടും പോലുമായിട്ടില്ല. പേരിന് 20 ഡോക്ടർമാരും 24 നഴ്‌സുമാരുമുണ്ട്. ന്യൂറോളജിസ്റ്റ് ഉൾപ്പെടെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഇനിയും ലഭ്യമാക്കിയ്ട്ടില്ല. ന്യൂറോളജിസ്റ്റിനെ നിയമിക്കുമെന്ന് ഈ മാസം 18 ന് കാസർഗോട്ടെത്തിയ ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതും നടപ്പിലായിട്ടില്ല. കാസർഗോഡി
നൊപ്പം പ്രഖ്യാപിക്കപ്പെട്ട മെഡിക്കൽ കോളേജുകൾ ബഹുദൂരം മുന്നോട്ടു പോകുമ്പാഴും ഈ ആതുരാലയം മാത്രം രണ്ടാം പിണറായി സർക്കാരിന്റെ കാലത്തും തീർത്തും അവഗണനയിലാണ്. അതേസമയം ഈ മെഡിക്കൽ കോളേജിനെ സർക്കാർ അവഗണിക്കുന്നത് മംഗലാപുരം മെഡിക്കൽ ലോബിയെ സഹായിക്കാനാണെന്ന ആരോപണവും ശക്തമാണ്.

Related posts

Leave a Comment