സിപിഐഎം കളളവോട്ടിന് ശ്രമിച്ചെന്ന് ആരോപണം ; പാലക്കാട് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നിർത്തിവച്ചു

പാലക്കാട്: കള്ളവോട്ട് ആരോപണത്തെത്തുടർന്ന് പാലക്കാട് അകത്തേത്തറ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നിർത്തിവച്ചു. സിപിഐഎം കള്ളവോട്ടിന് ശ്രമിച്ചെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ബാങ്ക് തെരഞ്ഞെടുപ്പ് നിർത്തിവച്ചത്. തെരഞ്ഞെടുപ്പ് നടക്കുന്ന സഹകരണ ബാങ്കിന്റെ പരിധിക്ക് പുറത്തുള്ള പ്രദേശത്തുനിന്ന് സിപിഐഎം നിരവധി ബസുകളിൽ ആളുകളെ എത്തിച്ചെന്നാണ് കോൺഗ്ര് ആരോപിക്കുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പരാതിയെത്തുടർന്ന് തെരഞ്ഞെടുപ്പ് നിർത്തിവയ്ക്കുന്നതായി റിട്ടേണിങ് ഓഫിസർ അറിയിച്ചു.

Related posts

Leave a Comment