പി.​എ​സ്.​സി വ​കു​പ്പു​ത​ല പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ര്‍ മാ​റിയതായി ആക്ഷേപം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മ​ണ​ക്കാ​ട് ഗ​വ.​വി.​എ​ച്ച്‌.​എ​സ്.​എ​സ് ഫോ​ര്‍ ഗേ​ള്‍​സ് സ്​​കൂ​ളി​ല്‍ വ്യാ​ഴാ​ഴ്​​ച ന​ട​ന്ന പി.​എ​സ്.​സി വ​കു​പ്പു​ത​ല പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ര്‍ മാ​റിയതായി ആക്ഷേപം.

പേ​പ്പ​ര്‍ കോ​ഡ് മ​ന​സ്സി​ലാ​ക്കാ​തെ വി​വി​ധ ക്ലാ​സു​ക​ളി​ലേ​ക്ക് ചോ​ദ്യ​പേ​പ്പ​ര്‍ വി​ത​ര​ണം ചെ​യ്​​ത​തി​ലു​ണ്ടാ​യ പി​ഴ​വാണ് സംഭവിച്ചതെന്ന് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. ​വിവ​രം ഇ​ന്‍​വി​ജി​ലേ​റ്റ​ര്‍​മാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​തോ​ടെ പി.​എ​സ്.​സി ആ​സ്ഥാ​ന​ത്തു​നി​ന്ന്​ പു​തി​യ ചോ​ദ്യ​പേ​പ്പ​റും ഒ.​എം.​ആ​ര്‍ ഷീ​റ്റും എ​ത്തി​ച്ച്‌​ അ​ധി​ക​സ​മ​യം അ​നു​വ​ദി​ച്ച്‌ പ​രീ​ക്ഷ പൂ​ര്‍​ത്തി​യാ​ക്കി.

മാ​ന്വ​ല്‍ ഓ​ഫ് ഓ​ഫി​സ് പ്രൊ​സീ​ജി​യ​ര്‍ (എം.​ഒ.​പി),ഡി​സ്ട്രി​ക്റ്റ് ഓ​ഫി​സ് മാ​ന്വ​ല്‍ (ഡി.​ഒ.​എം.), സെ​ക്ര​േ​ട്ട​റി​യ​റ്റ്​ ഓ​ഫി​സ് മാ​ന്വ​ല്‍ (എ​സ്.​ഒ.​എം)​എ​ന്നി​വ​യാ​ണ് വ്യാ​ഴാ​ഴ്​​ച ന​ട​ന്ന പ​രീ​ക്ഷ. ഇ​തി​ല്‍ എം.​ഒ.​പി​ക്ക് 027, ഡി.​ഒ.​എം-025, എ​സ്.​ഒ.​എം-028 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു പേ​പ്പ​ര്‍ കോ​ഡ്.

എ​ന്നാ​ല്‍, ഡി​സ്ട്രി​ക്റ്റ് ഓ​ഫി​സ് മാ​ന്വ​ല്‍ വേ​ണ്ട​വ​ര്‍​ക്ക് കോ​ഡ് നോ​ക്കാ​തെ സെ​ക്ര​േ​ട്ട​റി​യ റ്റ് ​ഓ​ഫി​സ് മാ​ന്വ​ലാ​ണ് ന​ല്‍​കി​യ​ത്. പാ​തി പി​ന്നി​ട്ട​പ്പോ​ഴാ​ണ് ചോ​ദ്യ​പേ​പ്പ​ര്‍ മാ​റി​യ വി​വ​രം പ​രീ​ക്ഷ എ​ഴു​തി​യ​വ​ര്‍ മ​ന​സ്സി​ലാ​ക്കി​യ​ത്. ഇ​വ​ര്‍ പ​രാ​തി​പ്പെ​ട്ട​തോ​ടെ പി.​എ​സ്.​സി ആ​സ്ഥാ​ന​ത്തു​നി​ന്നും പ്ര​ത്യേ​ക സ്ക്വാ​ഡ് എ​ത്തി വി​ത​ര​ണം ചെ​യ്​​ത ഉ​ത്ത​ര​ക്ക​ട​ലാ​സും ചോ​ദ്യ​പേ​പ്പ​റും തി​രി​കെ വാ​ങ്ങി പു​തി​യ ഒ.​എം.​ആ​ര്‍ ഷീ​റ്റും ചോ​ദ്യ​പേ​പ്പ​റും ന​ല്‍​കി. പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​െന്‍റ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ര​ണ്ട് അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സൂ​പ്ര​ണ്ടു​മാ​രോ​ടും വി​ശ​ദീ​ക​ര​ണം തേ​ടാ​ന്‍ പി.​എ​സ്.​സി തീ​രു​മാ​നി​ച്ചു.

Related posts

Leave a Comment