Connect with us
top banner (3)

Featured

രാജസ്ഥാനിൽ എല്ലാ വിഭാ​ഗം ജനങ്ങളും കോൺ​ഗ്രസിൽ പ്രതീക്ഷ അർപ്പിക്കുന്നു: ഖാർ​ഗെ

Avatar

Published

on

ന്യൂഡൽഹി: രാജസ്ഥാനിലെ എല്ലാ വിഭാഗം ജനങ്ങളും കോൺഗ്രസ് പാർട്ടിയിൽ വിശ്വാസം പ്രകടിപ്പിക്കുന്നു എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജദുൻ ഖാർ​ഗെ. രാജസ്ഥാനിലെ പാർട്ടി നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ഖാർ​ഗെ നൽകിയ ട്വീറ്റിലാണ് പാർട്ടി ഒറ്റക്കെ‌ട്ടായി നീങ്ങുമെന്ന് വ്യക്തമാക്കിയത്. കർഷകർ, തൊഴിലാളികൾ, യുവാക്കൾ, സ്ത്രീകൾ. ദളിതർ, ആദിവാസികൾ തുടങ്ങി സമസ്ത മേഖലകളിലെയും ജനങ്ങളുട ഏക പ്രതീക്ഷയാണ് കോൺ​ഗ്രസ്.
എല്ലാവരുടെയും അഭിലാഷങ്ങൾ ഞങ്ങൾ പരിപാലിക്കും. രാജസ്ഥാന്റെ വർത്തമാനവും ഭാവിയും കോൺഗ്രസിന്റെ കൈകളിൽ സുരക്ഷിതമാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ചരിത്രം ഇത്തവണ മാറും. മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലാണ് രാജസ്ഥാനിലെ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് രാഹുൽ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. മഹത്തായ പാരമ്പര്യമുള്ള പാർട്ടിയായ രാജസ്ഥാനിൽ വീണ്ടും സർക്കാർ രൂപീകരിക്കുമെന്നും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള കഠിനാധ്വാനം തുടരുമെന്നും രാഹുൽ വ്യക്തമാക്കി.
ഈ വർഷം അവസാനം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള തന്ത്രത്തെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും രാജസ്ഥാനിലെ പാർട്ടി നേതാക്കളുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ വ്യാഴാഴ്ച ചർച്ച നടത്തി. മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും അടക്കമുള്ളവർ പങ്കെടുത്തു. ശാരീരിക അസ്വസ്ഥതകൾ ഉള്ളതിനാൽ മുഖ്യമന്ചത്രി അശോക് ​ഗേലോട്ട് ഓൺ ലൈനായിട്ടാണ് യോ​ഗത്തിൽ പങ്കെടുത്തത്.


കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, എഐസിസി സംസ്ഥാന ചുമതലയുള്ള സുഖ്ജീന്ദർ രൺധാവ, സംസ്ഥാന ഘടകം മേധാവി ഗോവിന്ദ് സിങ് ദോതസ്ര, സച്ചിൻ പൈലറ്റ്, രാജസ്ഥാനിലെ മുതിർന്ന നേതാക്കൾ എന്നിവരാണ് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
മല്ലികാർജുൻ ഖാർഗെ തന്റെ ട്വിറ്ററിൽ മീറ്റിംഗിന്റെ വീഡിയോ പോസ്റ്റ് ചെയ്തു. “എല്ലാ വീടുകളിലും എത്തിച്ചേർന്ന കോൺഗ്രസ് സർക്കാരിന്റെ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനവും പൊതുജനക്ഷേമവും കാരണം രാജസ്ഥാൻ പുരോഗതിയുടെ പാതയിലാണെന്ന് മല്ലികാർജുൻ ഖാർഗെ തന്റെ ട്വിറ്ററിൽ മീറ്റിംഗിന്റെ വീഡിയോ പോസ്റ്റ് ചെയ്തു. വരുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടി ഒറ്റക്കെട്ടായി ജനങ്ങൾക്കിടയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപി ഹണി ട്രാപ്പിനിരയായതായി പൊലീസ്

Published

on

ധാക്ക: കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗ് എം.പി എം.ഡി. അൻവാറുല്‍ അസിം അനാർ ഹണി ട്രാപ്പിനിരയായതായി പൊലീസ്. സംഭവത്തില്‍ എം.പിയുടെ സുഹൃത്തായ സ്ത്രീയെ ധാക്കയില്‍ പൊലീസ് പിടികൂടി. ഷീലാന്തി റഹ്മാൻ എന്ന സ്ത്രീയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി അക്തറുസ്സമാൻ ഷഹിൻറെ പെണ്‍സുഹൃത്താണ് ഷീലാന്തി റഹ്മാനെന്ന് പൊലീസ് പറഞ്ഞു.

അൻവാറുല്‍ അസിമിനെ കൊലപ്പെടുത്തിയ ശേഷം തൊലിയുരിച്ച് മാറ്റി കശാപ്പുകാരനെ ഉപയോഗിച്ച് മൃതദേഹം പല കഷണങ്ങളാക്കി മുറിക്കുകയായിരുന്നു. ശേഷം മൃതദേഹ ഭാഗങ്ങള്‍ കൊല്‍ക്കത്തയില്‍ പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ മുംബൈയില്‍ നിന്നുള്ള കശാപ്പുകാരന്‍ ജിഹാദ് ഹവലാദര്‍ എന്നയാളെ അറസ്റ്റുചെയ്തിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ബംഗ്ലാദേശിലെ ഭരണകക്ഷി എം.പിയായ അൻവാറുല്‍ അസിം അനാറിനെ കാണാനില്ലെന്നുകാണിച്ച്‌ കൊല്‍ക്കത്തയിലെ സുഹൃത്തായ ഗോപാല്‍ ബിശ്വാസ് ഈ മാസം 18ന് നല്‍കിയ പരാതിയെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. ചികിത്സയ്ക്കായി മേയ് 12ന് കൊല്‍ക്കത്തയിലെത്തിയതായിരുന്നു എം.പി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരങ്ങള്‍ പുറത്തുവന്നത്.

കൊല്ലപ്പെട്ട അൻവാറുല്‍ അസിമിന്‍റെ സുഹൃത്തായ അക്തറുസ്സമാൻ ഷഹിൻ യു.എസ് പൗരത്വമുള്ളയാളാണ്. കൊല്‍ക്കത്തയില്‍ അക്തറുസ്സമാൻ ഷഹിന്‍റെ ഉടമസ്ഥതയിലുള്ള വീട്ടില്‍വെച്ചാണ് എം.പി കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. കൊലപാതകം നടക്കുമ്പോള്‍ ഷീലാന്തി കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകം നിർവഹിച്ച അമാനുല്ല അമാൻ എന്നയാളോടൊപ്പം ഇവർ സംഭവത്തിന് പിന്നാലെ ധാക്കയിലേക്ക് പോകുകയായിരുന്നു. അൻവാറുല്‍ അസിമിനെ കൊല്‍ക്കത്തയിലേക്ക് എത്തിക്കാൻ ഷീലാന്തിയെ ഉപയോഗിച്ച്‌ അക്തറുസ്സമാൻ ഷഹിൻ ഹണി ട്രാപ്പ് ഒരുക്കിയെന്ന് പൊലീസ് പറയുന്നു.അഞ്ച് കോടി രൂപ അക്തറുസ്സമാൻ പ്രതിഫലമായി നല്‍കിയെന്നാണ് സൂചന.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

ബാർകോഴ: എം ബി രാജേഷിന്റെ ഓഫീസിലേക്ക് നാളെ യൂത്ത്കോൺഗ്രസ് മാർച്ച്

Published

on

പാലക്കാട്‌: ബാർ ഉടമസ്ഥരുടെ പക്കൽ നിന്നും കോഴ വാങ്ങിയെന്ന വെളിപ്പെടുത്തലിൽ മന്ത്രി എംബി രാജേഷിന്റെ രാജി ആവശ്യപ്പെട്ട് തൃത്താലയിലെ കൂറ്റനാട്ടെ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തുമെന്ന് യൂത്ത്കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ കെ എസ് ജയഘോഷ് പറഞ്ഞു.

Continue Reading

Featured

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; 25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് രമേശ് ചെന്നിത്തല

Published

on

കുറ്റിക്കാട്ടൂർ: കെഎസ്ഇബിയുടെ അനാസ്ഥ മൂലം ജീവൻ നഷ്ടമായ മുഹമ്മദ് റിജാസിൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർ അ‍ഞ്ച് ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനിച്ചിരുന്നു.

ഷോക്കേറ്റതിനെ തുടർന്നാണ് ആലി മുസ്‌ലിയാരുടെ മകനും യൂത്ത് കോൺഗ്രസ് കുന്നമംഗലം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ റാഫിയുടെ സഹോദരനുമായ മുഹമ്മദ്‌ റിജാസ് (18) മരിച്ചത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമെന്ന ഇലക്ടിക്കൽ ഇൻസ്പകറ്ററേറ്റിൻ്റെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

‘ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച ഉണ്ടായി. കെഎസ്ഇബിയുടെ അനാസ്ഥ മൂലമാണ് യുവാവിന്റെ ജീവൻ നഷ്ടമായത്. ഇക്കാര്യത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനോടപ്പം കുടുംബത്തിന് മതിയായ നഷ്ട പരിഹാരം നൽകണമെന്നും’ രമേശ് ചെന്നിത്തല പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured