Featured
എല്ലാം പറഞ്ഞു “കോംപ്ലിമെന്റ്സ്” ആക്കി ; ബിജെപി നേതാക്കളുടെ കേസിൽ നടപടിയില്ല
തിരുവനന്തപുരം: ബിജെപി നേതാക്കൾക്കെതിരെയുള്ള കേസുകളിൽ കോടതിയിൽ യഥാസമയം നടപടികൾ പൂർത്തിയാക്കാതെ ബോധപൂർവം വൈകിപ്പിച്ച് സർക്കാർ. കേസിൻ്റെ മെറിറ്റ് കോടതിയെ ധരിപ്പിക്കാൻ പോലും കഴിയാതെ സർക്കാർ ഉദാസീനത കാട്ടുകയാണ്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള കേസിലാണ് ഏറ്റവുമൊടുവിൽ സർക്കാർ – ബിജെപി അന്തർധാര മറനീക്കി പുറത്തുവന്നത്. കളമശേരിയിൽ യഹോവാസാക്ഷികളുടെ ആരാധനക്കിടെ സ്ഫോടനമുണ്ടായതിന് പിന്നാലെ മതസ്പർധ ഉണ്ടാക്കും വിധം പരാമർശം നടത്തിയതിനായിരുന്നു രാജീവ് ചന്ദ്രശേഖറിനെതിരെ പൊലീസ് കേസെടുത്തത്. പരാതിക്കാർ രംഗത്ത് വരും മുൻപ് കൊച്ചി സിറ്റി സൈബർ സെൽ എസ്ഐയുടെ പരാതിയിലായിരുന്നു ആദ്യകേസ്. പിന്നീട് കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിൻ്റെ ചുമതലക്കാരൻ ഡോ. പി .സരിൻ്റെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തു. ഈ കേസുകളിൽ മുൻകൂർ ജാമ്യത്തിന് നീക്കം നടത്തിയ രാജീവ് ചന്ദ്രശേഖറിന് ഏറ്റവും അനുകൂലമാകുന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. നവംബർ 29ന് ഹർജി ആദ്യം പരിഗണനക്ക് എടുത്തപ്പോൾ തന്നെ സത്യവാങ്മൂലം ഫയൽ ചെയ്യാൻ സമയം വേണമെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു. അതനുസരിച്ച് കേസ് ഡിസംബർ 12ലേക്ക് മാറ്റി. അന്ന് ഹർജി വീണ്ടും പരിഗണിച്ചപ്പോഴും പ്രോസിക്യൂഷൻ സമയം നീട്ടി ചോദിച്ചു. തുടർന്ന്, ആറാഴ്ച കൂടി അനുവദിച്ച് കോടതി ഇന്നലത്തേക്ക് പോസ്റ്റു ചെയ്തു. ഇന്നലെ വീണ്ടും ഒരുമാസം കൂടി നീട്ടിയതോടെ രാജീവ് ചന്ദ്രശേഖറിന് ആശ്വാസമായി. ഫെബ്രുവരി 15നാണ് ഇനി ഹർജി പരിഗണിക്കുക. ഇതോടെ, രാജീവ് ചന്ദ്രശേഖർ അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചിട്ട് രണ്ടരമാസമാകും. കേസുകൾ രജിസ്റ്റർ ചെയ്തിട്ട് മൂന്നരമാസവും.പ്രസ്താവനകളിലൂടെയും പ്രസംഗങ്ങളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും മതവിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് നാൽപതോളം കേസുകളാണ് ഏതാണ്ട് ഒരാഴ്ച കൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം പൊലീസെടുത്തത്. ബഹുഭൂരിപക്ഷത്തിലും തുടർനടപടിയൊന്നും ഉണ്ടായില്ല. കോഴഞ്ചേരിയിലെ ഒരു അറസ്റ്റ് മാത്രമാണ് ആദ്യം ഉണ്ടായത്. മൊഴിയെടുക്കാൻ പോലും ആരെയും പൊലിസ് ബുദ്ധിമുട്ടിച്ചിട്ടില്ല. രാജീവ് ചന്ദ്രശേഖർ മുതൽ സന്ദീപ് വാര്യരും അനിൽ ആൻ്റണിയും വരെയുള്ളവരാണ് പ്രതിസ്ഥാനത്തുള്ളത്. കേസെടുക്കാൻ കാണിച്ച ശുഷ്കാന്തി പിന്നീട് ആവിയായതിൻ്റെ കാരണത്തെക്കുറിച്ച് ആക്ഷേപങ്ങൾ അനവധി ഉയരുന്നുണ്ട്.
Ernakulam
അജ്ഞാത വാഹനമിടിച്ച് അത്യാസന്ന നിലയില്‍ കഴിയുന്ന ഒമ്പതുകാരി: ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
കൊച്ചി: അജ്ഞാത വാഹനമിടിച്ച് അത്യാസന്നനിലയില്‍ കഴിയുന്ന ഒമ്പതു കാരിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് േൈഹക്കാടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളായ ദൃഷാനയാണ് വടകര ചോറോട് ദേശീയപാതയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
സംഭവത്തില്‍ സ്വമേധയാ കേസെടുത്താണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിശദീകരണം തേടിയത്.കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി 10ഓടെ ദേശീയപാത മുറിച്ചുകടക്കുമ്പോള്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ദൃഷാനയുടെ മുത്തശ്ശി ബേബി തല്‍ക്ഷണം മരിച്ചിരുന്നു.
ദൃഷാനയുടെ ചികിത്സക്ക് വലിയ തുക നിര്‍ധന കുടുംബത്തിന് ചെലവായി. ദൃഷാനക്ക് എന്തെങ്കിലും സഹായം ലഭ്യമാക്കാനുമായിട്ടില്ല. ദൃഷാനയുടെ ദുരവസ്ഥയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടപെടലിനെത്തുടര്‍ന്നാണ് സ്വമേധയാ കേസെടുത്തത്. കോഴിക്കോട് ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെയും വിക്ടിം റൈറ്റ്‌സ് സെന്ററിന്റെയും റിപ്പോര്‍ട്ടും പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ച് സര്‍ക്കാറിന്റെയടക്കം വിശദീകരണം തേടിയത്. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
Cinema
സിദ്ദീഖ് നല്‍കിയ മുന്‍കൂര്‍ജാമ്യ ഹര്‍ജി വിധിപറയാന്‍ മാറ്റി
കൊച്ചി: യുവനടിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ ‘അമ്മ’ മുന്‍ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദീഖ് നല്‍കിയ മുന്‍കൂര്‍ജാമ്യ ഹര്‍ജി േൈഹക്കാടതി വിധിപറയാന്‍ മാറ്റി. പരാതിക്കാരി തനിക്കെതിരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ആരോപണമുന്നയിച്ചപ്പോള്‍ ബലാത്സംഗം സംബന്ധിച്ച ആരോപണമുണ്ടായിരുന്നില്ലെന്നതടക്കം ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിച്ചത്.
പീഡനത്തെക്കുറിച്ച് 2019 മുതല്‍ സമൂഹമാധ്യമങ്ങളിലൂടെ യുവതി വെളിപ്പെടുത്തുന്നുണ്ടെന്ന് സര്‍ക്കാറിനുവേണ്ടി ഹാജരായ സ്പെഷല്‍ ഗവ. പ്ലീഡര്‍ പി. നാരായണന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 2014 മുതല്‍ ചാറ്റ് ചെയ്യാറുണ്ട്. സിദ്ദീഖാണ് ആദ്യമായി ചാറ്റ് ചെയ്തത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുംമുമ്പുതന്നെ സംഭവം നടന്ന മുറിയെക്കുറിച്ച് യുവതി വിശദീകരിച്ചിരുന്നു. മുറി അതുതന്നെയാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. മാസ്‌കറ്റ് ഹോട്ടലില്‍ തന്നെ മാനഭംഗപ്പെടുത്തി എന്നടക്കമുള്ള നടിയുടെ ആരോപണങ്ങളെക്കുറിച്ച് സിദ്ദീഖ് പ്രതികരിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പ്രതികള്‍ ശക്തരായതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് ഇരയായ നടിയും വ്യക്തമാക്കി. എല്ലാ കക്ഷികളുടെയും വാദം പൂര്‍ത്തിയാക്കിയ കോടതി, തുടര്‍ന്ന് ഹര്‍ജി വിധിപറയാന്‍ മാറ്റി.
Featured
ചെന്നൈ സെന്‍ട്രലിനും കണ്ണൂരിനുമിടയില്‍ ഓണം സ്‌പെഷ്യല്‍ ട്രെയിന്‍
പാലക്കാട്: ഓണസീസണിലെ തിരക്ക് കുറക്കാന്‍ ചെന്നൈ സെന്‍ട്രലിനും കണ്ണൂരിനുമിടയില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വിസ് നടത്തും. സെപ്റ്റംബര്‍ 14ന് (ട്രെയിന്‍ നമ്പര്‍ 06163)ചെന്നൈ സെന്‍ട്രലില്‍ നിന്ന് രാത്രി 11.50ന് പുറപ്പെട്ട് അടുത്തദിവസം ഉച്ചക്ക് 1.30ന് കണ്ണൂരിലെത്തും. സെപ്റ്റംബര്‍ 16ന് ഉച്ചക്ക് ശേഷം 3.45ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 07.55ന് ചെന്നൈ സെന്‍ട്രലില്‍ എത്തും.
ട്രെയിനുകളില്‍ അധിക കോച്ച്
പാലക്കാട്: ഓണം തിരക്ക് പ്രമാണിച്ച് താഴെപ്പറയുന്ന ട്രെയിന്‍ സര്‍വീസുകളീല്‍ ഒരു അധിക കോച്ച് അനുവദിച്ചു.
- നമ്പര്‍ 12076/12075 തിരുവനന്തപുരം സെന്‍ട്രല്‍ – കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ ഒരു അധിക ചെയര്‍ കാര്‍ കോച്ച്.
2.16308/16307 കണ്ണൂര്‍ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് സെപ്റ്റംബര്‍ 14 മുതല്‍ 17 വരെ ഒരു അഡീഷണല്‍ ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ച്.
- 16305 എറണാകുളം ജങ്ഷന്‍ – കണ്ണൂര്‍ എക്‌സ്പ്രസ് സെപ്റ്റംബര്‍ 13 മുതല്‍ 16 വരെ ഒരു അധിക ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ച്.
- 16306 കണ്ണൂര്‍-എറണാകുളം ജങ്ഷന്‍ എക്‌സ്പ്രസ് സെപ്റ്റംബര്‍ 15 മുതല്‍ 18 വരെ ഒരു അധിക ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ച്.
- 16343 തിരുവനന്തപുരം സെന്‍ട്രല്‍ – മധുരൈ ജങ്ഷന്‍ അമൃത എക്‌സ്പ്രസ് സെപ്റ്റംബര്‍ 12 മുതല്‍ 17 വരെ ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ച്.
- 16344 മധുര ജങ്ഷന്‍ – തിരുവനന്തപുരം സെന്‍ട്രല്‍ അമൃത എക്‌സ്പ്രസ് സെപ്റ്റംബര്‍ 13 മുതല്‍ 18 വരെ ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ച്
-
Featured1 month ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News3 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business1 month ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News4 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login