Connect with us
48 birthday
top banner (1)

Kerala

അഴിമതികളു‌ടെ വഴിയെല്ലാം എത്തി നിൽക്കുന്നത് മുഖ്യമന്ത്രിയുടെ പടിക്കൽ: സതീശൻ

Avatar

Published

on

കോഴിക്കോട്: സംസ്ഥാനത്തു നടക്കുന്ന അഴിമതിയുടെ എല്ലാ വഴികളും അവസാനിക്കുന്ന പെട്ടി ഇരിക്കുന്നത് മുഖ്യമന്ത്രിയുടെ വീട്ടിലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വന്തം അഴിമതി മൂടി വയ്ക്കാൻ ഇല്ലാത്ത കേസുണ്ടാക്കി പ്രതിപക്ഷത്തെ നിശബ്ദരാക്കാമെന്ന് പിണറായി വിജയൻ കരുതേണ്ടെന്നും സതീശൻ. മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കള്ളക്കടത്തിന്റെ കേന്ദ്രമായിരുന്നു. ആ കേസിൽ പ്രിൻസിപ്പൽ സെക്രട്ടറി നൂറ് ദിവസം ജയിലിൽ കിടന്നു. ഇപ്പോൾ ലൈഫ് മിഷൻ കോഴക്കേസിലും അതേ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ കഴിയുകയാണ്. ലൈഫ് മിഷന്റെ ചെയർമാൻ മുഖ്യമന്ത്രിയാണ്. എ.ഐ ക്യാമറ, കെ ഫോൺ അഴിമതികളുടെ പ്രഭവ കേന്ദ്രവും മുഖ്യമന്ത്രിയുടെ ഓഫീസാണ്. മെഡിക്കൽ സർവീസസ് കോർപറേഷനിൽ മരുന്ന് വാങ്ങിയതിലും മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കേടിക്കണക്കിന് രൂപയുടെ ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷം തെളിവ് സഹിതം ഉന്നയിച്ചത്. അതുകൊണ്ടാണ് അമേരിക്കയിലെ ടൈം സ്‌ക്വയർ യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിന് മുൻപ് എനിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തള്ളിയ കേസിലാണ് വിജിലൻസ് അന്വേഷണം. കെ. സുധാകരനെതിരെയും ഉണ്ടാക്കിയ കേസാണ്. പത്ത് കോടി രൂപ മോൻസൺ മാവുങ്കലിന് കൊടുത്തെന്നാണ് സി.പി.എം പശ്ചാത്തലമുള്ള പരാതിക്കാരൻ പറയുന്നത്. പിന്നീട് 25 ലക്ഷം കൊടുത്തത് സുധാകരന്റെ സാന്നിധ്യവും ഉറപ്പും ഉള്ളതുകൊണ്ടാണെന്നും പറയുന്നുണ്ട്. അപ്പോൾ ആദ്യം പത്ത് കോടി കൊടുത്തത് ആരുടെ ഉറപ്പിലായിരുന്നു? പരാതിക്ക് ഒരു യുക്തിയുമില്ല. ഭീഷണിപ്പെടുത്തി മൊഴിയുണ്ടാക്കി സുധാകരനെ പെടുത്താൻ ശ്രമിക്കുകയാണ്. എം.പി ആയതിനാൽ പബ്ലിക് ഫിനാൻസ് കമ്മിറ്റിൽ ഇടപെടുമെന്ന് സുധാകരൻ ഉറപ്പ് നൽകിയെന്നതിലും യുക്തിയില്ല. കാരണം ഈ സംഭവം നടന്നെന്ന് പറയുന്ന കാലത്ത് അദ്ദേഹം എം.പിയല്ല. ഇത്രയും പണം നൽകുന്നവർക്ക് സുധാകരൻ എം.പി അല്ലെന്ന് അറിയില്ലായിരുന്നോ? മാത്രമല്ല പബ്ലിക് ഫിനാൻസ് കമ്മിറ്റി എന്നൊരു കമ്മിറ്റി പാർലമെന്റിലില്ല.

Advertisement
inner ad

ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് കോൺഗ്രസ് നേതാക്കളെ നിശബ്ദരാക്കി അഴിമതി ആരോപണത്തിൽ നിന്നും മുങ്ങാമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. അതുകൊണ്ടാണ് ഞങ്ങൾ പേടിച്ചു പോയെന്ന് പറയാൻ പറഞ്ഞത്. സർക്കാരിനെതിരായ ബാക്കി ആരോപണങ്ങൾ പിന്നലെ വരുന്നുണ്ട്. എന്ത് ആരോപണങ്ങൾ വന്നാലും മുഖ്യമന്ത്രി മിണ്ടില്ല. മൗനത്തിന്റെ മാളത്തിൽ ഒളിക്കും. ഇത് ഇരട്ടച്ചങ്കൻ വിജയനല്ല, ആകാശവാണി വിജയനാണ്. റേഡിയോയെ പോലെ ഇങ്ങോട്ട് പറയുന്നത് മറ്റുള്ളവർ കേൾക്കണം. ഒരു ചോദ്യത്തിനും ഉത്തരം പറയില്ല.

സ്വർണക്കള്ളക്കടത്തിലും ലൈഫ് മിഷനിലും കെ ഫോണിലും അഴിമതി ക്യാമറയിലും ഊരാളുങ്കലിലുമെല്ലാം വഴികളെല്ലാം അവസാനിക്കുന്നത് ഒരു പെട്ടി ഇരിക്കുന്ന സ്ഥലത്താണ്. ആ പെട്ടി മുഖ്യമന്ത്രിയുടെ വീട്ടിലാണ് ഇരിക്കുന്നത്. ഈ ആരോപണത്തിന് പോലും മറുപടിയില്ല. ഇത്രയും ഗവേഷണം നടത്തി അഴിമതി നടത്തിയതിനുള്ള ഒന്നാം സ്ഥാനം ഈ സർക്കാരിന് കിട്ടും. 40 ശതമാനം കമ്മീഷൻ എന്നായിരുന്നു കർണാടകത്തിലെ ബി.ജെ.പി സർക്കാരിനെതിരായ കോൺഗ്രസ് ആരോപണം. കേരളത്തിൽ ലൈഫ് മിഷനിൽ 46 ശതമാനവും കെ ഫോണിൽ 65 ശതമാനമാണ് കമ്മീഷൻ. കെ ഫോണിൽ നിന്നും ഇപ്പോൾ 100 കോടിയാണ് അടിച്ച് മാറ്റിയത്. ശിവശങ്കരനെ മുന്നിൽ നിർത്തി ആദ്യ അഞ്ച് വർഷവും പിണറായി വിജയൻ ഖജനാവ് കൊള്ളയടിക്കുകയായിരുന്നു. അത് തുടരാമെന്ന് കരുതിയപ്പോഴാണ് രഹസ്യങ്ങളൊക്കെ പുറത്ത് വന്നു തുടങ്ങിയത്. അങ്ങനെയുള്ള ആളാണ് കേസെടുത്ത് പ്രതിപക്ഷത്തെ പേടിപ്പിക്കാൻ വരുന്നത്. അത് കയ്യിൽ വച്ചാൽ മതി. പ്രതിപക്ഷത്തിനെതിരെ കേസുകളെ രാഷ്ട്രീയമായും നിയമപരമായും നേരിടും. പിണറായി വിജയന്റെ അഴിമതിക്കെതിരെ നിയമനടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.
യൂത്ത് കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്തുന്നതിൽ സമവായം ഉണ്ടെങ്കിൽ അതിനെ സ്വാഗതം ചെയ്യും. അതല്ലെങ്കിൽ ആരോഗ്യകരമായ മത്സരം നടക്കട്ടെ. അതിന്റെ പേരിൽ ചേരിതിരിയാനോ കോൺഗ്രസിൽ ഗ്രൂപ്പുണ്ടാക്കാനോ ശ്രമിക്കേണ്ടതില്ല.
ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനെ തുടർന്ന് കോഴിക്കോട് സ്വദേശിനി അനുഭവിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തും. ആറ് വർഷത്തോളമാണ് കത്രിക വയറ്റിനുള്ളിൽ കിടന്നത്. അത് പുറത്തെടുത്തതിന് ശേഷവും അവർക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടു തന്നെ ന്യായമായ നഷ്ടപരിഹാരം നൽകി അവരെ സഹായിക്കണം. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്ക് എസ്‌എഫ്‌ഐ നേതാക്കളുടെ മര്‍ദനം

Published

on

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്ക് എസ്‌എഫ്‌ഐ നേതാക്കളുടെ മര്‍ദനം. ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. വിദ്യാര്‍ത്ഥി കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസിൽ പ്രതിയായ എസ്എഫ്ഐ നേതാവിന്റെ നേതൃത്വത്തിലാണ് ഇപ്പോഴുള്ള മര്‍ദനവും.

രക്തദാന പ്രശ്നവുമായി ബന്ധപ്പെട്ടാണ് മര്‍ദനം. ഈ വിദ്യാര്‍ത്ഥി രണ്ട് മാസം മുന്‍പ് രക്തദാനം നടത്തിയതാണ്. ഇത് പറഞ്ഞപ്പോള്‍ എസ്‌എഫ്‌ഐ സംഘം തട്ടിക്കയറുകയും ഹെല്‍മറ്റ് കൊണ്ട് മര്‍ദിക്കുകയുമായിരുന്നു എന്നാണ് വിദ്യാര്‍ഥി പരാതിയില്‍ പറയുന്നത്.

Advertisement
inner ad

വിദ്യാര്‍ത്ഥി പരാതി പറയാന്‍ എത്തിയപ്പോള്‍ കോളജ് ചെയര്‍പേഴ്സണും പോലീസ് സ്റ്റേഷനില്‍ എത്തി ഈ വിദ്യാര്‍ത്ഥിക്ക് എതിരെ പരാതി നല്‍കിയിട്ടുണ്ട്. തന്നോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് ചെയര്‍പേഴ്സണ്‍ പരാതി നല്‍കിയിട്ടുള്ളത്. രണ്ട് പരാതിയിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

Advertisement
inner ad
Continue Reading

Bengaluru

ഉള്ളാള്‍ ബാങ്ക് കവര്‍ച്ച: തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ച് വീഴ്ത്തി

Published

on

മംഗളൂരു: ഉള്ളാള്‍ ബാങ്ക് കവര്‍ച്ചയില്‍ തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ച് വീഴ്ത്തി. മഹാരാഷ്ട്ര സ്വദേശി കണ്ണന്‍ മണിക്കാണ് വെടിയേറ്റത്. ബിയര്‍ ബോട്ടില്‍ പൊട്ടിച്ച പ്രതി പൊലീസിനെ അക്രമിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയുതിര്‍ത്തത്. സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് കുത്തേറ്റു. അക്രമികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സ്ഥലത്ത് തെളിവെടുപ്പ് നടക്കുന്നതിടെയാണ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത്. പ്രതിയുടെ കാലിനാണ് പൊലീസ് വെടിയുതിര്‍ത്തത്.
ആക്രമണത്തില്‍ പരിക്കേറ്റ പൊലീസുകാരെയും പ്രതിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കണ്ണന്‍ മണിയെയും സംഘത്തെയും പിടികൂടിയത് തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നാണ്.
ജനുവരി 17നാണ് മംഗളൂരുവിലെ ഉള്ളാള്‍ സഹകരണ ബാങ്കില്‍ നിന്ന് പ്രതികള്‍ സ്വര്‍ണവും പണവും കവര്‍ന്നത്. ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി 12 കോടിയോളം വില വരുന്ന സ്വര്‍ണവും അഞ്ച് ലക്ഷം രൂപയുമാണ് സംഘം ബാങ്കില്‍ നിന്നും കൊള്ളയടിച്ചത്.

Continue Reading

Kerala

അധ്യാപകർക്കുനേരേ കൊലവിളി; വിദ്യാർത്ഥിക്ക് സസ്പെൻഷൻ

Published

on

പാലക്കാട്: പാലക്കാട് ആനക്കരയിൽ അധ്യാപകർക്കുനേരേ കൊലവിളി നടത്തിയ സംഭവത്തിൽ വിദ്യാർഥിയെ സ്‌കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു. മൊബൈൽ ഫോൺ പിടിച്ചുവച്ചതിനാണ് വിദ്യാർഥി അധ്യാപകർക്കുനേരേ കൊലവിളി നത്തിയത്. ആനക്കര ഗവൺമെൻ്റ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു സംഭവം. തുടർ നടപടികൾ അടുത്ത ദിവസം ചേരുന്ന രക്ഷാകർതൃ മീറ്റിംഗിൽ തീരുമാനിക്കുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്. സ്‌കൂളിൽ മൊബൈൽ കൊണ്ട് വരരുതെന്ന് കർശന നിർദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാർഥിയെ ഫോൺസഹിതം അധ്യാപകൻ പ്രധാന അധ്യാപകൻ്റെ കൈവശം ഏൽപ്പിച്ചു. ഇത് ചോദിക്കാൻ വേണ്ടിയാണ് വിദ്യാർഥി പ്രധാന അധ്യാപകന്റെ മുറിയിൽ എത്തിയത്.”പള്ളയ്ക്ക് കത്തി കയറ്റും. പുറത്തിറങ്ങിയാല്‍ കാണിച്ച്‌ തരാം” എന്നിങ്ങനെയാണ് വിദ്യാർഥിയുടെ കൊലവിളി ഭീഷണി. സംഭവത്തില്‍ അധ്യാപകർ തൃത്താല പൊലീസില്‍ പരാതി നല്‍കുമെന്ന് അറിയിട്ടിട്ടുണ്ട്

Advertisement
inner ad

ആനക്കര ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകർക്ക് നേരെ വിദ്യാർഥി കൊലവിളി നടത്തിയതില്‍ ഇടപെട്ട് ബാലാവകാശ കമ്മീഷൻ.വീഡിയോ പുറത്ത് വന്നതെങ്ങനെയെന്ന് പരിശോധിക്കും. വിദ്യാർഥിക്ക് കൗണ്‍സലിംഗ് നല്‍കുമെന്നും, ഫെബ്രുവരി ആറിന് സ്ക്കൂളില്‍ സന്ദർശനം നടത്തുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു.

Advertisement
inner ad
Continue Reading

Featured