Connect with us
inner ad

Featured

തീയണയാതെ മണിപ്പൂർ, പാലം സ്ഫോടനത്തിൽ തകർത്തു, 24നു സർവകക്ഷി യോ​ഗം

Avatar

Published

on

ഇംഫാൽ: മണിപ്പൂരിൽ കഴിഞ്ഞ 50 ദിവസമായി സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ കടുത്ത പ്രതിപക്ഷ സമ്മർദത്തെ തുടർന്ന് ഈ മാസം 24നു കേന്ദ്ര സർക്കാർ സർവകക്ഷി യോ​ഗം വിളിച്ചു. ന്യൂഡൽഹിയിൽ അന്നുച്ച കഴിഞ്ഞ് മൂന്നിനാണ് യോ​ഗം ചേരുക. ആഭ്യന്തര മന്ത്രി അമിത് ഷായാണ് യോ​ഗം വിളിച്ചിരിക്കുന്നത്. മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സർവ കക്ഷി യോ​ഗം വിളിക്കാൻ ആഭ്യന്തര മന്ത്രി തീരുമാനിച്ചത്. കോൺ​ഗ്രസ് അടക്കുള്ള പ്രതിപക്ഷ കക്ഷികൾ വളരെ നേരത്തേ തന്നെ സർവകക്ഷി സമാധാന യോഗം വിളിക്കണമെ്ന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചിരുന്നു. മോദി നേരിട്ട് ഇടപെടണമെന്നായിരുന്നു കോൺ​ഗ്രസ് ആവശ്യപ്പെട്ടിരുന്നത്.
അതിനിടെ ബുധനാഴ്ച രാത്രി വിവിധ ജില്ലകളിൽ സ്ഫോടന പരമ്പരകളും വെടിവയ്പ്പും ഉണ്ടായി. ബിഷ്ണുപൂർ ജില്ലയിലെ ക്വാക്തയുടെ തെക്ക് ഭാഗത്ത് വാർഡ് നമ്പർ 9 ന് സമീപമുള്ള ഒരു പാലം സ്ഫോടനത്തിൽ തകർത്തു. പാർക്ക് ചെയ്‌തിരുന്ന വാഹനത്തിനുള്ളിലാണ് ബോംബ് സ്ഥാപിച്ചതെന്ന് അധികൃതർ പറഞ്ഞു. അതേസമയം, കാങ്‌പോക്‌പി ജില്ലയിൽ വെടിവയ്‌പ്പുണ്ടായി. പിന്നീട് സുരക്ഷാസേന ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. എന്നാൽ രാത്രിയിൽ പുലർച്ചെ 2-3 വരെ ഇടവിട്ട് വെടിവയ്പ്പ് തുടർന്നു. അതേസമയം, ഉറംഗ്‌പത്തിന് സമീപമുള്ള ഇംഫാൽ ഈസ്റ്റ് ജില്ലയിൽ മറ്റൊരു വെടിവയ്പ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടു. അവിടെ ചെറിയ ഓട്ടോമാറ്റിക് ആയുധങ്ങളിൽ നിന്നുള്ള വെടിയൊച്ചകൾ കേട്ടു. അസം റൈഫിൾസ് സൈന്യം ആക്രമണത്തിന് തിരിച്ചടിക്കുകയും നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.

മീരാ പൈബിസ് സംഘടിപ്പിച്ച പ്രതിഷേധത്തെത്തുടർന്നാണ് സംഘർഷത്തിന്റെ ആക്കം കൂടുന്നത്. സോൺബംഗ്-വൈകെപിഐ റോഡ് ഒന്നിലധികം സ്ഥലങ്ങളിൽ തടഞ്ഞു. കഴിഞ്ഞ ഒരു മാസമായി മണിപ്പൂരിൽ ഗോത്രവർഗക്കാരും മെയ്തികളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ തുടരുകയാണ്. 24 മണികൂറിനുള്ളിൽ ജീവഹാനി സംഭവിച്ചതായി റിപ്പോർട്ടില്ല.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

crime

ജിഷ വധക്കേസ്; വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

Published

on

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിലെ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി തിങ്കളാഴ്ച. പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹർജിയിലാണ് വിധി പ്രഖ്യാപിക്കുക. അതേസമയം വധശിക്ഷ റദ്ദാക്കണം എന്ന അമീറുൽ ഇസ്‌ലാമിൻ്റെ ഹർജിയും ഇതിനൊപ്പം പരി​ഗണിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവം.2016 ഏപ്രിൽ 28 നാണ് ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ ജിഷയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിരുന്നു.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ജൂൺ 16ന് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

എന്നെ തല്ലേണ്ടമ്മാവ ഞാൻ നന്നാവൂല്ലാ

പ്രണയപാനീയത്തിൽ വിഷം കലക്കി സി പി എം : ചതിയറിയാതെ അന്തരിച്ച കാമുകനായി കെ കൊ (മാണി )

Published

on

വേദ പുസ്തകത്തിനു പകരം മൂലധനം വായിച്ചു നശിക്കാൻ തീരുമാനിച്ചവരെ നന്നാക്കാൻ ആരും ഉപദേശവുമായി ചെല്ലേണ്ടതില്ല

കൊച്ചി:എ കെ ജി സെന്ററിലെ കൊടിയ വിഷ ദ്രാവകം കുടിച്ച് ശീലിച്ച മാണി കോൺഗ്രസിന് ഔഷധ ഗുണമുള്ളതെന്തും വിഷമായി തോന്നുന്നത് സ്വാഭാവികം. ഗുരുക്കൻമാരെ തല്ലി ഗുണ്ടയാവാൻ പരിശീലിക്കുന്ന മാണിക്കുഞ്ഞും കൂട്ടരും വേദ പുസ്തകത്തിനു പകരം മൂലധനം വായിച്ചു നശിക്കാൻ തീരുമാനിച്ചവരെ ആരും ഉപദേശവുമായി ചെല്ലേണ്ടതില്ല. ഞങ്ങളുടെ സഖാവ് ഞങ്ങളെ തല്ലിയാൽ നിങ്ങൾക്കെന്താ കോൺഗ്രസേ എന്നാവും ചോദ്യം.
എത്ര തല്ലിയാലും നന്നാവില്ല എന്നറിയാം എങ്കിലും തല്ലി നോക്കിയതാണ് വീക്ഷണം, പക്ഷേ എന്നെ തല്ലണ്ട ഞാൻ നന്നാവില്ല എന്ന് തന്നെ പറഞ്ഞു പഠിച്ചത് കൊണ്ട് സഖാവിന്റെ വഴിയേ നരകത്തിലെ പടു കുഴിയിൽ വീണു നശിക്കാൻ തീരുമാനിച്ച കേ കോ മാണിക്ക് ചുവപ്പൻ അഭിവാദ്യങ്ങൾ നേരുന്നു.
നാറിയവനെ ചാരിയാൽ ചാരിയവനും നാറും എന്നത് ശരിയാണെന്ന് തെളിയിച്ച സ്ഥിതിക്ക് ആ നാറ്റം പങ്കുവയ്‌ക്കേണ്ട എന്നാണ് ആർജ്ജവമുള്ള യു ഡി എഫ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത് എന്നറിയുന്നു.
ഇണ ചേർന്ന ശേഷം ഇണയെ കൊന്നു തിന്നുന്ന പെൺ ചിലന്തിയാണ് സിപിഎം എന്ന് തിരിച്ചറിയാത്ത കാലത്തോളം കേ കോ എം എന്ന മലയോര കർഷക പാർട്ടി എ കെ ജി സെന്ററിന്റെ പൂമുഖത്തു കാത്തിരിക്കും. യു ഡി എഫിൽ തൂശനിലയിൽ ചോറും വിഭവ സമൃദ്ധമായ കറികളും പായസവും കൂട്ടി ഊണ് കഴിച്ചു എല്ലിനിടയിൽ കയറിയപ്പോ എൽ ഡി എഫിലെ കാടി വെള്ളം മതിയെന്ന് തീരുമാനിച്ച ദിവസത്തെ ഉള്ളുകൊണ്ട് ശപിക്കുകയാണ് പ്രവർത്തകർ, അതവർ കോട്ടയത്തു വോട്ടായി യു ഡി എഫിന് കൊടുത്തിട്ടുണ്ടാവും. രണ്ട് മന്ത്രി സ്ഥാനവും, രാജ്യ സഭയും, ലോകസഭയും മുൻ നിരയിൽ ഇരിപ്പടവും കൊടുത്തിട്ടും അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ എന്ന ചൊല്ല് യഥാർഥ്യമാക്കി പിന്നിലെ മരബഞ്ചിലെ മൂട്ട കടി കൊള്ളാൻ മാത്രം ബുദ്ധിശൂന്യത കാണിച്ച ആ രാഷ്ട്രീയ നേതൃത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
രാജ്യസഭ പോയിട്ട് പാലാ പഞ്ചായത്തിൽ പോലും കയറാൻ സിപിഎം അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ. ലോകസഭയും തോറ്റു അടുത്ത തവണ നിയമസഭയിലും തോൽപ്പിച്ചു ഒടുവിൽ കേരള കോൺഗ്രസ് എന്ന കുട്ടിയെ കുളിപ്പിച്ച് കുളിപ്പിച്ച് ഇല്ലാതാക്കാൻ വഴി തേടുകയാണ് സിപിഎം അത് തിരിച്ചറിയാതെ അന്ധമായ പ്രണയത്താൽ കാമുകി തരുന്നതെന്തും അമൃതെന്നു കരുതി വിഷം കുടിച്ചവസാനിക്കാൻ നിൽക്കുന്ന കോമരങ്ങളെ ഉപദേശിക്കാൻ പോയത് വീക്ഷണത്തിന്റെ ജനാധിപത്യ മര്യാദ . കണ്ടറിയാത്തവൻ കൊണ്ടറിയും,ഒടുവിൽ ആശ്രയം തിരുസന്നിധി മാത്രം.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

മഥുര തീർഥാടനം കഴിഞ്ഞ് മടങ്ങവെ ബസിന് തീപിടിച്ചു; 8 പേർക്ക് ദാരുണാന്ത്യം

Published

on

ഹരിയാന: മഥുര തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു. ബസിന്‍റെ പിൻഭാഗത്ത് പുകയും തീയും ശ്രദ്ധയിൽപ്പെട്ട ബൈക്ക് യാത്രികനാണ് വിവരം ബസിലുള്ളവരെ അറിയിച്ചത്. ബസ് നിർത്തി ആളുകളെ ഇറക്കികൊണ്ടിരിക്കുമ്പോൾ തീ പടർന്നു പിടിക്കുകയായിരുന്നു.

പഞ്ചാബ് സ്വദേശികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60 ഓളം പേരാണ് ബസിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും 8 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു, ഇവർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ശനിയാഴ്ച പുലർച്ചെ 1.30 നാണ് ബസിന്‍റെ പിൻഭാഗത്ത് നിന്നും തീ പടർന്നത്. 10 ദിവസത്തെ തീർഥാടന യാത്രയുടെ അവസാന ദിവസമാണ് അപകടം സംഭവിച്ചതെന്നും അപകടത്തിൽ നിന്നും രക്ഷപെട്ടവർ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured