എല്ലാ ശ്രെമങ്ങളും പാളി ; ഇപ്പോഴും ജയിലിൽ തന്നെ ; മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിലായിട്ട് നാളെ ഒരു വർഷം പൂർത്തിയാകുന്നു

മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിലായിട്ട് നാളെ ഒരു വർഷം പൂർത്തിയാകുന്നു. 2020 ഒക്ടോബർ 29 നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ മയക്കുമരുന്ന് കേസിൽ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിനു ശേഷം നിരവധി തവണ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.കൊച്ചി സ്വദേശിയായ അനൂപ് മുഹമ്മദ് അറസ്റ്റിലായത് മുതൽ തന്നെ ബിനീഷിന്റെ പേരും ഉയർന്നു വന്നിരുന്നു.

2020 ഓഗസ്റ്റിൽ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂർ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി ഡി.അനിഖ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ബിനീഷ് കോടിയേരിയുടെ പേര് അനൂപ് പറഞ്ഞത് രാഷ്ട്രീയമായി വൻ കോളിളക്കം സൃഷ്ടിച്ചു. സിപിഎം നേതാക്കൾ ആരോപണത്തെ എതിർത്തു. ബിനീഷിനു മുന്നിൽ പ്രതിരോധ കോട്ടപണിതു. എന്നാൽ അതെല്ലാം നിഷ്പ്രഭമാക്കി 2020 ഒക്ടോബർ 29 നു ബിനീഷ് അറസ്റ്റ് ചെയ്യപ്പെട്ടു.

അനൂപുമായി പരിചയമുണ്ടെന്നും ബെംഗളൂരുവിൽ ഹോട്ടൽ നടത്താനായി പണം വായ്പ നൽകിയതല്ലാതെ മറ്റ് ഇടപാടുകളില്ലെന്നും ബിനീഷ് മൊഴി നൽകിയെങ്കിലും തെളിവുകൾ ബിനീഷിനു എതിരായിരുന്നു. ബിനീഷിനെതിരെ സാക്ഷികളും രംഗത്ത് വന്നു. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിൽ നടന്ന റെയ്ഡിൽ അനൂപിന്റെ ഡെബിറ്റ് കാർഡ് കണ്ടെടുത്തു. അനൂപ് ബിനീഷിന്റെ ബെനാമിയാണെന്നാണ് ഇ.ഡി വാദിക്കുന്നത്. 14 ദിവസം ഇഡി കസ്റ്റഡിയിൽ ചോദ്യം ചെയ്തതിനു ശേഷം നവംബർ 11 മുതൽ ബെംഗളൂരു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണു ബിനീഷ്. ജാമ്യത്തിനായി പലതവണ കോടതികയറിയിറങ്ങിയെങ്കിലും ലഭിച്ചില്ല. അച്ഛന് സുഖമില്ലെന്നും കൂടെ നിൽക്കണമെന്നുവരെ ബിനീഷ് ജാമ്യഅപേക്ഷയിൽ ചൂണ്ടിക്കാട്ടി. 7 മാസത്തിനിടെ 3 ബെഞ്ചുകൾ വാദം കേട്ടെങ്കിലും തീരുമാനമായില്ല.

Related posts

Leave a Comment