വനം കൊള്ളക്കെതിരെ ആലിപ്പറമ്പ് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പ്രതിഷേധ സമരം നടത്തി

പെരിന്തല്‍മണ്ണ: കേരള സംസ്ഥാനത്ത് വിവാദ ഉത്തരവിന്റെ മറവില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ വ്യാപകമായ വനംകൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന യുഡിഎഫ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ആലിപ്പറമ്പ് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു.ആനമങ്ങാട് വില്ലേജ് ഓഫിസിനു മുന്നില്‍ യുഡിഎഫ് ചെയര്‍മാന്‍ അന്‍വറിന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ സമരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം.എം സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് നേതാക്കളായ സി എച്ച് ഹംസക്കുട്ടിഹാജി, ടി.പി.മോഹന്‍ദസ്, ശശി വളാംകുളം, മജീദ് മാസ്റ്റര്‍, വി.അലി മാസ്റ്റര്‍, പി.ടി.ശങ്കരന്‍, ഇ.പി.അയൂബ്, ഹുസൈന്‍ പാറല്‍, എം.മുഹമ്മദ് മാസ്റ്റര്‍, സി.കെ.മുഹമ്മദാലി, എം.അഹമ്മദ്,തുടങ്ങിയവര്‍ സംസാരിച്ചു .

Related posts

Leave a Comment