അലിഗഢിന്റെ പേരുമാറ്റി ഹരിഗഢ് എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് ഹർജി നൽകി ജില്ലാ പഞ്ചായത്ത് .

അലിഗഢ്: അലിഗഢിന്റെ പേര് മാറ്റണമെന്ന് യു പി സർകാറിന് ജില്ലാ പഞ്ചായത്തിന്റെ നിർദേശം. ഹരിഗഢ് എന്ന് മാറ്റാനാണ് ജില്ലാ പഞ്ചായത്ത് നിർദേശിച്ചത്. പേരുമാറ്റം സംസ്ഥാന സർകാർ അംഗീകരിച്ചാൽ അലിഗഢ്, ഹരിഗഢ് എന്നായി മാറും. തിങ്കളാഴ്ചയാണ് പുതുതായി അധികാരമേറ്റ ജില്ലാ പഞ്ചായത്ത് ഭരണസമിതി പേരുമാറ്റ പ്രമേയം അംഗീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കിയെന്നും സംസ്ഥാന സർകാറിന് സമർപിച്ചെന്നും ചെയർമാൻ വിജയ് സിങ് പറഞ്ഞു.

ക്ഷത്രിയമഹാസഭയാണ് അലിഗഢിന്റെ പേര് ഹരിഗഢ് എന്ന് മാറ്റണമെന്ന് ജില്ലാ പഞ്ചായത്തിന് അപേക്ഷ നൽകിയത്. സംസ്ഥാന സർകാറാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ഫിറോസാബാദിന്റെ പേര് മാറ്റണമെന്നും നിർദേശമുണ്ടായിരുന്നു. നേരത്തെ അലഹാബാദിന്റെ പേര് മാറ്റി പ്രഗ്യാരാജ് എന്നാക്കിയിരുന്നു.

Related posts

Leave a Comment