അമേരിക്കയിൽ അന്യഗ്രഹജീവികളോ ..? ലോകം കാത്തിരുന്ന റിപ്പോർട്ട് പുറത്തു വന്നു .

സി.എസ്.അർജുൻ

കുറച്ചധികം കാലമായി അമേരിക്കളുടെ ഭൗമാന്തരീക്ഷത്തിൽ യു.എഫ്.ഓ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തിരിച്ചറിയാനാവാത്ത പറക്കുന്ന വസ്തുക്കൾ കണ്ടതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു .കൂടെ ഇത്തരം വസ്തുക്കളുടെ അത്ര വ്യക്തമല്ലാത്ത വീഡിയോയോ ചിത്രങ്ങളോ ആയിരുന്നു പങ്കു വെച്ചിരുന്നത് . തിരിച്ചറിയാൻ സാധിക്കാത്തതു കൊണ്ട് തന്നെ ഇവയെ കുറിച് പലതരത്തിലുള്ള കിംവദന്തികളാണ് പരന്നിരുന്നത് . ഇത്തരം വീഡിയോകളിൽ പലതും അമേരിക്കൻ ആർമി തന്നെ ആയിരുന്നു പങ്കു വെച്ചത് . ആയതുകൊണ്ട് തന്നെ കിംവദന്തികൾക്ക് ശക്തിയും കൂടിയിരുന്നു .

ബഹു ഭൂരിപക്ഷം ആളുകളും ഇവയെ അന്യഗ്രഹ ജീവികളുടെ പേടകമെന്നാണ് വിശ്വസിച്ചിരുന്നത് . എന്നാൽ ചുരുക്കം ചിലർ ഇവയെല്ലാം കെട്ടിച്ചമച്ച വിഡിയോകൾ ആണെന്ന്പറഞ്ഞും രംഗത് വന്നിരുന്നു . പിന്നീട് അമേരിക്കയുടെ ഡിഫൻസ് ഹെഡ് ക്വാട്ടേഴ്‌സ് പെന്റഗൺ തന്നെ യു.ഫ്.ഓ കളുടെ ചിത്രങ്ങൾ പങ്കു വെച്ചതോടുകൂടി പുറത്തു വന്നിട്ടുള്ള ചിത്രങ്ങളും വിഡിയോകളും ആരും കെട്ടിച്ചമച്ചതല്ലെന്നും ചിത്രങ്ങൾ എല്ലാം സത്യമാണെന്നും പറഞ്ഞ ഔദ്യോഗികമായ ഒരു വിശതീകരണം നൽകുകയുണ്ടായി. എന്നാൽ ഇത്തരം യു.ഫ്.ഓ കൾ എവിടെ നിന്ന് വന്നെന്നോ എന്താണെന്നോ തുടങ്ങിയ യാതൊരു വിശദീകരണവും അതിലുണ്ടായിരുന്നില്ല. തുടർന്ന് അമേരിക്കൻ കോൺഗ്രസ് ഇവയെകുറിച് പഠിക്കാനായി ആൻഡിഫൈൻഡ് ഏരിയൽ ഫെനോമിന ടാസ്ക് ഫോഴ്സ് എന്നൊരു സങ്കടന രൂപീകരിക്കുകയും . യു .എഫ് .ഓ കളെ കുറിച് പഠിക്കുവാനും അന്വേഷിക്കുവാനും തീരുമാനിച്ചു . യു.എസ്. സെനറ്റർ -മാർകോ റുബിയോ ആയിരുന്നു പഠനങ്ങൾക്ക് നേതിർത്വം നൽകിയിരുന്നത് . വിശദമായ പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും ശേഷം 2021 ജൂൺ 25 വെള്ളിയാഴ്ച സങ്കടന ഒരു റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി .

ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിപോർട്ടിൽ പറയുന്നതെന്തെന്നാൽ ,രണ്ടു വർഷത്തിനിടെ ഇത്തരത്തിൽ നിരവതി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു .അതിൽ തെരഞ്ഞെടുത്ത 144 കേസുകളാണ് അന്വേഷണത്തിന് വിധേയ മാക്കിയിരുന്നത് . ഇവയിൽ സാദാരണകാർ പ്രചരിപ്പിച്ച കേസുകൾ ഒന്നും തന്നെ ഉൾപ്പെടുത്തിയിരുന്നില്ല . അമേരിക്കൻ ആർമിയോ ഗവേഷകരോ റിപ്പോർട്ട് ചെയ്ത കേസുകൾ മാത്രമാണ് ഇവയിൽ ഉണ്ടായിരുന്നത് .അതിൽ 11 കേസുകളും പൈലറ്റുമാർ റിപ്പോർട്ട് ചെയ്തവയായിരുന്നു . ഇതിൽ 143 കേസുകൾക്കും മതിയായ തെളിവുകൾ ഒന്നും തന്നെ യു.എ.പി ടാസ്ക് ഫോഴ്‌സിന് കണ്ടതിനായിരുന്നില്ല . റിപ്പോർട്ടിൽ കൊടുത്തിരുന്നത് എല്ലാം തന്നെ അവരുടെ അനുമാനങ്ങളായിരുന്നു . ഇത്തരം പറക്കുന്ന വസ്തുക്കൾ ചിലപ്പോൾ അമേരിക്കക്ക് അറിയാത്ത സാങ്കേതിക വിദ്യകൾ ഉപയോഗിച് ചൈനയോ റഷ്യയോ നിർമിച്ച് അമേരിക്കയെ നിരീക്ഷിക്കാനയച്ച പ്രേത്യകതരം പറക്കുന്ന വസ്തുക്കൾ ആണെന്നോ , അതോ അന്തരീക്ഷത്തിൽ അലക്ഷ്യമായായി പാറി നടന്നിരുന്ന ഐസ് ക്രിസ്റ്റലുകൾ ആണെന്നോ ആയിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത് . കൂടാതെ അമേരിക്കയുടെ ഏരിയൽ പ്രോഗ്രാമുകളുടെ അവശേഷിപ്പുകൾ ആവാം എന്നും പറയുന്നുണ്ട് . എന്നാൽ ഒരു റിപ്പോർട്ടിനെ കുറിച് വ്യക്തമായ തെളിവ് സങ്കടനക്ക് ലഭിച്ചിരുന്നു അത് ഹൈഡ്രജൻ ബലൂൺ ആയിരുന്നു എന്നാണ് മനസിലാക്കാൻ സാധിച്ചത് .

എന്നാൽ മുൻപ് കൊടുത്തിരുന്നവയെല്ലാം കേവലം അനുമാനങ്ങൾ മാത്രമാണെന്നും അവക്കെല്ലാം മറ്റൊരു വശം കൂടെ ഉണ്ടാവാം എന്നും യു.എ.പി ടാസ്ക് ഫോഴ്സ് പറയുന്നുണ്ട് .അതുകൊണ്ട് തന്നെ യു .എഫ് . ഓ കൾ എല്ലാം തന്നെ അന്യഗ്രഹ ജീവികളുടെ പേടകങ്ങൾ ആണെന്ന് തന്നെയാണ് ഇപ്പോഴും വലിയ ഒരു വിഭാഗം വിശ്വസിക്കുന്നത് . അതുകൊണ്ട് തന്നെ അമേരിക്ക പഠനങ്ങൾ തുടരാൻ തന്നെ ആണ് തീരുമാനിച്ചിട്ടുള്ളത് . ഇതിനായി കൂടുതൽ പണം കണ്ടെത്താനും അമേരിക്ക ശ്രെമിക്കുന്നുണ്ട് .

ഇതാദ്യമായിട്ടല്ല അമേരിക്ക യു.എഫ്.ഓ കളെ കുറിച് പഠനങ്ങൾ നടത്തുന്നത് .അമേരിക്ക 1969 ഇത്തരത്തിൽ പഠനങ്ങൾ നടത്തിയിട്ടുണ്ട് .പ്രൊജക്റ്റ് ബ്ലൂ ബുക്ക് എന്ന് പേരിട്ടിട്ടുള്ള പ്രോജെക്ടിൽ 12 ,618 കേസുകൾ ആണ് പഠനത്തിന് വിധേയ മാക്കിയത് .അതിൽ 701 കേസുകൾ ഇന്നും യു.എഫ്.ഓ കൾ ആയി തുടരുന്നു .

Related posts

Leave a Comment