ഹൈയ്സ്റ്റ് ത്രില്ലര്‍ ‘ആലീസ് ഇന്‍ പാഞ്ചാലിനാട്’ സെപ്റ്റംബര്‍ 16ന് നീസ്ട്രീമില്‍ റിലീസ് ചെയ്യുന്നു

കൊച്ചി: ‘ആലീസ് ഇന്‍ പാഞ്ചാലിനാട്’ സെപ്റ്റംബര്‍ 16ന് നീസ്ട്രീമില്‍ റിലീസിനെത്തുന്നു. അരുണ്‍ വി സജീവ് തിരക്കഥ എഴുതി സുധിന്‍ വാമറ്റം സംവിധായകന്‍ ചെയ്തിരിക്കുന്ന ചിത്രം ഹൈയ്സ്റ്റ് ത്രില്ലര്‍ ജോണറിലാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ നീസ്ട്രീം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തി.

കള്ളന്മാരുടെ നാടെന്നറിയപ്പെടുന്ന പഞ്ചാലിനാട്ടില്‍ നടക്കുന്ന സംഭവങ്ങളും അവിടെയ്ക്ക് കടന്നുവരുന്ന ആലീസ് എന്ന പെണ്‍കുട്ടിയുടെ കഥയുമാണ് സിനിമയുടെ ഇതിവ്യത്തം.

ബോളിവുഡ് മോഡലായ കാമിയ അലാവതാണ് നായിക കഥാപാത്രത്തില്‍ എത്തുന്നത്. കിംഗ് ലയര്‍, പത്ത് കല്‍പനകള്‍, ടേക്ക് ഓഫ്, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജയ് മാത്യുവാണ് ചിത്രത്തില്‍ നായക കഥപാത്രത്തെ അവതരിപ്പിക്കുന്നത്.

പൊന്നമ്മ ബാബു,അനില്‍ മുരളി,കലാഭവന്‍ ജയകുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് പി.സുകുമാര്‍. എഡിറ്റിംഗ് ഉണ്ണി മലയില്‍.

Related posts

Leave a Comment