ഉന്തുവണ്ടി ഉണ്ടോ സങ്കികളെ ഒരു പീരങ്കിവണ്ടി ഉണ്ടാക്കാൻ

അലി അക്ബർ സംവിധാനം നിർവഹിക്കുന്ന 1921 പുഴ മുതൽ പുഴ വരെയുടെ സ്റ്റിൽ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ ട്രോളൻമാർ. സംവിധായകൻ അടുത്തിടെ പങ്കുവച്ച ചിത്രങ്ങളിൽ പീരങ്കിയുടെ ചിത്രമാണ് ട്രോളുകളിൽ നിറയുന്നത്. കോൺഗ്രീറ്റ് മിക്‌സ് ചെയ്യുന്ന മെഷീൻ ആണോ, ഇതെന്താ ഉന്തുവണ്ടിയോ, പെട്ടിക്കടയോ തുടങ്ങിയ കമന്റുകളാണ് അലി അക്ബർ പങ്കുവച്ച ചിത്രങ്ങൾക്ക് വന്നിരുന്നത്. പിന്നാലെ ട്രോളന്മാർ ഏറ്റെടുത്തതോടെ സംഭവം വൈറലായി.
ദൈവത്തിന്റെ കയ്യൊപ്പ് കിട്ടിയ മുഹൂർത്തങ്ങൾ. പുഴമുതൽ പുഴവരെ കേവലം മൂന്നോ നാലോ ദിവസം കൊണ്ട് ഒരു സീൻ പ്ലാൻ ചെയ്തു,വയനാട്ടിലെ നായ്ക്കട്ടിയിലെ ഒരു ഗ്രാമവും അച്ചുവേട്ടനും കുടുംബാംഗങ്ങളും മമധർമ്മയ്‌ക്കൊപ്പം ചേർന്നപ്പോൾ, പ്രകൃതിയും ഒപ്പം നിന്നും നന്ദി ഏവർക്കും എന്ന കുറിപ്പോടെയാണ് സംവിധായകൻ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവച്ചിരുന്നത്.
പുഴ മുതൽ പുഴ വരെയുടെ പ്രവർത്തനവുമായി ഞാൻ മുന്നോട്ട് പൊയി കൊണ്ടിരിക്കുകയാണ്. മമധർമ്മ അതിന്റെ അവസാനത്തെ ലാപ്പിലാണ്. കിഡ്‌നി കൊടുത്തിട്ടാണെങ്കിലും പുഴ മുതൽ പുഴ വരെ തീർക്കും. അതിൽ യാതൊരു സംശയവും വേണ്ട. അത് നിന്നു പോകുമെന്ന ആഗ്രഹം ആർക്കും വേണ്ട. ഒരു കാര്യം പറഞ്ഞാൽ ജയിക്കാൻ വേണ്ടിത്തന്നെ മുന്നിൽ നിൽക്കും. അലി അക്ബർ പറഞ്ഞിരുന്നു. ബിജെപി സംസ്ഥാന സമിതി അംഗത്വം രാജി വച്ചതിന് പിന്നാലെയാണ് സംവിധാകയൻ പറഞ്ഞത്.

Related posts

Leave a Comment