ആല്‍ഫ പാലിയേറ്റീവ് കെയര്‍ ദുരന്തനിവാരണ സാന്ത്വന സേനയുടെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും

എടമുട്ടം: കേരളം നേരിടുന്ന പാരിസ്ഥിതിക ദുരന്തങ്ങൾ പരിഗണിച്ച് സമൂഹത്തിൽ ഏറ്റവും അവശതയനുഭവിക്കുന്ന കിടപ്പിലായ രോഗികളെയും കുടുംബങ്ങളെയും സഹായിക്കുവാനായി ‘ദുരന്തനിവാരണ സാന്ത്വന സേനയ്ക്ക്’ തുടക്കമായി. ആൽഫ പാലിയേറ്റീവ് കെയറിൻറെ 18 കേന്ദ്രങ്ങളിലെയും സന്നദ്ധ പ്രവർത്തകരെയും സ്റ്റാഫംഗങ്ങളെയും ഉൾപ്പെടുത്തി രൂപീകരിച്ച സേനയുടെ ഉദ്ഘാടനം ചാവക്കാട് തഹസിൽദാർ (ഭൂരേഖ) ഉഷാകുമാരി നിർവഹിച്ചു. സാന്ത്വനമെന്ന വാക്കും അതിൻറെ വിലയും തീക്ഷ്ണതയും മനസ്സിലാക്കാൻ അത്തരമൊരവസ്ഥയിൽകൂടി കടന്നുപോയവർക്കു മാത്രമേ കഴിയൂവെന്ന് സ്വന്തം അനുഭവങ്ങൾ വിശദീകരിച്ച് ഉദ്ഘാടക വിവരിച്ചത് ചടങ്ങിന് വ്യത്യസ്ത അനുഭവമായി.

ആൽഫ ഓഡിറ്റോറിയത്തിൽ നടത്തിയ യോഗത്തിൽ പാലിയേറ്റീവ് കെയർ പരിശീലന പരിപാടിയിൽ മികച്ച പ്രകടനം കാഴ്ചവച്ച സ്റ്റാഫിനും വളണ്ടിയർമാർക്കുമുള്ള അവാർഡുകളും സ്റ്റാൻഫോർഡ് മെഡിസിൻ, ടാറ്റാ ട്രസ്റ്റ്, നാഷണൽ കാൻസർ കൺട്രോൾ പ്രോഗ്രാം, എക്വിപ് ഇന്ത്യ എന്നിവർ സംയുക്തമായി നടത്തിയ ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാമിൽ പങ്കെടുത്തു.

Related posts

Leave a Comment