13 വരെ ശക്തമായ മഴയ്ക്ക് സാധ്യത,നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ നാളെ പുതിയ ന്യൂനമർദം രൂപപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ജൂലൈ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കനത്ത മഴ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.മലയോര മേഖലകളിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കാനും മത്സ്യത്തൊഴിലാളികളോട് കേരള തീരത്തുനിന്ന് കടലിൽ പോകരുതെന്നും പ്രതേക നിർദേശമുണ്ട്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന്കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെെഡ് അലർട്ടും ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ചും അലർട്ടും പ്രഖ്യാപിച്ചു

Related posts

Leave a Comment