Alappuzha
ആലപ്പുഴ മെഡിക്കൽ കോളേജിൽ,ശ്വാസ കോശ വിഭാഗത്തിന് പുതിയ ബ്രോങ്കോസ്ക്കോപ്പ്

ആലപ്പുഴ : കാസ്പ് പദ്ധതി യുടെ ഭാഗമായി ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗത്തിൽ പുതുതായി സ്ഥാപിച്ച ഫൈബർ ഓപ്റ്റിക് ബ്രോങ്കോസ്കോപ്പിന്റെ പ്രവർത്തനോൽഘാടനം സൂപ്രണ്ട് ഡോ.എ. അബ്ദുൾ സലാം നിർവ്വഹിച്ചു.
ശ്വാസകോശ
നാളികളിൽ ചെറു കുഴലിറക്കി കേടുപാടും മുഴകളും കണ്ടെത്താൻ സഹായിക്കുന്ന ബ്രോങ്കോസ്കോപ്പ് ശ്വാസകോശ കാൻസർ സ്ഥിരീകരിക്കാൻ ഏറെ ഉപകാരപ്പെടും. ബ്രോങ്കോസ്കോപ്പ് ഇല്ലാതിരുന്നതിനാൽ മാസങ്ങളായി രോഗികൾ കോട്ടയം മെഡിക്കൽ കോളജിനെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു നിലവിലുണ്ടായിരുന്നത്.സ്വകാര്യ ആശുപത്രികളിലെ ഭീമമായ ചെലവു താങ്ങാനാവാത്ത സാധാരണക്കാരായ രോഗികൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഒന്നാണിതെന്ന് ഡോ സലാം പറഞ്ഞു.
ബ്രോങ്കോസ്കോപ്പ് ലഭിച്ചതോടെ ആവശ്യമായ രോഗികൾക്ക് പരിശോധന നടത്താൻ ഡിപ്പാർട്ട്മെന്റ് പൂർണ സജ്ജമായതായി ശ്വാസകോശ വിഭാഗം മേധാവി ഡോ. ബി. ജയപ്രകാശ് അറിയിച്ചു. ചടങ്ങിൽ ഡോ.രശ്മി എസ് നായർ , ഡോ.പി. എസ്. ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.
Alappuzha
കടലിനുള്ളിലെ അത്ഭുത കാഴ്ചകള്‍ ലൈവായി കാണാം, വെറും 120 രൂപയ്ക്ക്; സുവര്‍ണാവസരം ഈ മാസം 15 മുതല്‍

ആലപ്പുഴ: ആഴക്കടലിലെ അത്ഭുതക്കാഴ്ചകളും വര്‍ണ്ണമത്സ്യങ്ങളും തീര്‍ക്കുന്ന വ്യത്യസ്ത കാഴ്ചാനുഭവം ആലപ്പുഴ ബീച്ചിലൊരുങ്ങുന്നു. എറണാകുളം ആസ്ഥാനമായ ഡി.ക്യു.എഫ് ഏജന്‍സിയാണ് ഈ മാസം 15 മുതല്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന മറൈന്‍ വേള്‍ഡ് എന്ന പ്രദര്‍ശനം ഒരുക്കുന്നത്. 10 കോടി രൂപ മുതല്‍ മുടക്കിലൊരുക്കുന്ന മറൈന്‍ വേള്‍ഡിന്റെ സംസ്ഥാനത്തെ രണ്ടാമത്തെ പ്രദര്‍ശനമാണ് ആലപ്പുഴയിലേത്.
ആദ്യ പ്രദര്‍ശനം കഴിഞ്ഞ മാസം കൊല്ലം ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ചിരുന്നു. ഡബിള്‍ ഡെക്കര്‍ അക്രിലിക് അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയമാണ് സ്ഥാപിക്കുക. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളത്തില്‍ കടലിലെ ഏറ്റവും ചെറിയ മത്സ്യം മുതല്‍ മനുഷ്യനോളം വലുപ്പമുള്ളവ വരെയുണ്ടാകും. കൂടാതെ മത്സ്യത്തിനൊപ്പം മനുഷ്യരും നീന്തി തുടിക്കുന്ന ദൃശ്യാനുഭവവുമുണ്ടാകും. അവധിദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 10വരെയും മറ്റുദിവസങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ രാത്രി ഒമ്പത് വരെയുമാണ് പ്രവേശനം. 120 രൂപയാണ് പ്രവേശനഫീസ്. വിദ്യാര്‍ത്ഥിസംഘത്തിന് 50 ശതമാനം ഇളവും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യവും ലഭിക്കും.
Alappuzha
മറ്റപ്പള്ളിയിലെ മണ്ണെടുപ്പ്: രാപ്പകല്‍ സമരവുമായി യൂത്ത്‌കോണ്‍ഗ്രസ്

മറ്റപ്പള്ളി: മണ്ണ് സംരക്ഷണത്തിനായി രാപ്പകല്‍ സമരം ഒന്‍പതാം ദിവസം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രജിന്‍ എസ് ഉണ്ണിത്താന്റെ നേത്വീരത്വത്തില്‍ മറ്റപ്പള്ളി മണ്ണ് സമരത്തില്‍ രാപ്പകല്‍ സമരം ജനം ഏറ്റടുക്കുന്നു. ഓരോ ദിവസവും 24 മണിക്കൂര്‍ സമരമാണ് ഇവിടെ നടക്കുന്നത്. ഇന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രജിന്‍ എസ് ഉണ്ണിത്താന്റെ നേതൃത്വത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് റഫീഖ് റിപ്പായി ഉള്‍പ്പെടെയുള്ളവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സംസ്‌കാരിക നായകര്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു, വിവിധ രാഷ്ട്രീയ സംസ്‌കാരിക സംഘനകള്‍ വിദ്യാര്‍ത്ഥി കൂട്ടായ്മയും അഭിവാദ്യചെയ്യാന്‍ എത്തി. കോണ്‍ഗ്രസിന്റെ വലിയ ഒരു പിന്തുണയാണ് കഴിഞ്ഞ ദിവസത്തെ സമരത്തിന് കിട്ടിയത് എന്ന് സമര സമതി ഭാരവാഹികള്‍ അഭിപ്രായപെട്ടു.
Alappuzha
സ്വര്‍ണവില വീണ്ടും താഴോട്ട്; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1000ത്തിലധികം രൂപ

ആലപ്പുഴ: സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വിപണിയില്‍ നിന്ന് വരുന്നത്. സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഞെട്ടിക്കുന്ന വില വര്‍ധനവിന് ശേഷമാണ് കുറയുന്നത്. വിലക്കയറ്റം കണ്ട് അത്ഭുതപ്പെട്ടവര്‍ക്ക് ശ്വാസം നേരെ വീഴാനുള്ള അവസരമാണിത്. ഓഹരി വിപണിയിലെ കുതിച്ചുചാട്ടമാണ് സ്വര്‍ണത്തിലെ ഇടിവിന് ഒരു കാരണം എന്നും വിലയിരുത്തലുണ്ട്.
ഓഹരി വിപണി കുതിച്ചുകയറുകയാണ്. സെന്‍സെക്‌സും നിഫ്റ്റിയും സര്‍വകാല റെക്കോര്‍ഡിലേക്ക് മുന്നേറി. വിദേശ നിക്ഷേപകരും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഫണ്ട് ഒഴുക്കുന്നു എന്നാണ് വിവരം.അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലും ഓഹരി വിപണിയില്‍ വർധനവ് പ്രതീക്ഷിക്കാം.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kottayam2 days ago
അല്‍ മുക്താദിര്‍ ജ്വല്ലറിയെക്കുറിച്ചുള്ള കള്ള പ്രചാരണം:
നിയമനടപടി സ്വീകരിക്കുമെന്ന് സംഘടന -
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ
You must be logged in to post a comment Login