പിപി ചിത്തരജ്ഞന്‍ എംഎല്‍എയെ ഒഴിവാക്കി പാര്‍ട്ടി പരിപാടി; ഉദ്ഘാടകന്‍ സജി ചെറിയാന്‍

ആലപ്പുഴ : എംഎല്‍എ പിപി ചിത്തരജ്ഞനെ ഒഴിവാക്കി ആലപ്പുഴയില്‍ പരിപാടി സംഘടിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

സിപിഐഎം കൊമ്മാടി ലോക്കല്‍ കമ്മിറ്റി തിങ്കളാഴ്ച്ച സംഘടിപ്പിക്കുന്ന മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെ ആദരിക്കുകയും വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ചെയ്യുന്ന പരിപാടിയില്‍ നിന്നാണ് സ്ഥലം എംഎല്‍എയെ ഒഴിവാക്കിയിരിക്കുന്നത്.

മന്ത്രി സജി ചെറിയാനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. സ്ഥലം എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറേയേറ്റ് അംഗവുമായ പിപി ചിത്തരഞ്ജനെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയതാണ് വിവാദമായത്. പരിപാടിക്കായി എല്‍സി സെക്രട്ടറിയുടെ പേരിലിറങ്ങിയ നോട്ടീസില്‍ ചിത്തരജ്ഞന്‍ ഒഴികെയുള്ള നേതാക്കളുടെ പേരുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മറ്റെല്ലാ ലോക്കല്‍ കമ്മിറ്റി പരിധിയിലും ചിത്തരഞ്ജന് ലീഡ് ഉണ്ടായിരുന്നപ്പോള്‍ കൊമ്മാടിയില്‍ താരതമ്യേന ലീഡ് കുറവായിരുന്നു. സിപിഎം എംഎല്‍എയെ പാര്‍ട്ടി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധം ഉയരുന്നു.

Related posts

Leave a Comment