മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനു ശേഷം ജയിലില്‍ സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥര്‍ ഉപദ്രവിച്ചു ; തുറന്ന് പറഞ്ഞ് അലനും താഹയും

കോഴിക്കോട്: ചായ കുടിക്കാന്‍ പോയപ്പോഴല്ല പന്തീരാങ്കാവ് യുഎപിഎ കേസില്‍ തങ്ങള്‍ അറസ്റ്റിലായതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം ജയിലില്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് അലനും താഹയും.യുഎപിഎ വിഷയത്തില്‍ സി.പി.ഐ.എമ്മിനുള്ളത് ഇരട്ടത്താപ്പാണെന്നും തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് തങ്ങളെ പാര്‍ട്ടി പുറത്താക്കിയതെന്നും അലനും താഹയും പറഞ്ഞു.
മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനു ശേഷം ജയിലുദ്യോഗസ്ഥര്‍ തങ്ങളോട് മോശമായി പെരുമാറിയെന്നും തങ്ങളെ തെറി വിളിക്കാന്‍ തുടങ്ങിയെന്നും ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോടെ സിപിഎമ്മിന്റെ മൊത്തം നിലപാട് മാറി. അത് സ്വാഭാവികമായും ജയിലിനകത്തും പ്രതിഫലിച്ചു. ജയിലിനകത്ത് സിപിഎമ്മുകാരായ ഉദ്യോഗസ്ഥര്‍ ഈ സംഭവത്തിന് ശേഷം തങ്ങളെ എടാ എന്ന് മാത്രമേ വിളിച്ചിട്ടുള്ളൂ. തെറി വിളിക്കാനും തുടങ്ങി. പുസ്തങ്ങള്‍ വരുമ്പോള്‍ പുസ്തകങ്ങള്‍ തരാന്‍ പറ്റില്ലെന്ന് വരെ പറഞ്ഞു. തങ്ങളെ ജയിലിനകത്ത് ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് സിപിഎമ്മുകാരും ആര്‍എസ്എസുകാരുമായ ഉദ്യോഗസ്ഥരുമാണ്. ഒരു വ്യത്യാസവും ഇവര്‍ തമ്മില്‍ തോന്നിയില്ലെന്ന് അലന്‍ ഷുഹൈബ് പറഞ്ഞു.

Related posts

Leave a Comment