അൽ ഇബ്ത്തി സാമാ സെൻ്ററിൽ ഓണാഘോഷം സംഘടിപ്പിച്ചു.

ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്ഥാപനമായ അൽ ഇബ്ത്തി സാമാ സെൻ്ററിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ അസോസിയേഷൻ ആക്റ്റിങ്ങ് പ്രസിഡൻ്റ് അഡ്വ.വൈ.എ.റഹീം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അസോസിയേഷൻ  സ്റ്റാഫുകൾക്കുള്ള ഓണകോടികളും വിതരണം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
ജനറൽ സെക്രട്ടറി അബ്ദുള്ള മല്ലശേരി ആക്റ്റിങ്ങ് ട്രഷറർ ഷാജി ജോൺ, ജോയിൻ്റ് സെക്രട്ടറി ശ്രീനാഥ് കാടഞ്ചേരി മെമ്പർമാരായ ബാബു വർഗീസ്, യൂസഫ് സഹീർ, അഹമ്മദ് ഷിബിലി, നാസർ TV, അബ്ദുള്ള ചേളേരി, ഖാൻപാറയിൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ മാരായ പ്രമോദ് മഹാജൻ, മുഹമ്മദ്അമീൻ, വൈസ് പ്രിൻസിപ്പാൾമാരായ ശ്രീമതി. മിനി, രാജീവ്, സ്റ്റാഫ് അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. സെൻ്റർ മാനേജർ ജയനാരായണൻ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

Related posts

Leave a Comment