Connect with us
48 birthday
top banner (1)

Featured

നവകേരള ഗുണ്ടാ യാത്ര, അൽ ഹസ്സ ഒ ഐ സി സി അപലപിച്ചു

Avatar

Published

on

അൽ ഹസ: നവ കേരള സദസ്സെന്ന ഓമനപ്പേരിട്ട് മുഖ്യമന്ത്രിയും പരിവാരങ്ങളും 34 ദിവസമായി കേരളത്തിൻ്റെ തെരുവീഥികളിലൂടെ നരനായാട്ട് നടത്തിയ യാത്ര നവ കേരള സദസ്സല്ല, മറിച്ച് നവ കേരള ഗുണ്ടാ യാത്രയായിരുന്നുവെന്ന് ഒ ഐ സി സി സൗദി അൽ ഹസ്സ ഏരിയ കമ്മറ്റി പ്രസിഡൻ്റ് ഫൈസൽ വാച്ചാക്കൽ, ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ പറഞ്ഞു.ജനസമ്പർക്കമാണുദ്ദേശമെങ്കിൽ മുൻ മുഖ്യമന്തി ഉമ്മൻ ചാണ്ടി ചെയ്തത് പോലെ ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ പരാതികളും വേവലാതികളും സഹിഷ്ണുതയോടെ കേട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമായിരുന്നു.ഉമ്മൻ ചാണ്ടി നടത്തിയത് പോലുള്ള ജനസമ്പർക്ക പരിപാടികൾ നടത്താൻ പിണറായിയും പരിവാരങ്ങളും ഒരു ജന്മം കൂടി ജനിക്കേണ്ടി വരും.
ഒരു മാസത്തിലധികമായി തിരുവനന്തപുരത്തെ
ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിനെ നാഥനില്ലാകളരിയാക്കി, എന്നാൽ നയപരമായോ, മനുഷ്യത്വപരമായോ ഒരു തീരുമാനവുമെടുക്കാനാവാതെയാണ് കാസർഗോഡ് കല്യാശ്ശേരിയിൽ നിന്നും തുടങ്ങി സർക്കാർ സ്പോൺസേർഡ് ആഡംബര വിനോദ ധൂർത്ത് യാത്ര തിരുവനന്തപുരത്തെത്തിയിരിക്കുന്നത്.
ക്ഷേമപെൻഷനുകൾ മാസങ്ങളോളമായി മുടങ്ങി കിടക്കുന്നതും, നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റവും, സ്ത്രീകൾക്കും കുട്ടികൾക്കും പുറത്തിറങ്ങി നടക്കാനാവാത്ത വിധം ക്രമസമാധാനാന്തരീക്ഷം താറുമാറായി കിടക്കുന്നതുമെല്ലാം ചൂണ്ടിക്കാട്ടി പ്രതിപക്ഷ യുവജന സംഘടനകൾ വിശിഷ്യാ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തികച്ചും ജനാധിപത്യപരമായ രീതിയിൽ കരിങ്കൊടി കാണിച്ച് തങ്ങളുടെ പ്രതിഷേധം അറിയിക്കുമ്പോൾ അസഹിഷ്ണുതയോടെ പാർട്ടി പ്രവർത്തകരെയും സ്വന്തം അംഗരക്ഷകരടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥരെയും ദുരുപയോഗപ്പെടുത്തി ക്രൂരമായി മർദ്ദിച്ച് നടത്തിയ യാത്ര നവകേരള ഗുണ്ടാ യാത്ര തന്നെയാണ്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തല തല്ലി പൊട്ടിച്ചും, സ്ത്രീകളെപ്പോലും മർദ്ദിച്ചവശരാക്കിയും, അവരെ പുരുഷ പോലീസുകാർ ഷർട്ടുകൾ വലിച്ചു കീറിയും ഈ ഗുണ്ടാ ഭരണം അധികകാലം മുന്നോട്ട് കൊണ്ട് പോവാമെന്നു് കരുതേണ്ടന്ന് ഫൈസൽ വാച്ചാക്കലും ഉമർ കോട്ടയിലും പ്രസ്ഥാവനയിൽ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ അറിവോടെയോ മൗനസമ്മതത്തോടെയോ നടത്തിയ ആ നരനായാട്ടുകളിൽ അൽ ഹസ്സ ഒ ഐ സി സി ശക്തമായി പ്രതിഷേധിക്കുകയും അപലപിക്കുകയും ചെയ്യുന്നതോടൊപ്പം, അനീതിക്കും അക്രമങ്ങൾക്കുമെതിരെ നടക്കുന്ന പോരാട്ടസമരങ്ങളിൽ മുന്നണി പോരാളികളായ യുത്ത് കോൺഗ്രസ്, കെ എസ് യു മഹിളാ കോൺഗ്രസ് പ്രവർത്തകർക്കും,നേതാക്കൾക്കും അൽ ഹസ്സ
ഒ ഐ സി സി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കു​വൈ​ത്ത് ദുരന്തത്തിൽ ധ​ന​സ​ഹാ​യം പ്രഖ്യാ​പി​ച്ച് എം.​എ. യൂ​സ​ഫ​ലി​യും രവി പി​ള്ള​യും

Published

on

തി​രു​വ​ന​ന്ത​പു​രം: കു​വൈ​ത്തിലെ ദുരന്തത്തിൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടു​ബ​ത്തി​ന് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് വ്യ​വ​സാ​യി​ക​ളാ​യ എം.​എ. യൂ​സ​ഫ​ലി​യും രവി പി​ള്ള​യും. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് നോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​നും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സ​ഫ​ലി അ​ഞ്ചു​ല​ക്ഷം രൂ​പ വീ​ത​വും ര​വി പി​ള്ള ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും ന​ല്‍​കും. ഇ​വ​ര്‍ ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു. നോ​ര്‍​ക്ക മു​ഖേ​ന​യാ​ണ് ഈ ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക.

തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ മ​ല​യാ​ളി​ക​ള്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​തം ന​ല്‍​കാ​നും വ്യാ​ഴാ​ഴ്ച ചേ​ര്‍​ന്ന പ്ര​ത്യേ​ക മ​ന്ത്രിസ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

Advertisement
inner ad
Continue Reading

Featured

പോക്സോ കേസില്‍ കര്‍ണാടക മുൻ മുഖ്യമന്ത്രി യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്

Published

on

ബെംഗളൂരു: പോക്സോ കേസില്‍ മുതിര്‍ന്ന ബിജെപി നേതാവും കര്‍ണാടക മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്. പോക്സോ കേസില്‍ ബെംഗളൂരു കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറത്തിറക്കിയത്. നേരത്തെ കേസിൽ ഹാജരാകണമെന്ന് ചൂണ്ടികാണിച്ച് യെദിയൂരപ്പയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ബംഗളുരുവിൽ ഇല്ലാത്തതിനാൽ തിങ്കളാഴ്ച ഹാജരാകാം എന്നായിരുന്നു യെദിയൂരപ്പയുടെ മറുപടി.എന്നാൽ, പോക്സോ കേസ് ആയതിനാൽ ജൂൺ 15-ന് മുമ്പ് കുറ്റപത്രം സമർപ്പിക്കണം എന്നും യെദിയൂരപ്പയുടെ മൊഴി രേഖപ്പെടുത്തണം എന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടികാണിച്ച് അന്വേഷണ സംഘം നല്‍കിയ നോട്ടീസിന് മറുപടി നല്കാത്തതിനെ തുടർന്നാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് കോടതി പുറത്തിറക്കിയത്. ഫെബ്രുവരി 2-ന് വീട്ടിൽ അമ്മയോടൊപ്പം എത്തിയ 17-കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നതാണ് യെദിയൂരപ്പയ്ക്ക് എതിരെയുള്ള പരാതി

Continue Reading

Featured

കുവൈറ്റ് ദുരന്തത്തിൽ മരിച്ച 24 മലയാളികളിൽ 22 പേരെ തിരിച്ചറിഞ്ഞു;12 പേർ ഗുരുതരാവസ്ഥയിൽ

Published

on

തിരുവനന്തപുരം: കുവൈറ്റിലെ ദുരന്തത്തിൽ മരിച്ച 24 മലയാളികളിൽ 22 പേരെ തിരിച്ചറിഞ്ഞതായി നോർക്ക. 12 പേർ ഐസിയുവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നുമാണ് നോർക്കയ്ക്ക് ലഭിച്ച വിവരം. മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിൽ എത്തിച്ചേക്കും. തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞതായും നോർക്ക അറിയിച്ചു. അതേസമയം, മരിച്ചവരിൽ 45 ഇന്ത്യക്കാർ ഉൾപ്പെട്ടതായി കുവൈത്ത് അധികൃതർ അറിയിച്ചു. 3 ഫിലിപ്പിനോ പൗരന്മാരും തിരിച്ചറിയാത്ത ഒരാളും അപകടത്തിൽ മരിച്ചതായി അധികൃതർ വ്യക്തമാക്കി.വിവിധ സംഘടനകൾ ചേർന്നുള്ള രക്ഷദൗത്യം പുരോഗമിച്ചു വരികയാണ്. പരിക്കേറ്റവർക്ക് പൂർണമായും ചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ട്. തീപിടുത്തം ഉണ്ടായപ്പോൾ തൊഴിലാളികൾക്ക് പുറത്തിറങ്ങാനായില്ല. പ്രവാസികളുടെ ജീവിത സാഹചര്യം മെച്ചപ്പെടണം. പ്രവാസികളുടെ താമസ സൗകര്യത്തിന് ദുരന്തം വലിയൊരു പാഠമാണെന്നും കെ.വി. അബ്ദുൽഖാദർ പറഞ്ഞു. അതിനിടെ, മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കാൻ വിമാനങ്ങൾ തയാറാക്കാൻ കുവൈറ്റ് അമീർ നിർദ്ദേശം നൽകി. ഇതിനായി കുവൈറ്റും സഹായം നൽകും. മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനും കുവൈറ്റ് അമീർ ഉത്തരവിട്ടതായി കുവൈറ്റ് മാധ്യമങ്ങൾ അറിയിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും അപകടത്തിൽപ്പെട്ടവർക്ക് ലഭ്യമാക്കാൻ നോർക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുൻകൈയിലും ശ്രമം നടക്കുന്നുണ്ട്. ഹെൽപ്പ് ഡെസ്ക്കും ഗ്ലോബൽ കോൺടാക്ട് സെൻ്ററും മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്.

Continue Reading

Featured