Connect with us
48 birthday
top banner (1)

Featured

അൽ ഹസ ഒ ഐ സി സി ശിശുദിനാഘോഷം സംഘടിപ്പിച്ചു

Avatar

Published

on

അൽഹസ: ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകനും, രാഷ്ട്ര ശില്പിയും, പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ നൂറ്റിമുപ്പത്തിനാലാമത് ജന്മദിനം (ശിശു ദിനം) ഒ ഐ സി സി അൽ ഹസ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുബാറസ് നെസ്റ്റോ ആഡിറ്റോറിയത്തിൽ പ്രസിഡൻ്റ് ഫൈസൽ വാച്ചാക്കലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം മുതിർന്ന ഒ ഐ സി സി നേതാവ് ശാഫി കുദിർ ഉദ്ഘാടനം ചെയ്തു.
മോഡേൺ ഇൻ്റർനാഷണൽ സ്കൂൾ പ്രധാനാധ്യാപകൻ തോജൊ അലക്സ്,നവാസ് കൊല്ലം, റഫീഖ് വയനാട്, ലിജു വർഗ്ഗീസ്, ഗോഡു്വീന ഷിജൊ, ആദിൽ നൗഷാദ് എന്നിവർ നെഹ്റുവിനെ അനുസ്മരിച്ചു കൊണ്ട് പ്രസംഗിച്ചു. മഹത്തായ ഭരണ ഘടനക്ക് രൂപം നല്കാൻ ബാബസാഹബ് അംബേദ്കറെ പോലുള്ള കോൺഗ്രസ്സുകാരൻ പോലുമല്ലാതിരുന്ന ആളെ തന്നെ ചുമതപ്പെടുത്തി ഇന്ത്യൻ മതേതര ജനാധിപത്യ മൂല്യങ്ങളെയും, ജനങ്ങളുടെ മൗലികാവകാശങ്ങളെയും സംരക്ഷിക്കുന്ന കാര്യത്തിൽ ഒരു മതത്തിലും വിശ്വാസമില്ലാതിരുന്നിട്ടും, കാർക്കശ്യ നിലപാടെടുത്തത് നെഹ്റുവിൻ്റെ മാനവികതയോടുള്ള ദീർഘവീക്ഷണമാണ് വ്യക്തമാക്കുന്നതെന്ന് പ്രാസംഗികർ ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യ സമര ചരിത്ര സത്യങ്ങളെ വളച്ചൊടിച്ചും, രാഷ്ട്രശില്പി പണ്ഡിറ്റ്ജിയടക്കമുള്ള ചരിത്ര പുരുഷന്മാരുടെ പേരുകൾ പാഠപുസ്തകങ്ങളിൽ നിന്നും മറ്റും നീക്കം ചെയ്യുകയും ചെയ്യുന്നവർ വളർന്ന് വരുന്ന പുതിയ തലമുറയോട് കൊടും വഞ്ചനയാണ് ചെയ്യുന്നതെന്നും അനുസ്മരണ യോഗം വിലയിരുത്തി.
നേതാക്കളും പ്രവർത്തകരും നെഹ്റുവിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും, ട്രഷറർ ഷിജോമോൻ വർഗ്ഗീസ് നന്ദിയും പറഞ്ഞു.
നിസാം വടക്കേകോണം, എം ബി ഷാജു, റഷീദ് വരവൂർ ,ഷാനി ഓമശ്ശേരി,ഷിബു സുകുമാരൻ, സബീന അഷ്റഫ് ,റീഹാന നിസാം, മൊയ്തു അടാടിയിൽ, സബാസ്റ്റ്യൻ വി പി, അനീഷ് സനയ്യ, മുരളീധരൻ പിള്ള, അഫ്സൽ അഷ്റഫ് ,റിജൊ ഉലഹന്നാൻ, ജസ്ന മാളിയേക്കൽ, അഫ്സാന അഷ്റഫ് ,ബിനു ഡാനിയേൽ, ശ്രീരാഗ് സനയ്യ,ഷമീർ പാറക്കൽ, സുധീരൻ കാഞ്ഞങ്ങാട്, സുമീർ അൽ മൂസ, യാക്കൂബ്, അക്ബർഖാൻ ,മഞ്ജു നൗഷാദ്, സെബി ഫൈസൽ, റുക്സാന റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ജെഡിഎസിനെ ഒക്കത്തിരുത്തി ഇരട്ടത്താപ്പ് കാണിക്കാൻ സിപിഎമ്മിനും പിണറായിക്കും മാത്രമേ കഴിയൂ; പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം : എച്ച് ഡി കുമാരസ്വാമി കേന്ദ്രമന്ത്രി ആയത് സിപിഎമ്മിന്റെ മൗന അനുവാദത്തോടെ ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൻഡിഎ ഘടകകക്ഷിയെ ഒക്കത്തിരുത്തി ഇരട്ടത്താപ്പ് കാണിക്കാൻ പിണറായി വിജയന് മാത്രമേ കഴിയൂ എന്നും ജെ ഡി എസ് എൽഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതിൽ മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിന് രാഷ്ട്രീയ സംരക്ഷണം നല്‍കി എല്‍.ഡി.എഫില്‍ ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്നത് സി.പി.എമ്മാണ്. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസുകള്‍ ഡെമോക്ലീസിന്റെ വാള്‍ പോലെ തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ ജെ.ഡി.എസിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത ഗതികേടിലാണ് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും. കേരളത്തിലും എന്‍.ഡി.എ – എല്‍.ഡി.എഫ് സഖ്യകക്ഷി ഭരണം തന്നെയാണ് നടക്കുന്നത്.

Advertisement
inner ad

കഴിഞ്ഞ സെപ്റ്റംബറിലാണ് ജെഡിഎസ് എന്‍ഡിഎയില്‍ ചേര്‍ന്നത്. അന്ന് മുതല്‍ ഇന്ന് വരെ പിണറായി വിജയനോ ഇടത് നേതാക്കളോ ഒരക്ഷരം മിണ്ടിയിട്ടില്ല. ജെഡിഎസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചു.

Advertisement
inner ad
Continue Reading

Featured

തൃശൂരിലും പാലക്കാട്ടും ഭൂചലനം

Published

on

തൃശൂര്‍/പാലക്കാട്: തൃശൂരിലും പാലക്കാട്ടും നേരിയ ഭൂചലനം. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ മൂന്നു തീവ്രത രേഖപ്പെടുത്തിയതായി ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം. കുന്നംകുളത്തും ഗുരുവായൂർ, എരുമപ്പെട്ടി എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

രണ്ട്‌ സെക്കന്റ്‌ നീണ്ടുനിൽക്കുന്ന പ്രകമ്പനമാണ്‌ അനുഭവപ്പെട്ടത്‌. പഴുന്നാന, കടങ്ങോട്‌, ആനായ്‌ക്കൽ തുടങ്ങിയ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലക്കാട് തിരുമറ്റക്കോട്, വേലൂർ, മുണ്ടൂര് , ചാഴിയാട്ടിരി മേഖലയിലാണ് ഭൂചലനമുണ്ടായത്. തിരുമറ്റക്കോട് പതിമൂന്നാം വാര്‍ഡ് ചാഴിയാട്ടിരി പ്രദേശത്ത് രാവിലെ 8.15നാണ് ശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടത്. രണ്ടിടങ്ങളിലായുണ്ടായ ഭൂചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Advertisement
inner ad
Continue Reading

Featured

കു​വൈ​ത്ത് ദുരന്തത്തിൽ ധ​ന​സ​ഹാ​യം പ്രഖ്യാ​പി​ച്ച് എം.​എ. യൂ​സ​ഫ​ലി​യും രവി പി​ള്ള​യും

Published

on

തി​രു​വ​ന​ന്ത​പു​രം: കു​വൈ​ത്തിലെ ദുരന്തത്തിൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടു​ബ​ത്തി​ന് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് വ്യ​വ​സാ​യി​ക​ളാ​യ എം.​എ. യൂ​സ​ഫ​ലി​യും രവി പി​ള്ള​യും. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് നോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​നും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സ​ഫ​ലി അ​ഞ്ചു​ല​ക്ഷം രൂ​പ വീ​ത​വും ര​വി പി​ള്ള ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും ന​ല്‍​കും. ഇ​വ​ര്‍ ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു. നോ​ര്‍​ക്ക മു​ഖേ​ന​യാ​ണ് ഈ ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക.

തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ മ​ല​യാ​ളി​ക​ള്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​തം ന​ല്‍​കാ​നും വ്യാ​ഴാ​ഴ്ച ചേ​ര്‍​ന്ന പ്ര​ത്യേ​ക മ​ന്ത്രിസ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

Advertisement
inner ad
Continue Reading

Featured