അൽ അൻസാരി എക്സ്ചേഞ്ച് നറുക്കെടുപ്പ് ; വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്‌തു

കുവൈത്ത്‌ സിറ്റി : ഗൾഫിലെ ധന വിനിമയ രംഗത്തെ പ്രമുഖ സ്ഥാപനമായ അൽ അൻസാരി എക്സ്ചേഞ്ച് കുവൈറ്റിലെ വ്യാപാരം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി    ഉപഭോക്തക്കൾക്കായി ഏർപ്പെടുത്തിയ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്‌തു. മാർച്ച് 20 മുതൽ ജൂൺ 20 വരെയുള്ള പ്രചാരണ കാലയളവിൽ അൽ അൻസാരി എക്സ്ചെഞ്ച് വഴി വിവിധ രാജ്ജ്യങ്ങളിലേക്ക് പണമയച്ചവരിൽ നിന്നും  നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ മൂവായിരം ദിനാറിനു നൈജീരിയൻ സ്വദേശി ലത്തീഫ് അദ്ദേബിയി ഫെറ്റുഗ അർഹനായി. കഴിഞ്ഞ മൂന്നു മാസത്തെ പ്രതിമാസ നറുക്കെടുപ്പിലെ വിജയികളായ 24  പേരെയും തെരഞ്ഞെടുത്തിരുന്നു. മെഗാ സാമ്മാനത്തിന് പുറമെ 250, 100, 50 കുവൈറ്റ് ദിനാർ സമ്മാന തുകയിൽ പ്രതിമാസം 8 പേർ വീതവുമായി ആകെ 25 പേരെയാണു വിജയികളായി  തെരഞ്ഞെടുത്തത്‌. 
കുവൈത്ത്‌ മില്ലേനിയം ഹോട്ടലിൽ നടന്ന ചടങ്ങിൽ അൽ അൻസാരി എക്സ്ചെഞ്ച് ജനറൽ മേനേജർ അബ്ദുൽ റഹ്മാൻ  കമ്പനിയുടെ കുവൈറ്റിലെ ഓപ്പറേഷൻസ് വിപുലീകരിക്കുന്നത് സംബന്ധിച്ച് ഹ്രസ്വമായി വിവരണം നൽകി. ഫൈനാൻസ് മാനേജർ  റിങ്കേഷ് സുഖ്വനി  സമ്മാനാർഹരെയും ക്ഷണിക്കപ്പെട്ട അതിഥികളെ യും മാദ്ധ്യമ സുഹൃത്തുക്കളെയും സ്വാഗതം ചെയ്‌തു .  മെഗാ സമ്മാനമായ മൂവ്വായിരം കുവൈറ്റ് ദിനാറിനുള്ള ചെക്ക് ശ്രീ അബ്ദുൽ റഹ്മാൻ വിതരണം ചെയ്‌തു. കമ്പനിയുടെ മറ്റ് ഒഫിഷ്യലുകൾ ചേർന്ന് ഇതര സമ്മാന അർഹർക്കുള്ള ക്യാഷ് ചെക്ക് കളും വിതരണം ചെയ്‌തു. സെയിൽസ് വിഭാഗം മേധാവി ഫ്രഡ്രിക് നിർമൽ നന്ദി രേഖപ്പെടുത്തി.

Related posts

Leave a Comment