നവതിയുടെ നിറവിലും അക്ഷര മുത്തശ്ശി തിരക്കിലാണ്

തോമസ് പാടശ്ശേരി കാലടി


കാലടി  .മണൽ നിരത്തി അതിലൂടെ ചൂണ്ടാണി വിരലോടിച്ച് സ്വരാക്ഷരങ്ങളും വ്യജ്ഞനാക്ഷരങ്ങളും എഴുതിപ്പിച്ച് ഈണത്തിലും താളത്തിലും  അത് ചൊല്ലി പഠിപ്പിച്ച നിലത്തെഴുത്താശാൻ കളരിയും ആശാനും, ആശാത്തിയും മലയാളിയുടെ മനസ്സിലെ മങ്ങാത്ത ഓർമ്മകളാണ്. എറണാകുളം ജില്ലയിലെ കാലടിയ്ക്കടുത്ത് മാണിക്യമംഗലം ഗ്രാമത്തിലെ മീനാക്ഷി ആശാത്തി ഈ നാടിന്റെ ഒളിമങ്ങാത്ത ഓർമ്മകളുടെ അക്ഷര മുത്തശ്ശിയാണ്.  70 വർഷം മായി  കുട്ടികളെ നിലത്തെഴുതി പഠിപ്പിക്കുന്നത് ഇന്നും  തുടരുന്നു. ഈ ആശാത്തി.ജന്മനാടായ കൊടകരയിൽ വെച്ച് ചെറു പ്രായത്തിൽ ആരംഭിച്ച ഈ സുകൃത കർമ്മം പിന്നെ കളരിക്കൽ ശേഖരന്റെ ഭാര്യയായി മാണിക്യ മംഗലം ഗ്രാമത്തിൽ വന്നിട്ടും തുടർന്നു. ഈ നാടിന്റെ അക്ഷര മുത്തശ്ശിയായി. ഭർത്താവ് നിലത്തെഴുത്താശാനായിരുന്നു. 4 ആൺമക്കളും 2 പെൺമക്കളും ഇവർക്ക് ജനിച്ചു. ഭർത്താവിന്റെ മരണശേഷവും മീനാക്ഷി ഈ തൊഴിൽ തുടർന്നു. ഇപ്പോൾ പ്രായം 91 ആയങ്കിലും ആശാത്തി തിരക്കിലാണ്. രാവിലെ 4 മണിക്ക് എഴുന്നേറ്റ് ഭിനചര്യ ആരംഭിക്കും. തുടർന്ന് പ്രഭാത ഭക്ഷണത്തിന് ശേഷം കുട്ടികളെ പഠിപ്പിക്കാൻ ഇറങ്ങും 9 മുതൽ 12 വരെ  തുടർന്ന് ചെറിയൊരു വിശ്രമം ഉച്ചഭക്ഷണമില്ല വീണ്ടും 2 മുതൽ 4 വരെ. ഇടയ്ക്ക് ഒരു ചായയോ വെള്ളമോ, ഭക്ഷണമെല്ലാം വീട്ടിലെത്തിയ ശേഷം. ഇപ്പോൾ കോവിഡ് പ്രതിസന്ധിയും ലോക് ഡൗണും ആശാൻ കളരിയെയും ബാധിച്ചു കുട്ടികളെ കുട്ടം  കൂടിയിരത്തി പഠിപ്പിച്ചുള്ള  ആശാൻ  കളരികൾ എല്ലാം നിറുത്തി.ചില വീടുകളിൽ പോയി മാത്രം  പഠിപ്പിക്കുന്നു.. പഴയത് പോലെ പനയോലയില്ല, എഴുത്താണി യും ഉ പയോഗിച്ചുള്ള എഴുത്തുമില്ല. ബുക്കിൽ എഴുതി കൊടുത്ത് മണലിൽ എഴുതിക്കുന്ന രീതിയാണ് ഇപ്പോൾ ചെയ്യുന്നത് ജില്ലയിലെ കാലടി, മലയാറ്റൂർ നീലീശ്വരം, മഞ്ഞപ്ര, ഒക്കൽ, പഞ്ചായത്തുകളിൽ വിവിധ സ്ഥലങ്ങളിൽ ആശാത്തി കുട്ടികളെ എഴുത്തിനുരുത്തി പഠിപ്പിച്ചു.. ആ യിരക്കണക്കിന് കുട്ടികളെയാണ് ആശാത്തി പഠിപ്പിച്ചത് അതിൽ ഒട്ടനവധി പേർ വൈദീകരയും സിസ്റ്റേഴ്സായും ഡോക്ടർമാരും എഞ്ചീനീയർ മാരുമായി, അദ്ധ്യാപകരായും ജീവിതത്തിന്റെ വിവിധ മേഖലകളിൽ സേവനം  ചെയ്യുന്നു മീനാക്ഷിയുടെ ശിഷ്യ ഗണങ്ങൾ  .അവരെ കാണുമ്പോൾ ആ ശാത്തിക്ക് സംതൃപ്തിയും. ഇവരെല്ലാം എവിടെ വെച്ച് കണ്ടാലും.. ആശാത്തീ …  എന്ന് നീട്ടി വിളിക്കുന്നത് കേൾക്കുമ്പോൾ അതിലേറെ സന്തോഷവും.മലയാറ്റൂർ പഞ്ചായത്തിലെ കളബാട്ടുപുരം ഗ്രാമത്തിലാണ് കൂടുതൽ നാളും പഠിപ്പിച്ചത് അതിനാൽ ഈ നാടിനോടും നാട്ടുകാരോടും ഒരു പ്രത്യേക മമത യുണ്ടെെന്ന് ആശാത്തി പറയുന്നു’.. പുതിയ കാലം ഓൺലൈൻ വിദ്യാഭ്യസത്തിലേക്കും സി.ബി എസ് ഇ, ഐ.സി എസ് ഇ സിലബസിലേക്കും വഴി മാറിയെങ്കിലും നാടിന്റെ മണമുള്ള മലയാള അക്ഷരങ്ങൾ നിലത്തെഴുതി കുട്ടികൾ  പഠിക്കണം എന്ന് നിർബന്ധമുള്ള മാതാപിതാക്കൾ ഇന്നും മീനാക്ഷിയെ തേടി വരുന്നു.ഇവരിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനവും, നിലത്തെഴുത്താശാൻമാർക്ക് ലഭിക്കുന്ന പഞ്ചായത്തുകൾ നല്കുന്ന ചെറിയൊരു അലവൻസ്, വിധവ പെൻഷൻ അങ്ങനെ എല്ലാം സ്വരുകൂട്ടി  ഒറ്റയ്ക്കുള്ള ഈ ജീവിതം മുന്നോട്ട്. ജീവിത ശൈലീ രോഗങ്ങളും പ്രായത്തിന്റെ അവശതകളും ഉണ്ടെങ്കിലും മീനാക്ഷി ആശാത്തി സംതൃപ്തയാണ് കുട്ടികളെ പഠിപ്പിക്കുക, അവരോട് കൂടെയായിരിക്കുക അതിലൂടെ ലഭിക്കുന്ന സന്തോഷം അത് പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. മരണം വരെ ഇത് തുടരുക എന്ന അടങ്ങാത്ത ആഗ്രഹവുമായി അക്ഷര മുത്തശ്ശി ആശാൻ കളരിയിൽ തിരക്കിലാണ്

Related posts

Leave a Comment