‘ ക്രിമിനലിന് തേനൂറും കമന്റുകളും ലബ്ബും ‘ ; ടി പി കേസ് പ്രതിക്കുവേണ്ടി ഷുഹൈബ് കേസ് പ്രതിയിട്ട ഫേസ്ബുക്ക് കുറിപ്പ് ഏറ്റെടുത്ത് സിപിഎം സൈബർക്കൂട്ടങ്ങൾ

കൊച്ചി : ടിപി ചന്ദ്രശേഖരനെ വധിച്ച കേസിൽ ജയിലിൽ കഴിയുന്ന കൊടി സുനിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊന്നുതള്ളിയ കേസിൽ ശിക്ഷ അനുഭവിച്ചു പരോളിൽ കഴിയുന്ന പ്രതിയായ ആകാശ് തില്ലങ്കേരി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ സിപിഎം സൈബർ കൂട്ടങ്ങളുടെ അഭിവാദ്യ കമന്റുകൾ നിറയുകയാണ്. നാട്ടിൽ ഏറെ സ്വീകാര്യനായിരുന്ന ഒരു ചെറുപ്പക്കാരനെ കൊന്നു തള്ളിയ കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി ആയിട്ട് പോലും സൈബറിടത്തിൽ ലഭിക്കുന്ന പിന്തുണകൾ മനുഷ്യത്വരഹിതമായ മനസ്സുകൾ വെച്ച് സൂക്ഷിക്കുന്നവരുടെ പ്രാകൃതം ആണെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്ന വിമർശനം.

പാർട്ടി നേതൃത്വം ഇത്തരക്കാരെ തള്ളി പറയുന്നുണ്ടെങ്കിലും പാർട്ടിയുടെ താഴെത്തട്ടിലെ പ്രാദേശിക നേതാക്കളും അണികളും ഇത്തരക്കാർക്ക് താരപരിവേഷം നൽകിയാണ് മുന്നോട്ടുപോകുന്നത്. സിപിഎമ്മിലെ പല ഉന്നത നേതാക്കൾക്കും ഉള്ളതിനേക്കാൾ സാമൂഹ്യ മാധ്യമങ്ങളിൽ പിന്തുണ ഈ ക്രിമിനലുകൾക്ക് ഉണ്ട്.

Related posts

Leave a Comment