വാഹനാംപകടത്തിൽ ആകാശ് തില്ലങ്കേരിക്ക് പരിക്ക്, 2 മരണം, ദുരൂഹത തുടരുന്നു

കണ്ണൂർ : കൂത്തുപറമ്പില്‍ വാഹന അപകടത്തില്‍ മട്ടന്നൂർ ഷുഹൈബ് വധക്കേസ് പ്രതി  ആകാശ് തില്ലങ്കേരിക്കും സുഹൃത്തുകള്‍ക്കും പരിക്ക്. പുലര്‍ച്ചെ 1.45 ന് നിര്‍വ്വേലി അളകപുരിക്കടുത്ത് റോഡരികിലെ സിമന്‍റ് കട്ടയിലിടിച്ച് ആണ് അപകടം ഉണ്ടായത്. KL 78 A 6565 എന്ന കാറാണ് അപകടത്തിൽ പെട്ടത്. ആകാശ് തില്ലങ്കേരി, അശ്വിന്‍, ഷിബിന്‍, അഖില്‍ എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.ഇവര്‍ നാല് പേരും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ബൈക്കിൽ സഞ്ചരിച്ചിരുന്ന അങ്കമാലി പൂതംകുറ്റി സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു. കാഞ്ഞിരത്തിങ്കൽ ജോയിയുടെയും ത്രേസ്യാമ്മയുടെയും മകൻ ജീസൻ ജോയി (23), പണിക്കശേരി ഷാജിയുടെയുടെയും ഐഷയുടെയും മകൻ ഗൗതം കൃഷ്ണ ഷാജി (23) എന്നിവരാണ് മരിച്ചത്.ആകാശ് തില്ലങ്കേരി അപകടത്തിൽപെട്ട കാർ പുലർച്ചെ തന്നെ സംഭവസ്ഥലത്ത്  നീക്കിയതില്‍ ദുരൂഹതയുള്ളതായി നാട്ടുകാർ ആരോപിച്ചു.

Related posts

Leave a Comment