ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി സി.ശ്രീഹരി ജെഇഇ മെയിന്‍സ് മൂന്നാം സെഷനില്‍ 99.99 പെര്‍സന്റൈലുമായി കേരളത്തില്‍ ഒന്നാമത്

കൊച്ചി : ജെഇഇ മെയിന്‍സ് മൂന്നാം സെഷനില്‍ ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിയായ തൃശൂരിലെ സി. ശ്രീഹരി 99.99 പെര്‍സന്റൈലുമായി കേരളത്തില്‍ ഒന്നാമതെത്തി സംസ്ഥാനത്തിനും ഇന്‍സ്റ്റിറ്റ്യൂട്ടിനും അഭിമാനമായിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് ദേശീയ ടെസ്റ്റിങ് ഏജന്‍സി ഫലം പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ എന്‍ജിനീയറിങ്ങിനായുള്ള നാലു ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷകളില്‍ മൂന്നാമത്തേതാണിത്.ലോകത്തിലെ ഏറ്റവും കഠിനമായ പ്രവേശന പരീക്ഷയായി കണക്കാക്കുന്ന ഐഐടി ജെഇഇ പരീക്ഷയ്ക്കായി രണ്ടു വര്‍ഷത്തെ ക്ലാസ് റൂം പ്രോഗ്രാം വിദ്യാര്‍ത്ഥിയായിരുന്നു ശ്രീഹരി. ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് കടമ്പ കടക്കാന്‍ എന്നെ സഹായിച്ചതെന്നും നന്ദിയുണ്ടെന്നും അല്ലായിരുന്നെങ്കില്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ വിവിധ വിഷയങ്ങളില്‍ എനിക്ക് അറിവ് നേടാന്‍ സാധിക്കുമായിരുന്നില്ലെന്നും ശ്രീഹരി പറഞ്ഞു.അസാധാരണ പ്രകടനത്തില്‍ ശ്രീഹരിയെ അഭിനന്ദിക്കുന്നുവെന്നും ജെഇഇ മൂന്നാം സെഷനായി രാജ്യത്തെ ഏഴു ലക്ഷം വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെന്നും ശ്രീഹരിയുടെ കഠിന പ്രയത്‌നത്തിന്റെ ഫലമാണ് ഈ നേട്ടമെന്നും ഭാവിയിലേക്ക് എല്ലാ മംഗളങ്ങളും നേരുന്നുവെന്നും ആകാശ് എഡ്യുകേഷണല്‍ സര്‍വീസസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ആകാശ് ചൗധരി പറഞ്ഞു.

Related posts

Leave a Comment