ശശീന്ദ്രനെ എത്രയും വേഗം മന്ത്രിസഭയിൽ നിന്ന് പുറത്താക്കി ഈ ഗുരുതരമായ പ്രശ്നം മുഖ്യമന്ത്രി ‘നല്ല നിലയിൽ തീർക്കണം’ : വി ടി ബൽറാം

പാലക്കാട്‌ : സ്ത്രീപീഡന പരാതിയാണെന്ന കാര്യം അറിയാതെയാണ് താൻ ഫോൺ വിളിച്ചതെന്ന് പറയുന്നതിലൂടെ മന്ത്രി ശശീന്ദ്രൻ ആവർത്തിച്ച് നുണ പറയുകയാണെന്നും മന്ത്രിയുടെ ഫോൺ സംഭാഷണത്തിൽ ഇക്കാര്യം താനറിഞ്ഞിട്ടുണ്ടെന്ന് ഒന്നിലേറെ തവണ അദ്ദേഹം തന്നെ എടുത്തു പറയുന്നുണ്ടതായും മുൻ എംഎൽഎ വി ടി ബൽറാം.

തനിക്കെതിരെയുണ്ടായ അതിക്രമത്തേക്കുറിച്ച് യുവതി പോലീസിൽ പരാതി കൊടുത്തിട്ടും എസ്പിയെ വരെ നിരന്തരം സമീപിച്ചിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ പോലും തയ്യാറായില്ല എന്നത് ഇക്കാര്യത്തിലുണ്ടായിട്ടുള്ള രാഷ്ട്രീയ സമ്മർദ്ദത്തെയാണ് സൂചിപ്പിക്കുന്നത്. ആ സമ്മർദ്ദത്തിൻ്റെ തുടർച്ചയാണ് മന്ത്രിയുടെ വാക്കുകളിൽ കേൾക്കാവുന്ന ഭീഷണി സ്വരവും. മന്ത്രി ശശീന്ദ്രൻ്റേത് സത്യപ്രതിജ്ഞാലംഘനം മാത്രമല്ല, ഒരു കുറ്റകൃത്യത്തെ പിന്തുണക്കുന്നതും നിയമവാഴ്ചയെ അട്ടിമറിക്കുന്നതുമായ ഗുരുതരമായ പ്രശ്നമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ശശീന്ദ്രനെ എത്രയും വേഗം മന്ത്രിസഭയിൽ നിന്ന് പുറത്താക്കി ഈ ഗുരുതരമായ പ്രശ്നം മുഖ്യമന്ത്രി നല്ല നിലയിൽ തീർക്കണമെന്നും ഈ സംഭവത്തിലെ സർവൈവർക്ക് നീതി ലഭിക്കണമെന്നും കേരളത്തിലെ സ്ത്രീകൾക്ക് ഈ സർക്കാരിലെ വേട്ടക്കാരിൽ നിന്ന് സംരക്ഷണം ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment