പുരസ്‌കാര സമർപ്പണ വേദിയിൽ എൻ.പി മൊയ്തീന്റെ ഓർമ്മകൾ പങ്കുവെച്ച്‌ എ.കെ.ആന്റണി

കോഴിക്കോട് :കോൺഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഇൻകാസ് ദുബായ്‌ കോഴിക്കോട്‌ ജില്ല കമ്മിറ്റിയുടെ2021ലെ എൻ.പി. മൊയ്തീൻ സ്മാരക പുരസ്ക്കാരം കാവിൽ പി. മാധവന് ഡി.സി.സി. പ്രസിഡന്റ്‌ കെ. പ്രവീൺകുമാർ സമ്മാനിച്ചു.
 ചടങ്ങിന് എ ഐ സി സി പ്രവർത്തക സമിതി അംഗവും രാജ്യസഭ മെമ്പറുമായ എ.കെ.ആന്റണി ഫോണിലൂടെ ആശംസകൾ അറിയിച്ചു. കെ എസ്‌ യു രൂപീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ കെ എസ്‌ യു ക്യാമ്പ്‌ മുതൽ തുടങ്ങിയ ബന്ധം കെ എസ്‌ യുവിലൂടെ വളർന്ന് യൂത്ത്‌ കോൺഗ്രസിലൂടെ കോൺഗ്രസിലൂടെ വളർന്ന് അവസാന കാലം വരെ താനും എൻ.പി മൊയ്തീനും ഉറ്റചങ്ങാതിമാരായിരുന്നെന്നും എൻ.പി.മൊയ്തീന്റെ പിതാവും ഭാര്യയും സഹോദരനും തനിക്ക്‌ ഏറെ ബഹുമാനമുള്ള ആളുകളായിരുന്നെന്ന് എ.കെ.ആന്റണി പറഞ്ഞു.
    താൻ കെ പി സി സി പ്രസിഡണ്ടായിരുന്ന കാലത്ത് കെ പി സി സി  ജനറൽ സെക്രട്ടറിയായിരുന്ന എൻ പി മൊയ്തീനും മറ്റ്‌ സഹഭാരവാഹികളുമൊന്നിച്ച്‌ ‌ എറണാകുളത്ത്‌ വീടിൽ താമസിച്ചതും 1958 മുതൽ കഷ്ടപാടുകൾ അനുഭവിച്ച്‌ പാർട്ടി കെട്ടിപടുത്ത ഓർമ്മകളും എകെ ആന്റണി പങ്കുവെച്ചു.
   കോൺഗ്രസ് പ്രസ്ഥാനത്തി ൻറ മുഖവും ശബ്ദവുമായി പതി റ്റാണ്ടുകളോളം പാർട്ടിയെ ചലിപ്പിച്ച നിസ്വാർഥമതിയും എതിർ ചേരിയിലുള്ളവരുടെ പോലും ആദരവ് പിടിച്ചുപറ്റിയ കർമ കുശലതയുള്ള ജനനേതാ വുമായിരുന്നു എൻ.പി. മൊയ്തീനെന്ന് ചടങ്ങ്‌ ഉദ്ഘാടനം ചെയ്ത ഡി സി സി പ്രസിഡണ്ട്‌ പ്രവീൺകുമാർ അനു സ്മരിച്ചു.
     51 വർഷക്കാലം രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നൽകിയ സമഗ്ര സംഭാവന മുൻ നിർത്തിയാണ് കാവിൽ.പി.മാധവനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്‌.
പ്രമുഖസാഹിത്യകാരനും മാധ്യമപ്രവർത്തകനുമായ യു.കെ കുമാരൻ ചെയർമാനായ മൂന്നംഗ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 25001രൂപയും ശിൽപ്പവും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് പുരസ്കാരം.
  ഇൻകാസ്‌ പ്രസിഡൻറ് ഫൈസൽ കണ്ണോത്ത് അധ്യക്ഷനായി. കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.എം. നിയാസ്, പ്ര കാശ് മേപ്പയ്യൂർ, എ.കെ. അബ്ദു റഹ്മാൻ, മഹമൂദ്‌ പൂള,നസീർ ചെരണ്ടത്തൂർ,എൻ.പി. മൊയ്തീൻ ഭാര്യ ഖദീജ എന്നിവർ സംസാരിച്ചു.
എൻ.പി.മൊയ്തീൻ പ്രഥമ പുരസ്കാരം 2019ൽ ദുബൈയിൽ വെച്ച് കെ.മുരളീധരൻ എം.പി.യായിരുന്നു ജേതാക്കൾക്ക് സമ്മാനിച്ചത്

Related posts

Leave a Comment