ആറു ലക്ഷം എകെ-203 തോക്ക്; 5000 കോടിയുടെ കരാര്‍ ഒപ്പിട്ട് ഇന്ത്യയും റഷ്യയും

ന്യൂഡല്‍ഹി: എകെ- 203 തോക്കുകള്‍ സ്വന്തമാക്കുന്നതിന് റഷ്യയുമായി കരാറൊപ്പിട്ട് ഇന്ത്യ. കലാഷ്‌നിക്കോവ് പരമ്പരയിലെ ആയുധങ്ങള്‍ നിര്‍മിക്കുന്നതിന് സഹകരിക്കുന്നതിനു കരാറില്‍ ഭേദഗതി വരുത്താനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും റഷ്യന്‍ മന്ത്രി ജനറല്‍ സെര്‍ജി ഷൊയ്ഗുവും ഇതു സംബന്ധിച്ചു കരാറൊപ്പിട്ടു. ഇതു പ്രകാരം ഇന്‍ഡോ- റഷ്യ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് വഴി ആറു ലക്ഷത്തിലേറെ എകെ- 203 തോക്കുകളാണു നിര്‍മിക്കുക.

റഷ്യ നല്‍കുന്ന ശക്തമായ പിന്തുണയ്ക്കു നന്ദി അറിയിക്കുന്നതായി രാജ്‌നാഥ് സിങ് ട്വിറ്ററില്‍ കുറിച്ചു. യുപിയിലെ അമേഠിയിലാണ് ഇന്ത്യ- റഷ്യ സഹകരണത്തില്‍ തോക്കുകള്‍ നിര്‍മിക്കുക. പത്തു വര്‍ഷത്തേക്കുള്ള സൈനിക സഹകരണവും ഇന്ത്യയും റഷ്യയും ഉറപ്പാക്കുന്നുണ്ട്.5,000 കോടി രൂപ ചെലവു വരുന്നതാണ് പദ്ധതി. സൈനിക, സൈനിക സാങ്കേതിക സഹകരണത്തിനായുള്ള ഇരുപതാമത് ഇന്ത്യ- റഷ്യ യോഗത്തിലാണ് കരാര്‍ ഒപ്പുവച്ചത്. ആയുധങ്ങളുടെ സംയുക്ത നിര്‍മാണത്തിനായുള്ള കാര്യങ്ങള്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു.

Related posts

Leave a Comment