Connect with us
48 birthday
top banner (1)

Kuwait

അജ്‌പക് ചികിത്സാ സഹായം നൽകി.

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : സെറിബ്രൽ പാൾസി കാരണം 90% വൈകല്യത്തോട് കൂടി ജനിച്ച ആലപ്പുഴ, ചേർത്തല സ്വദേശി പ്രതീഷിന്റെയും സുനീഷയുടെയും 17 വയസുള്ള മകൻ അഭിജിത് എന്ന കുട്ടിയുടെ ചികിത്സക്കായുള്ളഭാരിച്ച തുക തുടർ ചികിത്സക്ക് ആവശ്യമായി വരുന്ന വിവരം ചേർത്തല മുനിസിപ്പൽ കൗൺസിലർ ശ്രീ ജോസഫ് വര്ഗീസ് (ബാബു )ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ ശ്രദ്ധയിൽ പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ .അജ്‌പക് ഏർപ്പെടുത്തിയ ധനസഹായം ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് അഭിജിത്തിന്റെ കുടുംബത്തിന് കൈമാറി.


അജ്‌പക് മുൻ. മംഗഫ് കൺവീനർ വിനോദ് അധ്യക്ഷനായ യോഗത്തിൽ വനിതാ വേദി വൈസ് ചെയർപേഴ്സൺ ലിസൻ ബാബു മന്ത്രിയെ സ്വീകരിച്ചു. അജ്‌പക് വൈസ് പ്രസിഡന്റ് ബാബു തലവടി , ചേർത്തല മുനിസിപ്പൽ കൗൺസിലർ ശ്രീ ജോസഫ് വര്ഗീസ് , സെക്രട്ടറി അജി ഈപ്പൻ , മുൻ അംഗം നിസാർ കുന്നപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു മുൻ അംഗങ്ങളായ സാബു എം പീറ്റർ സ്വാഗതവും സഞ്ചു പരുമല നന്ദിയും രേഖപ്പെടുത്തി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

എഞ്ചിനീയർ കെ. ആർ. രവി കുമാർ മരണമടഞ്ഞു

Published

on

കുവൈത്ത് സിറ്റി : മലയാളി എഞ്ചിനീയർ മരണമടഞ്ഞു. തൃശൂർ പഴയന്നൂർ സ്വദേശിയും കുവൈത്തിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ സാന്ത്വനം കുവൈത്തിന്റെ സജീവ പ്രവർത്തകനുമായ കെ. ആർ. രവി കുമാറാണ് (57) ഇന്നലെ മംഗഫിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്. ഭാര്യ സുപ്രിയ. മക്കൾ :ചന്ദന (എഞ്ചിനീയർ ബാംഗ്ലൂർ ), നന്ദന (കോഴിക്കോട് എൻഐടി എഞ്ചിനീയറിംഗ് വിദ്യാർത്ഥി). രവികുമാറിന്റെ ആകസ്മിക വിയോഗത്തിൽ സാന്ത്വനം കുവൈത്ത് , TEC അലുമ്‌നി അസോസിയേഷൻ, കുവൈത്ത് എഞ്ചിനീയേഴ്‌സ് ഫോറം മുതലായ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി. ഭൗതിക ദേഹം നാട്ടിലേക്കു കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Continue Reading

Kuwait

വോയ്സ് കുവൈത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു

Published

on

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത് ) 2025 വർഷത്തെക്കുളള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിൽ രക്ഷാധികാരി ഷനിൽ വെങ്ങളത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുജീഷ്.പി.ചന്ദ്രൻ വാർഷിക റിപ്പോർട്ടും, ട്രഷറർ ബിപിൻ.കെ.ബാബു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.


ഭാരവാഹികൾ : പി.ജി.ബിനു (ചെയർമാൻ), ഷനിൽ വെങ്ങളത്ത് (രക്ഷാധികാരി), ജോയ് നന്ദനം (പ്രസിഡന്റ്),സുജീഷ്.പി.ചന്ദ്രൻ (ജനറൽ സെക്രട്ടറി), ബിപിൻ.കെ.ബാബു (ട്രഷറർ), പ്രമോദ് കക്കോത്ത് (വൈസ് പ്രസിഡന്റ്), സബീഷ് കൃഷ്ണൻ കുട്ടി, പ്രമോദ് മാണുക്കര (സെക്രട്ടറി), ചന്ദ്രു പറക്കോട് (ജോ.ട്രഷറർ), രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് (ഓർഗനൈസിംങ് സെക്രട്ടറി), ടി.വി.ഉണ്ണിക്കൃഷ്ണൻ (വെൽഫയർ സെക്രട്ടറി), വി.കെ.സജീവ് (ആർട്സ് സെക്രട്ടറി), കെ.വിജയൻ, കെ.സി.രമേഷ്, അരുൺ ആനന്ദ്, സജയൻ വേലപ്പൻ, അഡ്വ.ശിവദാസൻ,അഡ്വ.രതീഷ് ടി. ധരൻ (ഉപദേശക സമിതി അംഗങ്ങൾ), എം.രത്നാകരൻ, മഹേഷ് വിജയൻ, എൻ.വി.രാധാകൃഷ്ണൻ, ദിലീപ് തുളസി, ടി.കെ.റെജി, ഹരി ശ്രീനിലയം, രാജീവ്. കെ.എസ്, ഗിരീഷ്.ജി.ഗോപൻ, സജീവ്.കെ.കെ, അശോക് കുമാർ (കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾ).


വനിതാവേദി: പ്രസിഡന്റ് സരിത രാജൻ, വൈസ് പ്രസിഡന്റ് മിനികൃഷ്ണ, ജനറൽ സെക്രട്ടറി സുമലത എസ്, സെക്രട്ടറി അജിത.എം.ആർ, ഉപദേശക സമിതി അംഗം മഞ്ജുള സജയൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഞ്ജന.ടി.പി. ഫഹാഹീൽ യൂനിറ്റ് കൺവീനർ നിതിൻ.ജി.മോഹനൻ, അബ്ബാസിയ യൂനിറ്റ് കൺവീനർ രഞ്ജിത്ത് കൃഷ്ണൻ, അബ്ബാസിയ യൂനിറ്റ് ട്രഷറർ കെ.പി.ഉദയൻ, ഫിൻതാസ് യൂനിറ്റ് കൺവീനർ ജിനേഷ്.കെ.എ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചെയർമാൻ പി.ജി.ബിനു തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഓർഗനൈസിംങ് സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് സ്വാഗതവും പ്രസിഡന്റ് ജോയ് നന്ദനം നന്ദിയും പറഞ്ഞു.

Advertisement
inner ad
Continue Reading

Kuwait

Published

on

കുവൈറ്റ് സിറ്റി : ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം അസ്സോസിയേഷൻസ് (ഫിമ) സാദിഖ് അലിക്ക് യാത്രയയപ്പു നൽകി. ഫിമ കോഓർഡിനേഷൻ കൌൺസിൽ മെമ്പറും എം ഇ എസ് കുവൈറ്റ് യൂണിറ്റ് മുൻ പ്രസിഡന്റുമായ സാദിഖ് അലി കഴിഞ്ഞ മുപ്പത്തിയെട്ടു വർഷമായി കെ എ ഐ കോ യിൽ മാനേജരായി പ്രവർത്തിക്കുന്നു. സജീവ സാമൂഹ്യപ്രവർത്തകനായ സാദിഖ് കെ കെ ഐ സി ഉൾപ്പെടെ ഒട്ടേറെ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രസിഡന്റ് കരീം ഇർഫാന്റെ അദ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സെക്രട്ടറി ജനറൽ സിദ്ദീഖ് വലിയകത്തു സ്വാഗതം ആശംസിച്ചു. ഹിദായത്തുള്ള, ബഷീർ ബത്ത, ഗാലിബ് മഷൂർ തങ്ങൾ, ഡോ നയീമുദ്ധീൻ, മുബീന ഷെയ്ഖ്, മുഹമ്മദ് ഷബീർ, ഹനീഫ്, വാജിദ് അലി, അസ്‌ലം താക്കൂർ, മെഹബുദ് നടേമ്മൽ, കെ വി ഫൈസൽ, മുഹമ്മദ് ഇക്ബാൽ, ഫസീഹുള്ള, ഫിറോസ്, മൊഹിയുദീൻ, അബ്ദുൽഹമീദ്, ഷാഹിദ് താക്കൂർ എന്നിവർ സംസാരിച്ചു.

Continue Reading

Featured