Connect with us
48 birthday
top banner (1)

Kuwait

അജ്പക് ബാഡ്മിന്റൺ ടൂർണമെന്റ് ആവേശകരമായി

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ്‌ സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ നേതൃത്വത്തിൽ അജപാക്ക് ട്രാവൻകൂർ അമ്പിളി ദിലി മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ബാഡ്മിൻറൺ ടൂർണമെന്റ് ആവേശകരമായി സമാപിച്ചു. അഹമ്മദി ഐസ്മാഷ് ബാഡ്മിൻറൺ കോർട്ടിൽ വച്ചു നടന്ന മത്സരങ്ങൾക്ക് ആയിരങ്ങൾ സാക്ഷിയായി. പ്രസിഡൻറ് കുര്യൻ തോമസ് പൈനുംമൂട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിജയികൾക്കുള്ള ട്രോഫി ഇന്ത്യൻ ഡോക്ടേഴ്‌സ് ഫോറം മുൻ പ്രസിഡന്റ്‌ ഡോ. അമീർ അഹമ്മദ് നല്കി.

ആവേശകരമായ മത്സരത്തിൽ പ്രൊഫഷനൽ വിഭാഗത്തിൽ അനീഫ്-ധീരജ് ടീം വിജയകളായി. ഹർഷാന്ത്-സൂര്യകാന്ത്‌ രണ്ടാം സ്ഥാനവും ഇന്റർമിഡിയറ്റ് വിഭാഗത്തിൽ സുബൈർ-ജിബിൻ ടീം ഒന്നാം സ്ഥാനവും, ശിവ-രവി ടീം രണ്ടാം സ്ഥാനവുംനേടി. ലോവർ ഇന്റർമീഡിയറ്റ് വിഭാഗത്തിൽ ചിന്റു-സോബിൻ ടീം ഒന്നാം സ്ഥാനവും ജെലാക്സ്-ജിജോയ് ടീം രണ്ടാം സ്ഥാനവുംകരസ്ഥമാക്കി. 85+ വിഭാഗത്തിൽ ഷിബു മലയിൽ-സഞ്ചു ടീം ഒന്നാം സ്ഥാനവും സലീം-നൗഷാദ് ടീം രണ്ടാം സ്ഥാനവും, ഇന്റർ ആലപ്പുഴ വിഭാഗത്തിൽ ജഷ്-ജോബിഷ് ടീം ഓണാം സ്ഥാനവും വരുൺ-മാത്യു ടീം രണ്ടാം സ്ഥാനവും, വനിതാ വിഭാഗത്തിൽ ഒലിവിയ-മാർഗരറ് ടീം ഓന്നാം സ്ഥാനവും ബ്ലെസി-പിയാ ടീം രണ്ടാം സ്ഥാനവും നേടി. രക്ഷാധികാരി ബാബു പനമ്പള്ളി, ചെയർമാൻ രാജീവ് നടുവിലെമുറി, ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം, ട്രഷറർ സുരേഷ്l വരിക്കോലിൽ, സ്പോർട്സ് വിങ് ജനറൽ സെക്രട്ടറി ലിബു പായിപ്പാടൻ, പ്രോഗ്രാം കൺവീനർ മനോജ് പരിമണം, അഡ്വൈസറി ബോർഡ് ചെയർമാൻ മാത്യു ചെന്നിത്തല, അശോകൻ വെൺമണി, സംഘടനാ ചുമതലയുള്ള സെക്രട്ടറി രാഹുൽദേവ്എന്നിവരും സജീവ് കായംകുളം, അജി ഈപ്പൻ, ജോൺ കൊല്ലകടവ്, സിബി പുരുഷോത്തമൻ, സാം ആന്റണി, വനിതാവേദി വൈസ് ചെയർപേഴ്സൻ സാറാമ്മ ജോൺസ്, ജനറൽ സെക്രട്ടറി ഷീന മാത്യു, സുനിത രവി, ആനി മാത്യു, ദിവ്യ സേവ്യർ, ബിന്ദു ജോൺ, എക്സിക്യൂട്ടീവ് അംഗങ്ങളായ ലിനോജ് വർഗീസ്, ഷിഞ്ചു ഫ്രാൻസിസ്, മനോജ്‌ കുമാർ ചെങ്ങന്നൂർ, ശരത് കുടശനാട് എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ഒരു ടീം ഒരു കുടുംബം അന്വര്ഥമാക്കി എൻ ബി ടി സി ഇഫ്താർ മീറ്റ് !

Published

on

കുവൈറ്റ് സിറ്റി : എണ്ണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയായ എന്‍ബിറ്റിസി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. മീന അബ്‌ദുല്ല കോര്‍പ്പറേറ്റ് ഓഫീസിലായിരുന്നു പരമ്പരാഗത രീതിയിലുള്ള ഇഫ്താർ സംഗമം. ചെയർമാൻ മുഹമ്മദ് നാസ്സർ അൽ ബദ്ധ, മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാം, ഡയറക്ടര്‍മാരായ ഷിബി എബ്രഹാം, ബെന്‍സണ്‍ വര്‍ഗീസ് എബ്രഹാം, അഡിമിനിട്രേഷന്‍ മാനേജര്‍ മനോജ് നന്തിലത്ത്, മറ്റു മനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.

തദ്ദേശീയ വ്യക്തിത്വങ്ങൾ, അഭ്യുദയ കാംഷികള്‍ കമ്പനി ഉദ്യോഗസ്ഥർ, ജീവനക്കാർ, ഇടപാടുകാർ , മാധ്യമ പ്രവർത്തകർ എന്നിങ്ങനെ നിരവധി പേര്‍ സംഗമത്തില്‍ സംബന്ധിച്ചു. പ്രധാന ഉത്സവങ്ങള്‍ എല്ലാം ആഘോഷിക്കുന്ന കോർപ്പറേറ്റ് സ്ഥാപനമായ അവരുടെ ആപ്തവാക്യമായ ‘ഒരു ടീം ഒരു കുടുംബം’ എന്ന സങ്കൽപം ഇത്തരം ഒത്തുകചേരലിലൂടെ അന്വര്ഥമാക്കുകയാണ്.

Continue Reading

Kuwait

കുവൈറ്റ് ഓ ഐസിസി രാജീവ് ഗാന്ധി പ്രവാസി പുരസ്കാരം കെ സി വേണുഗോപാൽ എം പിയ്ക്ക്!

Published

on

കുവൈറ്റ് സിറ്റി : ഒഐസിസി കുവൈത്ത് നാഷണൽ കമ്മറ്റി ഏർപ്പെടുത്തിയ രാജീവ് ഗാന്ധി പ്രവാസി പുരസ്കാരം കോൺഗ്രസ് പ്രവർത്തകസമതി അംഗവും, സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറിയും, പബ്ലിക്ക് അക്കൗണ്ട്സ് കമ്മറ്റി ചെയർമാനുമായ പ്രിയപ്പെട്ട ശ്രീ കെ സി വേണുഗോപാൽ എം പിയ്ക്ക് സമ്മാനിക്കും. മുൻ അഡീഷണൽ പബ്ലിക്ക് പ്രോസിക്യുട്ടർ ഡോ ആസിഫ് അലി അദ്ധ്യഷനും എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ സുധാമേനോൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ്ജ് കള്ളിവയലിൽ എന്നിവർ അംഗങ്ങളുമായ ജൂറി ആണ് പുരസ്‌കാര ജേതാവിനെ തീരുമാനിച്ചത്. 2025 മെയ് 9 ന് കുവൈത്തിൽ വച്ചു നടക്കുന്ന ‘വേണുപൂർണ്ണിമ’ പരിപാടിയിൽ അവാർഡ് സമ്മാനിക്കും. ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാർഡ്. കോൺഗ്രസ്‌ വിദ്യാർത്ഥി പ്രസ്ഥാനമായ കെ എസ് യു വിലൂടെ പൊതുപ്രവർത്തന രംഗത്ത് എത്തി ദേശീയ രാഷ്ട്രീയത്തിൽ മലയാളിയുടെ അഭിമാനമായി മാറിയ കെ സി വേണുഗോപാലിന് കുവൈത്ത് ദേശിയ കമ്മറ്റിയുടെ പ്രഥമ പുരസ്കാരം നൽകുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന്ഇത് സംബന്ധിച്ച് ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

Continue Reading

Kuwait

എലത്തൂർ അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് എലത്തൂർ അസോസിയേഷന്റെ ഈ വർഷത്തെ ഇഫ്താർ സംഗമം മാർച്ച് 14 വെള്ളിയാഴ്ച്ച അബ്ബാസിയ ഹെവൻസ് റെസ്റ്റോറൻ്റ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. അലീം അസീസിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച ഇഫ്താർ സംഗമം കെ. ഇ എ പ്രസിഡൻറ് റഫീഖ് എൻ അധ്യക്ഷ പ്രസംഗവും ജന: സെക്രട്ടറി ആലിക്കുഞ്ഞി കെ എം സ്വാഗത പ്രസംഗവും നടത്തി. അസോസിയേഷന്റെ മേഖലയിലെ പ്രവർത്തനങ്ങളെ കുറിച്ചു ചെയർമാൻ എം യാക്കൂബും മുഖ്യ രക്ഷാധികാരി എം കെ നാസറും വിശദീകരിച്ചു. പ്രമുഖ പ്രഭാഷകൻ നിയാസ് ഇസ്‌ലാഹി റമദാൻ പ്രഭാഷണം നടത്തി. രക്ഷാധികാരി ഇ കെ റസാഖ് ഹാജി ഇഫ്ത്താർ കമ്മിറ്റി കൺവീനർ സിദ്ധിഖ് പി, ട്രെഷറർ ആരിഫ് എൻ ആർ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. അബ്ദുൽ അസീസ് എം പരിപാടി നിയന്ത്രിച്ചു.

എക്സിക്യൂട്ടീവ് അംഗങ്ങളായ ഫൈസൽ എൻ, ഇബ്രാഹിം ടി ടി, റദീസ് എം, ഹബീബ് ഇ, ഹാരിസ് ഇ കെ, സിദ്ധീഖ് എൻ, ആഷിഖ് എൻ ആർ, മുഹമ്മദ് അസ്‌ലം കെ, സെക്കീർ ഇ, സിദ്ധിഖ് എം, അബ്ദുൽ ഖാദർ എൻ, അർഷദ് എൻ, റിഹാബ് എൻ, സുനീർ കോയ, യാക്കൂബ് പി, ഹാഫിസ് എം, ഉനൈസ് എൻ, ഷിഹാബ് വി കെ, ദിയൂഫ് പി, മുഹമ്മദ് ഇക്ബാൽ, മുഹമ്മദ് ഷെറീദ്, ഷിഹാബ് ടി എം എന്നിവർ ഇഫ്ത്താറിന് നേതൃത്വം നൽകി. റഹീസ് എം, ഷിഹാബ് കെ ടി, ഗദ്ധാഫി എം കെ, റഹീം, അഷ്കർ എ കെ, നജീബ് ആർ ടി, റിയാസ് ആർ ടി, റസാക്ക് സി, ഹനീഫ ഇ സി എന്നിവരെ കൂടാതെ അസോസിയേഷന്റെ മറ്റ് മെമ്പർമാരും കുടുംബാംഗങ്ങളും ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. മെമ്പർമാരുടെ കുടുംബാംഗങ്ങൾ തയ്യാറാക്കിയ കോഴിക്കോടൻ പലഹാരങ്ങളും അമ്പതു വർഷത്തിൽ ഏറെയായി റമദാനിൽ എലത്തൂർ ജുമുഅത്ത് പള്ളിയിൽ വിതരണം ചെയ്തു കൊണ്ടിരക്കുന്ന കോഴി കഞ്ഞിയും ഈ വർഷത്തെ ഇഫ്ത്താറിന്റെ പ്രത്യേകത ആയിരുന്നു. ട്രെഷറർ ആരിഫ് എൻ ആർ നന്ദി പറഞ്ഞു.

Advertisement
inner ad
Continue Reading

Featured