തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമാ തോമസിന്റെ ഉജ്ജ്വല വിജയത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ച് അജ്മാൻ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി


അജ്മാൻ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമാ തോമസിന്റെ ഉജ്ജ്വല വിജയം കോൺഗ്രസ് പ്രസ്ഥാനം തകർന്നു പോയി എന്ന് പറഞ്ഞു നടന്നവർക്കുള്ള മറുപടിയാണ് എന്ന് വിജയാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് അജ്മാൻ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആക്ടിംഗ് പ്രസിഡന്റ് സെൽവേറുദ്ദീൻ കൊണ്ടെക്ക് പറഞ്ഞു. കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടായി നിന്നാൽ ഒരു ശക്തിക്കും അതിനെ ജയിച്ചു കയറാൻ കഴിയില്ല എന്നും, ജനങ്ങൾക്ക് ഇന്നും കോൺഗ്രസിനെ ആണ് വിശ്വാസം എന്നും അദ്ദേഹം പറഞ്ഞു. 
ഇൻകാസ് അജ്മാൻ സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ  നേതാക്കളായ അഷ്റഫ് കരുനാഗപ്പള്ളി, നസീർ മുറ്റിച്ചൂർ, മറ്റു സംസ്ഥാന, ജില്ലാ കമ്മിറ്റി നേതാക്കൾ പങ്കെടുത്ത് വിജയാശംസകൾ നേർന്നു ജനറൽ സെക്രട്ടറി ഗീവർഗീസ് പണികർ സ്വാഗതവും ട്രഷറർ സലാം നന്ദിയും രേഖപ്പെടുത്തി.

Related posts

Leave a Comment