75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് അജ്‌മാൻ ഇൻകാസ്

അജ്‌മാൻ ഇൻകാസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.  ഷാർജ  ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡൻറ് അഡ്വ. വൈ.എ.  റഹിം  പതാക ഉയർത്തിയ ചടങ്ങിൽ   ഇൻകാസ് യു.എ.ഇ  ആക്റ്റിങ് പ്രസിഡൻറ് ടി.എ. രവീന്ദ്രൻ മുഖ്യപ്രഭാഷണവും, കെ.പി.സി.സിയുടെ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. അൽ അമീർ സ്കൂൾ ചെയർമാൻ അബ്ദുൾ സലാം, സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് സർ, ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, ഇൻകാസ് അജ്മാൻ പ്രസിഡന്റ് നസീർ മുറ്റിച്ചൂർ, വൈസ് പ്രസിഡന്റ് സൽവറുദ്ദീൻ കോൺടെക്ക്, ശ്രികുമാർ നമ്പിയാർ,  ജില്ലാ കമ്മിറ്റി പ്രസിഡന്റുമാർ, സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ ആശംസകൾ അറിയിച്ചു. 
അജ്മാൻ ഇൻകാസ് കമ്മിറ്റിയും, അൽ ആമീർ ഇംഗ്ലീഷ് സ്കൂളും ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്രദിന ആഘോഷങ്ങൾക്ക് അജ്മാൻ ഇൻകാസ് വർക്കിംഗ് പ്രസിഡന്റ് റഫീഖ് മാനംകണ്ടത്ത് അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി വർഗ്ഗീസ് പണിക്കർ സ്വാഗതവും, ട്രഷറർ സലാം നന്ദിയും രേഖപ്പെടുത്തി.
കൊവിഡ് ലോക് ഡൗൺ കാലഘട്ടത്തിൽ ഇൻകാസ് അജ്മാൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരവധി ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് ഭക്ഷണ വിതരണം, കിറ്റ് വിതരണം, മെഡിക്കൽ ക്യാമ്പുകൾ, സൗജന്യ വിമാന ടിക്കറ്റുകൾ, ചാർട്ടേഡ് വിമാനം, തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതാക്കൾ അഭിവാദ്യങ്ങൾ അർപ്പിച്ചു.

Related posts

Leave a Comment