അജിതകുമാരി സിസ്റ്ററെ സേവാദള്‍ ആദരിക്കും


മൂന്നിയൂര്‍ : കോവി ഡ് കാലത്ത് മൂന്നിയൂര്‍ പഞ്ചായത്തില്‍ ആരോഗ്യ രംഗത്ത് ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ച്ച വെച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (ജെ എച്ച്.ഐ) എം.അജിതകുമാരിയെ കോണ്‍ഗ്രസ്സ് സേ വാദള്‍ മൂന്നിയൂര്‍ മണ്ഡലം കമ്മറ്റി ആദരിക്കും, മൂന്നിയൂര്‍ പാറക്കടവ് ഫാമിലി ഹെല്‍ത്ത് സെന്ററിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ് യൂനിവേഴ്‌സിറ്റി സ്വദേശിയായ അജിതകുമാരി. കോവിഡ് സ്ഥിരീകരിച്ച രോഗികള്‍ക്കും വീട്ടുകാര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തക എന്ന നിലക്ക് വേണ്ട നിര്‍ദ്ധേശങ്ങളും ഉപദേശങ്ങളും നല്‍കി വളരെ ശ്രദ്ധയോടെ അവര്‍ക്ക് വേണ്ട വിധത്തില്‍ പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് സഹായങ്ങള്‍ ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു , അത് കൊണ്ട് തന്നെ നാട്ടുകാരുടെ പ്രശംസ പിടിച്ച് പറ്റുകയും ചെയ്തു. കോണ്‍ഗ്രസ്സ് സേവാദള്‍ ജില്ലാ കമ്മറ്റി ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും തെരെഞ്ഞെടുത്ത ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് അജിതകുമാരിയെ ആദരിക്കുന്നത് ജൂലൈ 9 ന് വെള്ളിയാഴ്ച നടക്കുന്ന പരിപാടിയില്‍ ജില്ലാ ചീഫ് പി.കെ.സലാം . അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ ബി. അലവി. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ. മൊയ്തീന്‍ ക്കുട്ടി. തുടങ്ങി ബ്ലോക്ക് മണ്ഡലം നേതാക്കള്‍ പങ്കെടുക്കും

Related posts

Leave a Comment