മഹാരാഷ്ട്രയിൽ അജിത് പവാർ പ്രതിപക്ഷ നേതാവ്

മുംബൈ: മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന എൻ.സി.പി. നേതാവുമായ അജിത് പവാർ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവാകും. എൻ.സി.പി. നിയമസഭാകക്ഷി നേതാവ് ജയന്ത് പാട്ടീലാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് അജിത്തിനെ നാമനിർദേശം ചെയ്തത്.വിമതശിവസേനാ നേതാവ് ഏക്നാഥ് ഷിന്ദെ കലാപക്കൊടി ഉയർത്തിയതിനെ തുടർന്ന് രണ്ടാഴ്ചയോളം നീണ്ട രാഷ്ട്രീയനാടകത്തിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടി സർക്കാർ വീണത്. പിന്നീട് ഷിന്ദേ ക്യാമ്പും ബി.ജെ.പിയും ചേർന്ന് സർക്കാർ രൂപവത്കരിച്ചു. ഏക്നാഥ് ഷിന്ദെ മുഖ്യമന്ത്രിയായപ്പോൾ ഉപമുഖ്യമന്ത്രിസ്ഥാനം ബി.ജെ.പിയുടെ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനാണ് ലഭിച്ചത്.

Related posts

Leave a Comment