പ്രതിഷേധ പകല്‍പ്പന്തം പരിപാടി നടത്തി


കാവനൂര്‍: വണ്ടിപ്പെരിയാറില്‍ 6 വയസ്സുകാരിയെ ബലാത്സംഗം ചെയ്തതുള്‍പ്പടെ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സ്ത്രീ പീഡനങ്ങള്‍ക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് ഏറനാട് നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി കാവനൂര്‍ അങ്ങാടിയില്‍ പ്രതിഷേധ പകല്‍പ്പന്തം പരിപാടി നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി അജീഷ് എടാലത്ത് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ നിയോജക മണ്ഡലം പ്രസിഡന്റ് പി.പി മുഹമ്മദ് ഷിമില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലത്തിങ്ങല്‍ ബാപ്പുട്ടി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ അഷ്‌റഫ് കുഴിമണ്ണ, സൈഫുദ്ധീന്‍ കണ്ണനാരി, കെ.എസ്.യു ജില്ലാ സെക്രട്ടറി ഷിബില്‍ ലാല്‍, നിയോജക മണ്ഡലം ഭാരവാഹികളായ എ.സനൂബ്, സുജേഷ് കെ.കെ, ബാബുരാജ് എക്കാപ്പറമ്പ്, ജിനീഷ്.കെ, ഷാക്കിര്‍ പി.കെ, ജംഷീര്‍ സി.ടി, ഷഫീഖ് പി.പി, വിനു.എന്‍, റഫീഖ് കെ.എം, അന്‍സാര്‍.കെ, മണ്ഡലം പ്രസിഡന്റുമാരായ ഉനൈസ്.എം, നിഷാദ് എം.കെ എന്നിവര്‍ സംസാരിച്ചു.അലവി മാളിയേക്കല്‍ സ്വാഗതവും, സാലിഹ് ചെങ്ങര നന്ദിയും പറഞ്ഞു

Related posts

Leave a Comment