അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം ; കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു

ലഖിംപുര്‍ ഖേരി കേസുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം കടുപ്പിട്ട് കോണ്‍ഗ്രസ്. മന്ത്രിയെ പുറത്താക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ടു. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എകെ ആന്റണി, ഗുലാം നബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഖെ എന്നിവരാണ് രാഷ്ട്രപതിഭവനിലെത്തിയത്.

സാധാരണക്കാര്‍ക്ക് നീതി കിട്ടുമെന്ന് ഉറപ്പ് വരുത്താന്‍ അജയ് മിശ്രയുടെ രാജി ആവശ്യമാണെന്ന് രാഷ്ട്രപതിയെ കണ്ടശേഷം പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. മരിച്ച കര്‍ഷകരുടെ കുടുംബങ്ങളെ കണ്ടിരുന്നു. അവര്‍ പറഞ്ഞത് അവര്‍ക്ക് നീതി വേണമെന്നാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതുകൊണ്ട് കേന്ദ്രമന്ത്രിയെ പുറത്താക്കാന്‍ രാഷ്ട്രപതി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment