അജയ് മിശ്രയെ പുറത്താക്കണം: രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാരുടെ മാർച്ച്

ഡൽഹി: കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധ മാർച്ച്. വിജയ് ചൗക്കിലേക്കുള്ള മാർച്ചിന് രാഹുൽ ഗാന്ധി നേതൃത്വം നൽകി. കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ബഹളത്തിൽ പാർലമെൻറിൻറെ ഇരുസഭകളും തടസ്സപ്പെട്ടിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പാർലമെൻറിലെ ഗാന്ധി പ്രതിമക്കു സമീപത്തു നിന്നാണ് മാർച്ച് തുടങ്ങിയത്- “ഞങ്ങൾ എല്ലാവരും ഒറ്റക്കെട്ടാണ്. കർഷകർക്കെതിരെ അതിക്രമം നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കർഷക കൂട്ടക്കൊല കേസിലെ പ്രതി ആരുടെ മകനാണെന്ന് എല്ലാവർക്കും അറിയാം. പ്രതിരോധം മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ കുറ്റക്കാരനെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും”- രാഹുൽ ഗാന്ധി പറഞ്ഞു.

Related posts

Leave a Comment