തിയേറ്ററുകള്‍ തുറന്നാലുടന്‍ ‘അജഗജാന്തരം’ 300 തീയേറ്ററുകളിൽ എത്തും

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചനും ആന്റണി വര്‍ഗീസും ഒന്നിക്കുന്ന ചിത്രമാണ് അജഗജാന്തരം. നേരത്തെ തന്നെ ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള പോസ്റ്ററുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഗംഭീര ആക്ഷന്‍ സീക്വന്‍സുകളുമായി ഒരുങ്ങുന്ന ഈ ചിത്രം ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്. 24 മണിക്കൂറിനുള്ളില്‍ ഉത്സവ പറമ്പിൽ നടക്കുന്ന നടക്കുന്ന ആകാംക്ഷ നിറഞ്ഞ സംഭവങ്ങള്‍ ആണ് ചിത്രത്തിന്റെ പ്രമേയം. ആന്റണി വര്‍ഗീസിനു പുറമെ അര്‍ജുന്‍ അശോകനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്നാണ്. 300 തീയറ്ററുകളില്‍ പൂജ അവധി ആഘോഷിക്കാന്‍ ചിത്രം എത്തും.

Related posts

Leave a Comment