കേരളത്തിലെ ക്യാമ്പസുകളെ ഏകാധിപത്യ ക്യാമ്പസുകളാക്കാനാണ് എസ്‌എഫ്‌ഐയുടെ ശ്രമമെന്ന് എഐവൈഎഫ്

തിരുവനന്തപുരം: കേരളത്തിലെ ക്യാമ്ബസുകളെ ഏകാധിപത്യ ക്യാമ്ബസുകളാക്കാനാണ് എസ്‌എഫ്‌ഐയുടെ ശ്രമമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്.

എല്ലാ അക്രമത്തെയും എസ്‌എഫ്‌ഐ നേതൃത്വം പിന്തുണയ്ക്കുന്നെന്നും മഹേഷ് കക്കത്ത് അഭിപ്രായപ്പെട്ടു. സംഘ പരിവാറിനെപോലും നാണിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് എസ്‌എഫ് ഐ നടത്തുന്നതെത്. തെറ്റുകളെ എസ്‌എഫ്‌ഐ നേതാക്കള്‍ വെള്ളപ്പൂശുന്നെന്ന് മഹേഷ് കക്കത്ത് വിമര്‍ശിച്ചു .

ജനാധിപത്യ ബോധമുള്ള കാലത്ത് ജീവിക്കുന്ന മനുഷ്യനെന്ന നിലയില്‍ ചെയ്ത്കൂടാത്തതായതെല്ലാം ചെയ്ത സഖാക്കളേ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ലീഡര്‍ഷിപ്പായി എസ് എഫ് ഐയുടെ കേരളത്തിലെ ലീഡര്‍ഷിപ്പ് മാറിയിരിക്കുന്നുവെന്നും മഹേഷ് കക്കത്ത് വിമര്‍ശിച്ചു.

Related posts

Leave a Comment