സംസ്ഥാന വനിതാ നേതാവിനുനേരെ എസ്എഫ്ഐ അതിക്രമം ; എസ്എഫ്ഐയ്ക്കെതിരെ തെരുവിൽ പ്രതിഷേധവുമായി എ ഐ വൈ എഫ്

കൊച്ചി : വിദ്യാർത്ഥി സംഘടനയായ എ ഐ വൈ എഫ് വിദ്യാർത്ഥികളെ എസ് എഫ് ഐ ക്കാർ മർദിച്ചതിൽ പ്രതിക്ഷേധിച്ച് കാലടിയിൽ പ്രതിക്ഷേധ പ്രകടനവും പ്രതിക്ഷേധ യോഗവും നടത്തി.മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെയാണ് വനിത പ്രവർത്തകയെ അടക്കം എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത്
പ്രതിക്ഷേധ യോഗം സിപിഐ അങ്കമാലി മണ്ഡലം സെക്രട്ടറി സി ബി രാജൻ ഉദ്ഘാടനം ചെയ്തു.എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് ഷൈബിൻ ഷാജി അദ്ധ്യക്ഷത വഹിച്ചു.ഇ ടി പൗലോസ്,വിഎസ് രവി,രേഖ ശ്രീജേഷ് എന്നിവർ പ്രസംഗിച്ചു ബിജു മാണിക്യമംഗലം,മുകേഷ് എം,രഞ്ജിനി ഗോപകുമാർ,ബോബി ദേവസ്യ,എ ടി ജെന്നി,ഗോപകുമാർ കാരിക്കോത്ത്,റിജോയ് ജോയ്,ശരത്ത് ശിവൻ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

Related posts

Leave a Comment