‘വാട്സ്അപ്പ്’ എന്ന് ഐശ്വര്യലക്ഷ്മി , നമ്പർ കമന്റ് ചെയ്ത് അമളി പറ്റി മധ്യവയസ്കൻ

കൊച്ചി: മായാനദി, വരത്തൻ, എന്നീ ജനപ്രീയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന താര സുന്ദരിയാണ് ഐശ്വര്യലക്ഷ്മി. ഇപ്പോൾ തെന്നിന്ത്യൻ സിനിമകളിലും സജീവമായി കൊണ്ടിരിക്കുന്ന താരം സാമൂഹികമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ്. കഴിഞ്ഞ ദിവസം നടി പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായികൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നടി ഇൻസ്റ്റാ​ഗ്രാമിൽ സെൽഫി പങ്ക് വച്ചത്. വാട്സ് അപ്പ് (എന്തുണ്ട് വിശേഷം) എന്നായിരുന്നു തലക്കെട്ട്. ഇതിനു താഴെയാണ് മധ്യവയസ്കന്റെ രസകരമായ കമന്റ് പ്രത്യക്ഷപ്പെട്ടത്. വാട്സ്ആപ്പ് നമ്പർ ആണ് നടി ഉദ്ദേശിച്ചതെന്ന് കരുതി ഇദ്ദേഹം തന്റെ മൊബൈൽ നമ്പർ കമന്റ് ചെയ്യുകയായിരുന്നു. കമന്റ് ശ്രദ്ധയാർജിച്ചതോടെ ട്രോളൻമാർ സംഭവം ഏറ്റെടുത്തു. കമന്റ് ചെയ്തയാൾക്കെതിരെ നിരവധി ട്രോളുകളാണ് ഫേസ്ബുക്കിലും, ഇൻസ്റ്റാ​ഗ്രാമിലുമായി പ്രത്യക്ഷപ്പെട്ടത്.

Related posts

Leave a Comment