അയിഷ സുൽത്താനയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

കൊച്ചി: ചലച്ചിത്ര താരം അയിഷ സുൽത്താനയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി .രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് മുൻപ് ആയിഷയുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തിരുന്നു . ഇതിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കൂടുതൽ ചോദ്യം ചെയ്യൽ. കാക്കനാട്ടെ അയിഷയുടെ ഫ്ലാറ്റിൽ വെച്ചായിരുന്നു ചോദ്യം ചെയ്തത്. രണ്ടു മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം കവരത്തി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ലാപ്ടോപ്പ് കസ്റ്റഡിയിലെടുക്കുകയും ബാങ്ക് ഇടപാട് രേഖകൾ പരിശോധിക്കുകയും ചെയ്തു .

എന്നാൽ ചിലരുടെ അജണ്ടയുടെ ഭാഗമായാണ് ഈ ചോദ്യം ചെയ്യൽ എന്നും . പിടിച്ചെടുത്തത് അനിയന്റെ ലാപ്ടോപ്പ് ആണെന്നും ആയിഷ പറഞ്ഞു .മുന്നറിയിപ്പില്ലാതെയുള്ള പോലീസിന്റെ ഇത്തരം നടപടകൾ തനിക്കും തന്റെ കുടുംബത്തിനും ബുദ്ധിമുട്ടുണ്ടാകുന്നുണ്ട് എന്നും താരം കൂട്ടിച്ചേർത്തു .

സ്വകാര്യ ചാനൽ ചർച്ചയിൽ നടത്തിയ പരാമർശങ്ങളാണ് അയിഷ സുൽത്താനയ്‌ക്കെതിരെയുള്ള രാജ്യദ്രോഹ കേസിന് ആധാരം. ലക്ഷദ്വീപിലെ ബി.ജെ.പി ഘടകമാണ് അയിഷയ്‌ക്കെതിരെ പരാതി നൽകിയത്. കേസിൽ നേരത്തെ ലക്ഷദ്വീപിൽ വെച്ച്‌ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. കേസ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അയിഷ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു.

Related posts

Leave a Comment