എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ പരാതിയുമായി എഐഎസ്‌എഫ് വനിതാനേതാവ് : ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി

തിരുവനന്തപുരം : എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ പരാതിയുമായി എഐഎസ്‌എഫ് വനിതാനേതാവ് രംഗത്ത്.ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.ശരീരത്തില്‍ കടന്നു പിടിച്ചു.ക്രൂരമായി മര്‍ദ്ദിക്കുകയും കേട്ടാലറയ്‌ക്കുന്ന അസഭ്യം പറയുകയും ചെയ്‌തെന്ന് വനിതാനേതാവ് ആരോപിച്ചു. അമല്‍ സിഎ, അര്‍ഷോ, പ്രജിത്ത് എന്നിവര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്.

മന്ത്രിയുടെ സ്റ്റാഫ് അംഗത്തിനെതിരെയും യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്.ആര്‍ ബിന്ദുവിന്റെ സ്റ്റാഫ് കെ എം അരുണിനെതിരെയാണ് യുവതി ആരോപണം ഉന്നയിച്ചത്.എംജി സര്‍വ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ യുവതി ഇതു സംബന്ധിച്ച്‌ പരാതി നല്‍കി.

Related posts

Leave a Comment