എസ്.എഫ്.ഐ വേട്ടയാടുന്നുവെന്ന് എ.ഐ.എസ്.എഫ്; ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ പോര് മുറുകുന്നു

കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളജില്‍ എസ്.എഫ്.ഐ തങ്ങളുടെ പ്രവര്‍ത്തകരെ വേട്ടയാടുന്നുവെന്ന് എ.ഐ.എസ്.എഫ്. കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ ഉൾപ്പെടാത്ത എ.ഐ.എസ്.എഫ് നേതാവിനെതിരെ എസ്.എഫ്.ഐ പൊലീസില്‍ പരാതി നല്‍‌കിയെന്നാണ് ആരോപണം. ഗവ. ലോ കോളെജിലെ എസ്.എഫ്.ഐ-എം.എസ്.എഫ് സംഘര്‍ഷത്തില്‍ എം.എസ്.എഫ് യൂണിറ്റ് പ്രസിഡന്‍റ് ഹസനുല്‍ബന്നക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ ഈ സംഭവത്തില്‍ കക്ഷിയല്ലാത്ത എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറി ഡെല്‍വിനെതിരെയും എസ്.എഫ്.ഐ പരാതി നല്‍കി. ഇതോടെ കാമ്പസിലെ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് ബന്ധം കൂടുതല്‍ വഷളാവുകയായിരുന്നു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഒരുക്കിയ ഹെല്‍പ്പ് ഡെസ്കിനെച്ചൊല്ലിയാണ് കഴിഞ്ഞ ദിവസം കോളേജില്‍ തര്‍ക്കമുണ്ടായത്.

Related posts

Leave a Comment