|VEEKSHANAM EXCLUSIVE| എഐഎസ്എഫ് വനിതാ നേതാവിനെ അക്രമിച്ചതിൽ എഫ്ഐആർ പോലും ആയിട്ടില്ല ; ഗുരുതര പോലീസ് അനാസ്ഥ

കോട്ടയം : എംജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജാതീയമായി അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന എ ഐ എസ് എഫ് വനിതാ നേതാവിന്റെ പരാതിയിൽ ഇതുവരെയും എഫ്ഐആർ പോലും ആയിട്ടില്ല. സംഭവം നടന്നിട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും വകുപ്പുകളുടെ കാര്യത്തിൽപോലും പോലീസിന് വേണ്ടത്ര ധാരണയില്ല.ഭരണകക്ഷിയുടെ വിദ്യാർത്ഥി സംഘടനയായ എ ഐ എസ് എഫ് വനിതാ നേതാവിന് അക്രമം നേരിടേണ്ടി വന്നിട്ടും പോലീസ് സംവിധാനങ്ങൾ അനാസ്ഥ തുടരുന്നത് സിപിഐയിൽ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.അതൃപ്തി ഉണ്ടെങ്കിലും സിപിഎം നേതാക്കൾ ആരും തന്നെ ഇതുവരെയും പ്രസ്താവനകളുമായി രംഗത്തുവന്നിട്ടില്ല.കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട വീക്ഷണം പ്രതിനിധിയോട് ആണ് പോലീസ് ഇതുവരെയും എഫ്ഐആർ ആയിട്ടില്ല എന്ന വസ്തുത തുറന്നുപറഞ്ഞത്.

Related posts

Leave a Comment