എയർടെൽ സേവനങ്ങളുടെ നിരക്ക് വർധിക്കുന്നു

മറ്റന്നാൾ മുതൽ എയർടെൽ സേവനങ്ങളുടെ നിരക്ക് വർധിക്കും. പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതൽ 25 ശതമാനം വരെയാണ് വർധിക്കുന്നത്.

വോയ്‌സ് പ്ലാനുകൾ, അൺലിമിറ്റഡ് വോയ്‌സ് പ്ലാനുകൾ, ഡേറ്റാ പ്ലാനുകൾ എന്നിവയ്‌ക്കെല്ലാം നിരക്ക് വർധന ബാധകമാകും.

79 രൂപയുടെ വോയ്‌സ് പ്ലാനിന് 99 ,149 രൂപയുടെ അണ്ലിമിറ്റഡ് താരിഫ് 199 രൂപയുമായി വർധിപ്പിക്കും. എയർ ടെലിന് പിന്നാലെ മറ്റ് കമ്പനികളും നിരക്ക് വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

നവംബർ 26 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക. ടെലികോം കമ്പനികൾക്കായി രക്ഷാ പാക്കേജ് അവതരി പ്പിച്ചതിനു പിന്നാലെ കമ്പനികളെ നിലനിർത്തുന്നതിന് കേന്ദ്രസർക്കാർ ഇടപെട്ടാണ് ഇപ്പോഴത്തെ നിരക്കു വർധനയ്ക്ക് കളമൊരുക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ.

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണ് പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് ഉയർത്താൻ തീരുമാനിച്ചതെന്നാണ് കമ്പനി വാദം. മുന്നോട്ട് പോകുന്നതിന് ഒരു ഉപഭോക്താവിൽ നിന്ന് ശരാശരി 200 രൂപ ലഭിക്കേണ്ടതുണ്ട്.ആത്യന്തികമായി 300 രൂപ ലഭിച്ചാൽ മാത്രമേ സാമ്പത്തിക പ്രതിസന്ധിയില്ലാതെ മുന്നോട്ട് പോകാൻ കഴിയുകയുളളുവെന്നാണ് കമ്പനി പറയുന്നത്.വോയ്‌സ് പ്ലാനുകൾക്ക് 25 ശതമാനം വർധനയും അൺലിമിറ്റഡ് പ്ലാനുകൾക്ക് 20 ശതമാനം വർധനയും ഉണ്ടാകും.
നിരക്ക് വർധന നടപ്പാകുന്നതോടെ 79 രൂപയുടെ വോയ്‌സ് പ്ലാനിന് 99 രൂപ നൽകേണ്ടി വരും. 149 രൂപയുടെ അണ്ലിമിറ്റഡ് താരിഫ് 199 രൂപക്കാകും. കൂടിയ താരിഫ് 2498 രൂപയിൽ നിന്ന് 2999 രൂപയുമാണ് വർധിക്കുക. എയർ ടെലിന് പുറമെ വി ഐ ഉൾപ്പെടെയുള്ള മറ്റ് കമ്പനികളും നിരക്ക് വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Related posts

Leave a Comment