എയർപോർട്ടുകളിൽ RTPCR ടെസ്റ്റിൻ്റെ പേരിൽ ഭീമമായ ഫീസ് ഈടാക്കുന്നു ; ദുരിത കാലത്ത് സന്മനസ്സ് കാണിക്കണമെന്ന് ഇൻകാസ്

പ്രവാസികളെ ചൂഷണം ചെയ്യുന്നതിന് ലഭിക്കുന്ന എല്ലാ അവസരവും പ്രയോജനപ്പെടുത്തുന്നതിൻ്റെ ദൃക്സാക്ഷ്യമാണ് എയർപോർട്ടുകളിൽ RTPCR ടെസ്റ്റിൻ്റെ പേരിൽ വസൂലാക്കുന്ന ഭീമമായ ഫീസ്. പ്രതിസന്ധികളിൽ ഒപ്പം നിൽക്കേണ്ട സർക്കാരാണ് ഇത് ചെയ്യുന്നതെന്നതാണ് അതിശയിപ്പിക്കുന്ന വസ്തുത.

ജോലിയും വരുമാനവും ഇല്ലാതെ മാസങ്ങളായ് നാട്ടിൽ അകപ്പെട്ട പ്രവാസികളിലാണ് ടെസ്റ്റിൻ്റെ പേരിൽ 2500 മുതൽ 3000 രൂപ വരെ അടിച്ചേൽപ്പി
ക്കുന്നത്. വിവിധ രാഷ്ട്രങ്ങൾ തങ്ങളുടെ പൗരന്മാർക്ക് സൗജന്യമായിട്ടാണ് ഇത്തരം സേവനങ്ങൾ നല്കുന്നത്.

പ്രവാസികളോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിച്ച് RTPCR സേവനം സൗജന്യമാക്കി പ്രവസി കളുടെ മടക്കയാത്ര സുഗമമാക്കണമെന്ന് ഇൻകാസ് യു എ ഇ ആക്ടിംങ് പ്രസിഡണ്ട് ടി. എ. രവീന്ദ്രനും ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദാലിയും കേരള സർക്കാറിനോട് ആവശ്യപ്പെട്ടു.

സർക്കാരിൻറെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ
പൊതു ജനങ്ങളുടെ മേൽ പെറ്റി കേസ് ചാർജ് ചെയ്തു ഫൈൻ ഈടാക്കുന്ന
ഭരണകൂട ക്രൂരതയുടെ മറുവശമാണ് ആർ ടി പിസിആർ ടെസ്റ്റ് ചാർജിലൂടെ പ്രവാസികളോട് കാണിക്കുന്നത്.

ലക്ഷക്കണക്കിന് മലയാളികളാണ് കോവിഡ് ദുരന്ത ത്തോടനുബന്ധിച്ച് നാട്ടിൽ എത്തിയിട്ടുള്ളത്. മാസങ്ങളായി ഒരു വരുമാനവുമില്ലാത്തവരാണ് ഭൂരിഭാഗം പേരും.

പ്രവാസികളെല്ലാം സമ്പന്നരാണെന്ന സർക്കാരടക്കമുള്ള ഏജൻസികളുടെ ധാരണ തിരുത്തി, യാഥർത്ഥ്യബോധത്തോടെ, ഇത്രയുംകാലം അവർ രാജ്യത്തിന് നൽകിയ സേവനങ്ങൾ കണക്കിലെടുത്ത്, നേരത്തെ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ ഈ ദുരിത കാലത്ത് സന്മനസ്സ് കാണിക്കണമെന്ന്
ഇൻകാസ് നേതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

Related posts

Leave a Comment